Tuesday, June 25, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.54 AM

ബെന്നി ബെഹനാന്റെ പ്രചാരണത്തിനായി മഞ്ചേരിയില്‍ നിന്നൊരു ആരാധിക

കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ബെന്നി ബെഹന്നാന്റെ പര്യടനത്തിലുടനീളം ഇന്നലെ ഒരു കുടുംബവും ഉണ്ടായിരുന്നു.
സ്‌ഥാനാര്‍ഥി സന്ദര്‍ശനം നടത്തുന്ന സ്‌ഥലങ്ങളിലെല്ലാം ആവേശത്തോടെ ഓടിയെത്തി സെല്‍ഫി എടുത്തും പ്രചാരണത്തില്‍ പങ്കാളിയായും നിറഞ്ഞുനിന്ന പെണ്‍കുട്ടി ഏവരുടെയും ശ്രദ്ധാ കേന്ദ്രമായി. പെരുബാവൂരില്‍ എത്തിയ സ്‌ഥാനാര്‍ഥിയെ ത്രിവര്‍ണ ഹാരമണിയിച്ചു സ്വീകരിക്കുകയും ചെയ്‌തു.
മഞ്ചേരി സ്വദേശിനിയായ പ്ലസ്‌ ടു വിദ്യാര്‍ഥിനി റഷയാണ്‌ ബെന്നി ബെഹനാനോടുള്ള കടുത്ത ആരാധനയില്‍ ചാലക്കുടി മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയത്‌.
ജവഹര്‍ ബാലജനവേദി സംസ്‌ഥാന സെക്രട്ടറി കൂടിയായ റഷ മജീഷ്യന്‍ കൂടിയാണ്‌. അടുത്ത ദിവസങ്ങളില്‍ ബെന്നി ബെഹന്നാന്റെ പ്രചാരണ വേദികളില്‍ മാജിക്കുമായി സജീവമാകാനാണ്‌ റഷയുടെ തീരുമാനം.
കോണ്‍ഗ്രസ്‌ മഞ്ചേരി ബ്‌ളോക്‌ പ്രസിഡന്റ്‌ കൂടിയായ ഉപ്പ വല്ലാഞ്ചിറ ഹുസൈനും ഉമ്മ സലീനയ്‌ക്കുമൊപ്പമാണ്‌ റഷ പ്രചാരണത്തിനിറങ്ങിയത്‌. പെരുമ്പാവൂരില്‍ നടന്ന റോഡ്‌ ഷോയിലും റഷ ആവേശപൂര്‍വം പങ്കെടുത്തു.

Ads by Google
Advertisement
Saturday 30 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW