Wednesday, June 19, 2019 Last Updated 20 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 12.41 AM

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ്‌ റും വീട്ടിലൊരുക്കി ബി.ആര്‍.സി

അങ്കമാലി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിനോടനുബന്ധിച്ച്‌ സംസ്‌ഥാനത്തെ വിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദ വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള അങ്കമാലി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നടത്തുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായാണ്‌ ക്ലാസ്സ്‌ റും വീട്ടിലൊരുക്കിയത്‌. അങ്കമാലി ബി.ആര്‍.സി യിലുളള നാല്‌ പഞ്ചായത്തുകളിലെ ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നടത്തുന്ന കാലടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ സെന്റ്‌ ആന്റണീസ്‌ എല്‍.പി.എസി ലെ ആദി നിംഗപ്പ, കറുകുറ്റി പഞ്ചായത്തിലെ എടക്കുന്ന്‌ യു.പി സ്‌കൂളിലെ അഭിഷേക്‌ ഷാജി,പാറക്കടവ്‌ പഞ്ചായത്തിലെ സെന്റ്‌ ജോസഫ്‌ യു.പി.എസ്‌ കറുകുറ്റിയിലെ മാര്‍ട്ടിന്‍ ഡേവിസ്‌, തുറവൂര്‍ യു.പി.എസ്‌ ലെ അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കാണ്‌ റിസോഴ്‌സ് റൂം ഒരുക്കിയിരിക്കുന്നത്‌. തുറവൂര്‍ പഞ്ചായത്തിലെ നാലാം വര്‍ഡില്‍ താമസിക്കുന്ന അര്‍ജുന്‍അശോകനുവേണ്ടി ഒരുക്കിയിരിക്കുന്ന റിസോഴ്‌സ് റൂമിന്റെ ഉദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വൈ വര്‍ഗീസ്‌ നിര്‍വഹിച്ചു.
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സില്‍വി ബൈജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെന്റ്‌ അഗസ്‌റ്റിന്‍ യു.പി സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ്‌ കൊടിയന്‍ ,ബി.പി.ഒ പി.പി.പാപ്പച്ചന്‍, വാര്‍ഡ്‌ മെമ്പര്‍ ലിസി മാത്യു, എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 28 Mar 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW