Thursday, July 18, 2019 Last Updated 15 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 12.28 AM

കാസര്‍ഗോഡ്‌ മണ്ഡലത്തിലെ പ്രചരണത്തിനിടയില്‍ മുതിര്‍ന്ന വോട്ടറില്‍ നിന്ന്‌ അനുഗ്രഹം തേടുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

uploads/news/2019/03/297492/k1.jpg

കാസര്‍ഗോഡ്‌:കാസര്‍ഗോഡ്‌ എടനീര്‍മഠാധിപതി കേശവാനന്ദഭാരതയുടെ അനുഗ്രഹം തേടുന്നു.

'കാസ്രോട്ടെ'' ഭാഷാ നിഘണ്ടു തേടി ഉണ്ണിത്താന്‍

'' നമ്മളെ ഭാഷ നിങ്ങക്ക്‌ തിരിയൂലപ്പാ, നമ്മക്ക്‌ നിങ്ങപറയുന്നതെല്ലാം തിരീം ചെയ്യും. ടി.വിയില്‍ നിങ്ങ ജോറുബാറാക്കലില്ലേ.അതുപോലന്നെ നിങ്ങ വന്നേപ്പിന്നെ ഇടെയൊരു മജയായി'' . എതിരാളികളെ വാക്കുകള്‍കൊണ്ട്‌ നിഷ്‌പ്രഭരാക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍ഗോട്ടെ തെരഞ്ഞെടുപ്പ്‌ ചൂടിനെക്കാള്‍ വിയര്‍പ്പിക്കുന്നത്‌ ഈ ഭാഷയാണ്‌. ചെറുക്കള ടൗണിലെ കടകള്‍ക്കു മുന്നില്‍ കൂട്ടമായ നിന്ന യുവാക്കളോട്‌ സ്‌ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്ന യു.ഡി.എഫിന്റെ ചെറുപ്പക്കാരാനായ പ്രാദേശിക നേതാവ്‌ ഒരു പ്രത്യേക ഈണത്തില്‍ ചോദിച്ചു
'' പണിക്കോയ്‌റ്റേ''?. എല്ലാവരും ചിരിച്ചു. സമൂഹമാധ്യമങ്ങളില്‍ സമീപകാലത്ത്‌ വൈറലായ ഈ പ്രയോഗത്തെകുറിച്ചും ഉണ്ണിത്താന്‌ ഒന്നും മനസ്സിലായില്ല. പിന്നീട്‌ ഒരാള്‍ അതു വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. വിവിധ ഭാഷകളെയും സംസ്‌കാരങ്ങളെയും സ്വീകരിച്ച അതേ മനസ്സോടെ തങ്ങളുടെ ഭാഗമായി കൊല്ലംകാരനായ ഉണ്ണിത്താനെയും ഏറ്റെടുക്കുകയാണ്‌ കാസര്‍ഗോട്ടുകാര്‍.ഉത്സവങ്ങളുടെയും കളിയാട്ടങ്ങളുടെയും ഉറൂസുകളുടെയം തിരുനാളുകളുടെയും കാലമായതിനാല്‍ ആരാധനാലയങ്ങളില്‍ വോട്ട്‌ അഭ്യര്‍ഥിച്ചാണ്‌ കഴിഞ്ഞ ദിവസം ഉണ്ണിത്താന്‍ പ്രചാരണം നടത്തിയത്‌. കാസര്‍ഗോഡ്‌ കോട്ടക്കണ്ണി സെന്റ്‌ ജോസഫ്‌ പള്ളി, ബേള സെന്റ്‌ മേരീസ്‌ ലത്തീന്‍ ഫൊറോന ദേവാലയം, എടനീര്‍ മഠം, ബദിയടുക്ക സെന്റ്‌ മേരീസ്‌ ദേവാലയം എന്നിവിടങ്ങളിലും കൊല്ലംപാടിയിലെ കല്യാണ വീടുകളിലും സന്ദര്‍ശിച്ചു. ബദിയടുക്ക കണ്ണിയത്ത്‌ ഉസ്‌താദ്‌ ഇസ്ലാമിക്‌ അക്കാദമിയില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. വൈകിട്ട്‌ പയ്യന്നൂരിലെ പുളിങ്ങോം മഖാം ഉറൂസിലും പങ്കെടുത്തു. കണ്ണൂര്‍- കാസര്‍ഗോട്‌ ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിലെ പലതരം ഭാഷ കേട്ട്‌ ആദ്യമൊക്കെ അമ്പരന്നെങ്കിലും, ടി.വി. ചാനല്‍ ചര്‍ച്ചകളിലെ തന്റെ സാന്നിധ്യം പറഞ്ഞു പരിചയപ്പെടുത്തിയാണ്‌ ഉണ്ണിത്താന്റെ വോട്ടഭ്യര്‍ത്ഥന. ഉറുദുവും തുളുവും ബ്യാരിയും കൊങ്കണിയും സംസാരിക്കുന്ന പ്രദേശങ്ങളില്‍ പ്രാദേശികമായ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്‌ പരിചയപ്പെടുത്തല്‍ നടത്തിയത്‌. കന്നഡ മേഖലയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ സുബ്ബറായ്‌ സഹായവുമായെത്തി. ലക്ഷക്കണക്കിന്‌ വരുന്ന കന്നഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പാക്കാന്‍ കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സജീവമായി സ്‌ഥാനാര്‍ഥിത്വത്തിലേക്ക്‌ പരിഗണിച്ചിരുന്ന നേതാവാണ്‌ സുബ്ബറായ്‌. അതേ സമയം ഉറുദു സംസാരിക്കുന്നവരോട്‌ ഹിന്ദിയില്‍ പിടിച്ച്‌ ഉണ്ണിത്താന്‍ കുശലാന്വേഷണം നടത്തി. അക്രമരാഷ്ര്‌ടീയവും ശബരിമല വിഷയവുമെല്ലാം എല്ലായിടത്തും വിഷയമാക്കിയാണ്‌ സംസാരവും പ്രസംഗവും. കല്യാട്ടെ ഇരട്ടക്കൊലയില്‍ ഈന്നിയാണ്‌ ഇടതുപക്ഷത്തോട്‌ ചോദ്യശരമുതിര്‍ക്കുന്നത്‌. എന്താണ്‌ കാസര്‍ഗാട്ടെ അനുഭവമെന്ന്‌ ചോദിച്ചപ്പോള്‍ '' ഈ നാട്ടുകാര്‍ എന്നെ സ്‌നേഹംകൊണ്ടു വീര്‍പ്പുമുട്ടിക്കുന്നു. സമ്മര്‍ദത്തോടെയല്ല, സ്‌നേഹത്തോടെയാണ്‌ തെരഞ്ഞെടുപ്പിനെ നോക്കിക്കാനുന്നത്‌. തെക്കുനിന്നൊരാള്‍ എം.പിയായിക്കഴിഞ്ഞാല്‍ പിന്നെ ജില്ലയിലേക്കു തിരിഞ്ഞു നോക്കില്ലെന്ന ഒരു സംശയം ജനത്തിനുണ്ട്‌. തെരഞ്ഞെടുപ്പ്‌ തോറ്റാലും ജയിച്ചാലും കാസര്‍കോട്ടുകാരനാകാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു''- എന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി. 1952 മുതല്‍ ഇതുവരെ കണ്ണൂര്‍, കാസര്‍കോട്‌ ജില്ലക്കാര്‍ മാത്രം എം.പിയായി. തദ്ദേശീയരായ എംപിമാരെക്കൊണ്ട്‌ ഇവിടെയുള്ളവര്‍ക്കു മടുത്തു കഴിഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ ജനത്തിന്റെ പ്രതീക്ഷ ഇതു വരെ സത്യമായിട്ടില്ല. ഇത്തവണ ചരിത്രം തിരുത്തുന്ന അട്ടിമറി സംഭവിക്കുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസവും ഉണ്ണിത്താന്‍ പ്രകടിപ്പിച്ചു. എല്ലാ വീടുകളുടെയും സ്വീകരണമുറികളിലേക്കു ദിവസവും വൈകിട്ട്‌ എന്റെ ശബ്‌ദവും മുഖവും കയറിച്ചെല്ലുന്നതിനാല്‍ ഞാന്‍ ആര്‍ക്കും അപരിചിതനല്ല. - അദ്ദേഹം പറഞ്ഞു. രാഷ്ര്‌ടീയക്കാരന്‍ എന്നതിലുപരി ഒരു സിനിമാ താരം എന്ന പരിവേഷം കൂടിയുണ്ട്‌ . ചിലയിടങ്ങളില്‍ അതും ഉണ്ണിത്താന്‍ ആയുധമാക്കുന്നു. എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദഭാരതിയെ സന്ദര്‍ശിച്ച്‌ അനുഗ്രഹം വാങ്ങാനെത്തിയപ്പോള്‍ കലാസ്വാദകനായ അദ്ദേഹത്തിന്‌ മുന്നില്‍ 20 ഓളം സിനിമകളില്‍ അഭിനയിച്ച തന്റെ കലാപാരമ്പര്യം ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. യക്ഷഗാന ഭാഗവതരും നാടകനടനുമൊക്കെയായി വളര്‍ന്നു 19ാം വയസിസ്സില്‍ എടനീര്‍ മഠാതിപതിയായ കേശവാനന്ദഭാരതി കന്നഡ, തുളും, മലയാളം ഹിന്ദി, മറാഠി, സംസ്‌കാൃതം ഭാഷകളില്‍ ഭക്‌തിഗായനാണ്‌. നരവധി നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്‌ത സവാമിക്കു മന്നില്‍ കാസര്‍ഗോട്ടെ ഭാഷാ വൈവിധ്യങ്ങളെ കുറിച്ച്‌ ഉണ്ണിത്താന്‍ വാചാലനായി. എം.പി ആയാല്‍ സിനിമ ഉപേക്ഷിക്കുമോ എന്നായിരുന്നു മഞ്ചേശ്വരത്തെ ചെറുപ്പക്കാര്‍ക്ക്‌ അറിയേണ്ടിയിരുന്നു. ഉച്ച വിശ്രമ സമയത്ത്‌ ചുറ്റം കൂടിയവരോട്‌ ഉണ്ണിത്താന്‍ സിനിമാ വിശേഷങ്ങള്‍ പറഞ്ഞു. കൊല്ലംകാരനാണെങ്കിലും ഇപ്പോള്‍ തിരുവനന്തപുരത്ത്‌ മോഹന്‍ലാലിന്റെ അയല്‍വാസിയാണെന്ന്‌ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ വക കൈയടിയും ആര്‍പ്പുവിളിയും. 2006ല്‍ തലശ്ശേരിയിലെ സി.പി.എം. കോട്ടയില്‍ കോടിയേരി ബാലകൃഷ്‌ണനെതിരെ മത്സരിച്ചപ്പോള്‍ തലശ്ശേരിക്കാര്‍ അന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കാടിളക്കി പ്രചാരണമാണ്‌ ഉണ്ണിത്താന്‍ നടത്തിയത്‌. ഇക്കുറിയും അതേ രീതിയില്‍ മണ്ഡലത്തിന്റ മുക്കിലും മൂലയിലും ഉണ്ണിത്താന്‍ ഓളമുണ്ടാക്കുന്നു.

കെ. സുജിത്ത്‌

Ads by Google
Advertisement
Thursday 28 Mar 2019 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW