Thursday, August 15, 2019 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 01.49 AM

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തംഗങ്ങള്‍ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്‌ എഞ്ചിനിയറുടെ ഓഫീസ്‌ ഉപരോധിച്ചു

കൊച്ചി: വൈപ്പിന്‍ കരയില്‍ പ്രത്യേകിച്ച്‌ എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തംഗങ്ങള്‍ എറണാകുളത്ത്‌ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്‌ എഞ്ചിനിയറുടെ ഓഫീസ്‌ ഉപരോധിച്ചു.
കലക്‌ടര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ മുന്നില്‍ പല തവണ നിവേദനങ്ങള്‍ കൊടുക്കുകയും വിവിധ സമരങ്ങള്‍ നടത്തുകയും ചെയ്‌തിട്ടും യാതൊരുവിധ പരിഹാരങ്ങളും ഉണ്ടാകാത്ത സാഹചര്യത്തില്‍ എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ കൂടിയ അടിയന്തിര കമ്മറ്റി യോഗമാണ്‌ സമരം തീരുമാനിച്ചത്‌.
വടുതലയില്‍നിന്നു പുതുവൈപ്പിലേക്കെത്തുന്ന ഹഡ്‌കോ കൂടി വെള്ളത്തില്‍ ഉണ്ടായിട്ടുള്ള ഗണ്യമായ കുറവാണ്‌ എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളം എത്താത്തതിന്‌ കാരണം. വൈപ്പിന്‍ കരയ്‌ക്കവകാശപ്പെട്ട 10 ദശലക്ഷം ലിറ്റര്‍ ഹഡ്‌കോ കുടിവെള്ളം ജില്ലയിലെ പല ഭാഗത്തും ചോര്‍ത്തപ്പെടുന്നതിന്റെ ഫലമായിട്ടാണ്‌ ഇവിടേക്കുള്ള വെള്ളം കുറയാനിടയായത്‌.
തുടര്‍ന്ന്‌ വാട്ടര്‍ അതോറിറ്റി ചീഫ്‌ എഞ്ചിനിയര്‍ സ്‌ഥലത്തെത്തുകയും അദ്ദേഹവുമായി നടന്ന ചര്‍ച്ചയില്‍ വെള്ളത്തിന്റെ ഇന്ന്‌ വന്നിട്ടുള്ള കുറവ്‌ അടിയന്തിരമായി പരിഹരിച്ച്‌ കൂടുതല്‍ സമയം പമ്പിംങ്‌ നടത്തുമെന്നും ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ചീഫ്‌ എഞ്ചിനിയറുടെ നിര്‍ദേശ പ്രകാരം ഹഡ്‌കോ പദ്ധതിയുമായി ബന്ധപ്പെട്ട, വൈപ്പിനിലെ കുടിവെള്ള വിതരണത്തിന്റെ ചുമതലയുള്ള എല്ലാ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്‌ഥരുടേയും യോഗം സൂപ്രണ്ടിങ്‌ എഞ്ചിനിയറുടെ ഓഫീസില്‍ വെച്ച്‌ കൂടു വാനും, വൈപ്പിന്‍ ഹഡ്‌കോ ഫീഡറില്‍നിന്നു കുടിവെള്ള ചോര്‍ത്തല്‍ പരിശോധിക്കാന്‍ ആന്റി തെഫ്‌റ്റ് സ്‌ക്വാഡിന്റെ പരിശോധന നടത്തുവാനും തീരുമാനമായി.ചര്‍ച്ചയില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കെ. ഉണ്ണികൃഷ്‌ണന്‍, വൈസ്‌ പ്രസിഡണ്ട്‌ റസിയാ ജമാല്‍, സ്‌റ്റാന്റിംങ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ആര്‍.സി റോസിലിന്‍, കെ.എസ്‌.രാധാകൃഷ്‌ണന്‍, മാത്യു ലിഞ്ചന്‍ റോയി, മെമ്പര്‍മാരായ സി.ജി.ബിജു, പി.എസ്‌.ഷാജി, എ.എസ്‌. ബെന്നി എന്നിവര്‍ പങ്കെടുത്തു.
ഉപരോധ സമരത്തില്‍ പഞ്ചായത്തംഗങ്ങളായ രസികല പ്രിയരാജ്‌ , ബിന്ദു വേണു, നളിനി സുഗതന്‍, ആലീസ്‌ സെബാസ്‌റ്റ്യന്‍, ശ്രീദേവി രാജു, ഗിരിജാ അശോകന്‍, ചിത്രാ മഹേഷ്‌, കലാ ബാബു, സോഫിയ ജോര്‍ജ്‌ജ്, സബത്ത്‌ കുമാര്‍, ഷീജാ രെജു എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 29 Mar 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW