Wednesday, June 19, 2019 Last Updated 44 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 01.49 AM

എടയപ്പുറം മേഖലയില്‍ തീ പടരുന്നു

uploads/news/2019/03/297822/e4.jpg

ആലുവ: പാടശേഖരങ്ങള്‍ക്ക്‌ ഭീഷണിയായി എടയപ്പുറം മേഖലയില്‍ തീ പടരുന്നു. ഇന്നലെ എടയപ്പുറം ടൗണ്‍ഷിപ്പ്‌ റോഡിനു സമീപമുള്ള പാടശേഖരത്തിലാണ്‌ തീ കണ്ടത്‌.
ഉച്ചയ്‌ക്ക് 12 മണിയൊടെ തീ പടരുന്നത്‌ നാട്ടുകാരാണ്‌ ആദ്യം കണ്ടത്‌. ആലുവ ഫയര്‍ഫോഴ്‌സ് സ്‌ഥലത്തെത്തി ഒരു മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തിന്‌ ശേഷമാണ്‌ തീ അണച്ചത്‌. കഴിഞ്ഞ ദിവസം കീഴ്‌മാട്‌ മേക്കരംകുന്നിന്‌ സമീപത്തും പാടത്ത്‌ പുല്ലിന്‌ തീപിടിച്ചിരുന്നു. തീ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന്‌ ആലുവ ഫയര്‍ഫോഴ്‌സ് എത്തിയാണ്‌ തീ കെടുത്തിയത്‌.
വേനല്‍ കനത്തതോടെ ആഴ്‌ചയില്‍ മൂന്ന്‌ തവണയെങ്കിലും പാടത്ത്‌ തീ ഉണ്ടാകുന്നുണ്ടെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. കരിയിലകളും ചവറും കൂട്ടി യിട്ട്‌ കത്തിക്കുന്നതാണ്‌ ഇതിന്‌ കാരണമെന്നാണ്‌ സൂചന. തീ നിയന്ത്രണാതീതമാകുമ്പോള്‍ തീയിട്ടവര്‍ സ്‌ഥലം വിടുകയാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Ads by Google
Advertisement
Friday 29 Mar 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW