Thursday, June 20, 2019 Last Updated 51 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 01.07 AM

യാക്കോബായ ദേവാലയങ്ങള്‍ക്ക്‌ നേരെയുള്ള ആക്രണത്തില്‍ വ്യാപകമായ പ്രതിഷേധം

കോലഞ്ചേരി: യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ കട്ടച്ചിറ, പെരുമ്പാവൂര്‍, കോതമംഗലം എന്നീ പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തുന്ന അക്രമണത്തിലും, കയ്യേറ്റത്തിലും പ്രതിഷേധിച്ച്‌ വിവിധ യാക്കോബായ പള്ളികളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തി. പാങ്കോട്‌ സെന്റ്‌ ജോര്‍ജ്‌സ് ആന്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ യാക്കോബായ പള്ളി സംഭവത്തില്‍ ശക്‌തമായി പ്രതിഷേധിച്ചു.
പൗരന്റെ മൗലികാവകാശ ആദരവോടു കൂടിയുള്ള മൃതദേഹ സംസ്‌കാരത്തിന്‌ പോലും അനുവദിക്കാത്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രിസ്‌തീയതക്ക്‌ നിരക്കുന്നതല്ലെന്ന്‌ യോഗം ചൂണ്ടിക്കാട്ടി.
വികാരി ഫാ. മത്തായി വടക്കിനേടത്ത്‌ സഭാ മാനേജിങ്‌ കമ്മിറ്റിയംഗം അഡ്വ. എം.കെ. വര്‍ഗീസ്‌, സെക്രട്ടറി സാബു പീറ്റര്‍, ട്രസ്‌റ്റി ജോളി ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളിയില്‍ പ്രതിഷേധ റാലി നടത്തി. റാലി പള്ളിയുടെ ഗേറ്റില്‍ പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ വിശ്വാസികള്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു.
സഭാ മാനേജിങ്‌ കമ്മിറ്റിയംഗം എന്‍.ജെ. സണ്ണി, എന്‍.വി. റെജി, കെ.പി. സാബു, പി.എം. ജോയി, വില്‍സണ്‍ ജോയി, കുഞ്ഞുമോന്‍ തച്ചേത്ത്‌, ജോണി കൊളന്നയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കടമറ്റം സെന്റ്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. വികാരി ഫാ. ജോബിന്‍സ്‌ ഇലഞ്ഞിമറ്റത്തില്‍, ഫാ. ബൈജു ഇലഞ്ഞിക്കാട്ട്‌, ഫാ. ഡെയിന്‍ മാത്യു, ജോര്‍ജ്‌ കെ. ജോണ്‍, പി.എം. ചാക്കോ, പി.വി. ജോര്‍ജ്‌, ഇ.വി. ചെറിയാന്‍, സണ്ണി എം. പോള്‍, എല്‍ദോസ്‌ കുരീക്കാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 27 Mar 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW