Saturday, June 22, 2019 Last Updated 38 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 12.41 AM

ജലവിഭവവകുപ്പ്‌ ചാലക്കുടി ഡിവിഷന്‍ എക്‌സിക്യുട്ടീവ്‌ എഞ്ചിനീയറെ ഉപരോധിച്ചു

അങ്കമാലി: നൂറ്‌ കണക്കിന്‌ ജനങ്ങള്‍ ഒപ്പിട്ട്‌ നല്‍കിയ പരാതിയെ അവഗണിച്ച്‌ കറുകുറ്റി പഞ്ചായത്ത്‌ 7 -ാം വാര്‍ഡില്‍ ഏഴാറ്റുമുഖം - കട്ടിംഗ്‌ ഭാഗത്ത്‌ പാറമട ആരംഭിക്കുന്നതിന്‌ ജലവിഭവവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ നല്‍കിയ എന്‍.ഒ.സി റദ്ദ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഏഴാറ്റുമുഖം - കട്ടിംഗ്‌ പാറമട വിരുദ്ധ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചാലക്കുടി ഡിവിഷന്‍ എക്‌സിക്യുട്ടീവ്‌ എഞ്ചിനീയറെ ഉപരോധിച്ചു.
മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടി തകര്‍ന്ന ചാലക്കുടി ഇടതുകര കനാലിന്റെയും, അടിച്ചിലി ബ്രാഞ്ച്‌ കനാലിന്റെയും 100 മീറ്ററിനുള്ളിലാണ്‌ പാറമട ആരംഭിക്കാന്‍ എന്‍.ഒ.സി നല്‍കിയിട്ടുള്ളത്‌. ചാലക്കുടി അങ്കമാലി നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്ന രണ്ട്‌ കനാലുകളും പാറമട ആരംഭിച്ചാല്‍ തകര്‍ന്ന്‌ തരിപ്പണമാകും. ഇതുമൂലം രൂക്ഷമായ കുടിവെള്ളക്ഷാമവും കൃഷിനാശവും ഉണ്ടാകും. ഈ ഭാഗത്ത്‌ ഉരുള്‍ പൊട്ടി കനാല്‍ തകര്‍ന്നപ്പോള്‍ 10 ലക്ഷം രൂപയോളം മുടക്കി ആയിരക്കണക്കിന്‌ മണ്‍ചാക്കുകള്‍ അട്ടിയിട്ടാണ്‌ ഇപ്പോള്‍ കനാല്‍ താല്‍ക്കാലികമായി പുനര്‍നിര്‍മ്മിച്ചത്‌. ഈ വസ്‌തുത നിലനില്‍ക്കുമ്പോഴാണ്‌ കനാല്‍ തകര്‍ന്നാല്‍ പുനര്‍നിര്‍മ്മിക്കാന്‍ പാറമടക്കാരില്‍ നിന്ന്‌ നിസ്സാര തുക വാങ്ങി അവര്‍ക്ക്‌ എന്‍.ഒ.സി നല്‍കിയിട്ടുളളത്‌. എണ്ണൂറിലധികം നാട്ടുകാര്‍ ഒപ്പിട്ട്‌ നല്‍കിയ പരാതി പൂഴ്‌ത്തിവെച്ച്‌ നാട്ടുകാരുടെ വികാരം മാനിക്കാതെ എന്‍.ഒ.സി നല്‍കിയതിനു പിന്നില്‍ വ്യാപകമായ അഴിമതി ഉണ്ടെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. കനാല്‍ സംരക്ഷിക്കേണ്ട ഉദ്യോഗസ്‌ഥര്‍ കനാല്‍ തകര്‍ക്കാന്‍ കൂട്ട്‌ നില്‍ക്കുകയാണെന്ന്‌ ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഇറിഗേഷന്‍ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അനധികൃതമായി നല്‍കിയ എന്‍.ഒ.സി റദ്ദ്‌ ചെയ്യുന്നതിനായി ജനകീയമായും, നിയമപരമായും പോരാടുമെന്ന്‌ ജനകീയസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പാറമടക്കുള്ള എന്‍.ഒ.സി റദ്ദ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബഹു. റോജി. എം.ജോണ്‍. എം.എല്‍.എയ്‌ക്കും, വകുപ്പ്‌ മന്ത്രിക്കും, ഉദ്യോഗസ്‌ഥര്‍ക്കും കത്ത്‌ നല്‍കിയിട്ടുണ്ട്‌. ഉപരോധസമരത്തിന്‌ ജനകീയ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളായ കെ.പി പോളി, സി.പി. സെബാസ്‌റ്റ്യന്‍. ബെന്നി മാടശ്ശേരി, പി.വി മാര്‍ട്ടിന്‍, സാബു വര്‍ണ്മീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 28 Mar 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW