Sunday, June 23, 2019 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.54 AM

ജനമനസ്‌ കീഴടക്കി ഡീന്‍; എങ്ങും വരവേല്‍പ്പ്‌

uploads/news/2019/03/298023/e3.jpg

മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആവേശകരമായ വരവേല്‍പ്പ്‌. ജനമനസുകള്‍ കീഴടക്കി മുന്നേറുന്ന സ്‌ഥാനാര്‍ഥിക്ക്‌ കടുത്ത വേനലും ചൂടുമൊന്നും പ്രശ്‌നമല്ല. ഓരോ മേഖലയിലും നൂറു കണക്കിനാളുകളാണ്‌ സ്‌ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ എത്തുന്നത്‌. വൈകി എത്തിയ സ്‌ഥാനാര്‍ഥിത്വം പ്രചാരണത്തെ ബാധിക്കാതിരിക്കാനുള്ള ശ്രദ്ധയിലാണ്‌ ഡീന്‍ കുര്യാക്കോസ്‌. ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പീരുമേട ്‌എന്നീ നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തീകരിച്ച്‌ പ്രദേശത്തുള്ള ആളുകളെ കാണുന്ന തിരക്കിലാണ്‌ ഡീന്‍ കുര്യാക്കോസ്‌.
മാര്‍ച്ച്‌ 31, ഏപ്രില്‍ ഒന്ന്‌, രണ്ട്‌ തീയതികളില്‍ ആയി ഒന്നാംഘട്ട ഫീല്‍ഡ്‌ വര്‍ക്ക്‌ പൂര്‍ത്തിയാകും. 5, 6, 7 തീയതികളില്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ കുടുംബയോഗങ്ങള്‍ പൂര്‍ത്തീകരിക്കും. ഏപ്രില്‍ 9, 10 തീയതികളില്‍ രണ്ടാംഘട്ട സ്‌ക്വാഡ്‌ യു.ഡി.എഫിന്‌ അഭ്യര്‍ഥനയുമായി സമ്മതിദായകരെ സമീപിച്ച്‌ രണ്ടാംഘട്ട ഫീല്‍ഡ്‌ വര്‍ക്ക്‌ പൂര്‍ത്തിയാക്കും.
ഏപ്രില്‍ 15, 20 തീയതികളില്‍ മണ്ഡലത്തിലെമ്പാടും കോര്‍ണര്‍ മീറ്റിങ്ങുകള്‍ നടത്തും. ഏപ്രില്‍ 16 മുതല്‍ 20 വരെ മൂന്നാംഘട്ട സ്‌ക്വാഡ്‌ പ്രവര്‍ത്തനങ്ങള്‍ ക്ലിപ്പുകളും മാതൃക ബാലറ്റ്‌ നല്‍കി യു.ഡി.എഫ്‌. പൂര്‍ത്തിയാക്കും.

Ads by Google
Advertisement
Saturday 30 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW