Wednesday, July 17, 2019 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 12.27 AM

സി.പി.എമ്മിന്‌ കണ്ണൂര്‍ 'തല'സ്‌ഥാനം; 'കൈ'വിടില്ലെന്നുറപ്പിച്ച്‌ കോണ്‍ഗ്രസ്‌

കണ്ണൂര്‍: പാര്‍ട്ടിയുടെ 'തലസ്‌ഥാനം' .ഇതുവരെയുള്ള എട്ട്‌ സംസ്‌ഥാന സെക്രട്ടറിമാരില്‍ ആറും കണ്ണൂരുകാര്‍. രാജ്യത്തു തന്നെ ഏറ്റവും സി.പി.എമ്മിന്‌ ഏറ്റവും അംഗ സംഖ്യയുളള ജില്ല. പാര്‍ട്ടിയുടെ വിത്ത്‌ വീണ്‌ മുളച്ച മണ്ണ്‌.
പാര്‍ട്ടിയുടെ കണ്ണൂര്‍ സ്വാധീനം തന്നെയാണ്‌ മാധ്യമങ്ങളിലും മറ്റും വരുന്ന കണ്ണൂര്‍ ലോബി എന്ന പരാമര്‍ശങ്ങള്‍ക്കുകാരണം. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പടക്കളത്തില്‍ പലതവണ കാലിടറിയ ചരിത്രമാണ്‌ കണ്ണൂരിനെ കുറിച്ചോര്‍ക്കുമ്പോള്‍ സി.പി.എമ്മിനു ഞെട്ടല്‍ സമ്മാനിക്കുക. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം
രൂപം കൊണ്ട കാലം മുതല്‍ കൂടുതല്‍ തവണയും വലത്തോട്ടാണു ചാഞ്ഞുനിന്നത്‌.കഴിഞ്ഞ തവണ പിടിച്ചെടുത്ത വിജയം നിലനിര്‍ത്തുക എന്നത്‌ അതുകൊണ്ടു തന്നെ പാര്‍ട്ടിക്ക്‌ അഭിമാനപ്രശ്‌നമാണ്‌. 'കൈ'വിട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്‌ യു.ഡി.എഫ്‌. ഈ പോരട്ട ചൂടാണ്‌ കള്ളവോട്ട്‌ അടക്കമുള്ള ആരോപണ - പ്രത്യാരോപണങ്ങളിലേക്ക്‌ വോട്ടെടുപ്പിന്‌ മുന്നേ മുന്നണികളെ നയിക്കുന്നത്‌. വികസനവിഷയങ്ങളും കൊലപാതകരാഷ്ര്‌ടീയവും ശബരിമലയുമൊക്കെ ശക്‌തമായ തെരഞ്ഞെടുപ്പ്‌ വിഷയമാകുന്ന കണ്ണൂരില്‍ ഇത്തവണ ശക്‌തമായ പോരാട്ടത്തിനാണ്‌ കളമൊരുങ്ങിയരിക്കുന്നത്‌. 2014-ലെ അതേ എതിരാളികള്‍ തന്നെയാണ്‌ ഇടതു വലതുമുന്നണികള്‍ക്കു വേണ്ടി ഇത്തവണയും. ദേശീയ നിര്‍വാഹകസമിതിയംഗം സി.കെ. പത്മനാഭന്‍ ബി.ജെ.പിക്കു വേണ്ടി പരമാവധി വോട്ടുകള്‍ സ്വന്തമാക്കാന്‍ രംഗത്ത്‌ സജീവമാണ്‌. 2009-ലെ ലോക്‌ സഭാ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ കെ. സുധാകരന്‍ വിജച്ചത്‌. 2014-ല്‍ പി.കെ. ശ്രീമതി സുധാകരനെ പരാജയപ്പെടുത്തിയത്‌ 6566 വോട്ടിനും. ഈ കണക്കുകള്‍ തന്നെയാണ്‌ ഇത്തവണത്തെ പോരാട്ടത്തെ പ്രവചനാതീതമാക്കുന്നത്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കുനോക്കിയാല്‍ എല്‍.ഡി.എഫിന്‌ നിലവില്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ലീഡ്‌ ഉണ്ട്‌. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രീതിയിലല്ല ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജനത സ്വീകരിക്കുക എന്നതിന്‌ ചരിത്രം സാക്ഷി. സി.പി.എം. വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ട്‌ പിടിക്കുമ്പോള്‍ അക്രമ രാഷ്‌ട്രീയം എന്ന വിഷയത്തിലൂന്നിയാണ്‌ യു.ഡി.എഫ്‌. പ്രചരണം ശക്‌തമാക്കുന്നത്‌. കഴിഞ്ഞവര്‍ഷം എടയന്നൂരില്‍ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ ഷുഹൈബിനെ വെട്ടിക്കൊന്ന സംഭവമാണ്‌ യു.ഡി.എഫിന്റെ പ്രധാന ആയുധം. തൊട്ടടുത്ത വയനാട്ടില്‍ മത്സര രംഗത്ത്‌ രാഹുലിന്റെ സാന്നിധ്യമുള്ളതും യു.ഡി.എഫ്‌. കേന്ദ്രങ്ങള്‍ക്ക്‌ പ്രതീക്ഷ പകരുന്ന കാര്യമാണ്‌. കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ ഈ വെല്ലുവിളികള്‍ പ്രതിരോധിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ എല്‍.ഡി.എഫ്‌. സി.പി.എമ്മുമായി നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നുവെന്ന പ്രതീതി രാഷ്‌ട്രീയ ബലാബലബലത്തില്‍ ബി.ജെ.പി. സൃഷ്‌ടിക്കാറുണ്ടെങ്കിലും കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടിംഗില്‍ ആ സ്വാധീനവും ശക്‌തിയും ബി.ജെ.പിക്ക്‌ ഒപ്പമുണ്ടാകാറില്ല. അതേ സമയം മുന്‍ സംസ്‌ഥാന പ്രസിഡന്റും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്റെ വ്യക്‌തിപ്രഭാവത്തില്‍ ബി.ജെ.പി. പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു.ഇതുവരെയുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവുമധികം വോട്ട്‌ നേടിയതു 2014ലാണ്‌ 51,636. ശബരിമലയാണു ബി.ജെ.പിയുടെ മുഖ്യ പ്രചാരണായുധമെങ്കില്‍ ആ വിഷയത്തില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ. സുധാകരന്‌ അനുകൂലമായി ഹൈന്ദവവോട്ടുകള്‍ ഭിന്നിക്കുമെന്ന ആശങ്ക ബി.ജെ.പി. ക്യാമ്പിലുണ്ട്‌. പി.കെ. ശ്രീമതി തന്നെ സ്‌ഥാനാര്‍ഥിയെന്നു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പേ പാര്‍ട്ടി ഉറപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി ശ്രീമതി നേരത്തേ പ്രചാരണത്തിനുമിറങ്ങി.ആ ആനുകൂല്യം നിലവിലെ തെരഞ്ഞെടുപ്പ്‌ ചിത്രത്തില്‍ എല്‍.ഡി.എഫിന്‌ മേല്‍ക്കെ നല്‍കുന്നുണ്ട്‌. കെ.പി.സി.സി വര്‍ക്കിങ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ സംഘടനാരംഗത്തും ശബരിമലവിഷയത്തില്‍ സ്വീകരിച്ച ശക്‌തമായ നിലപാടും കെ. സുധാകരനുണ്ടാക്കിയ സ്വാധിനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ യു.ഡി.എഫിന്‌ അനുകൂല ഘടകമാകും. സുധാകരനു ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകള്‍ ഒരു പോലെ സമാഹരിക്കാന്‍ കഴിയുമെന്നതും യു.ഡി.എഫിന്‌ പ്രതീക്ഷ പകരുന്നു. അതേ സമയം സുധാകരന്‍ ബി.ജെ.പിയിലേക്കു ചേക്കേറുമെന്ന പ്രചരണം സി.പി.എം. ശക്‌തമാക്കുന്നുണ്ട്‌. ന്യൂനപക്ഷ വോട്ട്‌ ബാങ്കില്‍ ഇതിലൂടെ ആശയക്കുഴപ്പം സൃഷ്‌ടിക്കാനാകുമെന്നാണ്‌ ഇടതു പ്രതീക്ഷ. വയല്‍ക്കിളി, തുരുത്തി ബൈപാസ്‌, അഴിക്കല്‍ കപ്പല്‍പൊളിക്കല്‍ തുടങ്ങിയ വിഷയങ്ങളിലൂടെ ഹരിതരാഷ്‌ട്രീയവുമായി ബന്ധപ്പെട്ട്‌ കാലാകാലങ്ങളായി ഇടതിനൊപ്പം നിന്ന ഒരു ചെറിയ ശതമാനം വോട്ട്‌ മറിയുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്‌. കഴിഞ്ഞ തവണ 19,170 വോട്ട്‌ നേടിയ എസ്‌.ഡി.പി.ഐ ഇക്കുറിയും മല്‍സരിക്കുന്നു. പരിസ്‌ഥിതി രാഷ്ര്‌ടീയം ഉയര്‍ത്തി എസ്‌.യു.സി.ഐയും മല്‍സരരംഗത്തുണ്ട്‌. പി. ജയരാജന്‍ വടകരയില്‍ കടുത്ത പോരാട്ടത്തിലായതിനാല്‍ കണ്ണൂരിലെ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ ശ്രദ്ധ അങ്ങോട്ട്‌ മാറിയതായും ഇത്‌ ഗുണകരമാകുമെന്ന കണക്കുകൂട്ടലും യു.ഡി.എഫിനുണ്ട്‌. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി. ജയരാജനും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പ്രതിനിധാനം ചെയ്ുന്ന നിയമയസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കണ്ണൂരില്‍ ഉണ്ടാകുന്ന തിരിച്ചടി സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ അലയൊലികള്‍ ഉണ്ടാക്കുമെന്ന ബോധ്യത്തില്‍ സംഘടനാ സംവിധാനം കാര്യക്ഷമമാക്കുകയാണ്‌ സി.പി.എം. നേതൃത്വം. പി. ജയരാജന്‍ സ്‌ഥാനാര്‍ഥിയായ സാഹചര്യത്തില്‍ പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത എം.വി. ജയരാജനും കണ്ണൂരിലെ തെരഞ്ഞെടുപ്പ്‌ വിധി നിര്‍ണായകമാണ്‌. അതേസമയം, പുതിയ സാഹചര്യത്തില്‍ കണ്ണൂര്‍ തിരിച്ചുപിടിക്കുകയെന്നത്‌ ജില്ലയിലെ യുഡിഎഫിന്റെ രാഷ്ര്‌ടീയമായ നിലനില്‍പ്പിന്റെ ആവശ്യംകൂടിയാണ്‌.ദേശീയ-സംസ്‌ഥാന രാഷ്ര്‌ടീയ വിഷയങ്ങള്‍ക്കൊപ്പം കണ്ണൂരിന്റെ പ്രാദേശിക വിഷയങ്ങളും ഇത്തവണയും സജീവ ചര്‍ച്ചയാകും. കഴിഞ്ഞ തവണത്തേക്കാള്‍ 42412 വോട്ടര്‍മാര്‍ അധികം ഇക്കുറിയുണ്ട്‌. ഈ പുതിയ വോട്ടര്‍മാരും കേരളത്തിലെ മാറിയ രാഷ്ര്‌ടീയ സാഹചര്യവും കണ്ണൂരില്‍ ആരെ പിന്തുണയ്‌ക്കുമെന്നാനണ്‌ അറിയാനുള്ളത്‌. രാഷ്ര്‌ടീയ വോട്ടുകള്‍ക്കൊപ്പം ജാതി, സാമുദായിക സമവാക്യങ്ങള്‍ കൂടി ഗതിനിര്‍ണയിക്കുന്ന മണ്ഡലമാണ്‌ കണ്ണൂരെന്ന പ്രത്യേകത കൂടിയുണ്ട്‌.

കെ.സുജിത്ത്‌

Ads by Google
Advertisement
Monday 01 Apr 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW