Monday, June 17, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.54 AM

കുമ്പളത്ത്‌ ഭീതി പരത്തി തെരുവുനായ്‌ ആക്രമണം: 10 പേര്‍ക്കു കടിയേറ്റു

മരട്‌: ഇന്നലെ രാവിലെ മുതലാണ്‌ കുമ്പളത്ത്‌ തെരുവ്‌ നായ അഴിഞ്ഞാടിയത്‌.കുമ്പളം അയ്യനാട്ട്‌ പരിസരത്ത്‌ ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ നായയുടെ പരാക്രമത്തില്‍ പത്ത്‌ പേര്‍ക്ക്‌ കടിയേറ്റു.
ആനന്ദഭവനില്‍ ആനന്ദവല്ലി,കൂത്തനാട്ട്‌ സെലീന, അയ്യനാട്ട്‌ ശരത്‌, പാടത്തറ റിബിന്‍രാജ്‌,മഞ്‌ജു ,പരിസരത്ത്‌ വാടകയ്‌ക്ക് താമസിക്കുന്ന ഒരു വീട്ടമ്മയ്‌ക്കും കുട്ടിക്കും, കൂടാതെ ഇതര സംസ്‌ഥാനക്കാരായ മൂന്ന്‌ പേര്‍ക്കും കടിയേറ്റു.
കുണ്ടയില്‍ വിജയന്റെ വളര്‍ത്തുനായ്‌ ജാക്കി, അയ്യനാട്ട്‌ അജിതയുടെ താറാവ്‌, ശോഭയുടെ വളര്‍ത്തുനായ്‌ എന്നിവയ്‌ക്കും കടിയേറ്റു. നെഞ്ചില്‍ കടിയേറ്റ ആനന്ദവല്ലിയും കണ്ണിനും മുഖത്തിനും പരിക്കേറ്റ ഇതരസംസ്‌ഥാനക്കാരെയും ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാടത്തറ റിബിന്‍ രാജിന്‌ കൈയ്യിലാണ്‌ കടിയേറ്റത്‌. നായയുടെ പരാക്രമം അതിര്‌ വിട്ടതോടെ ക്ഷമ നശിച്ച നാട്ടുകാര്‍ ഓടിക്കൂടി നായയെ ഓടിക്കുകയായിരുന്നു.

Ads by Google
Advertisement
Saturday 30 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW