Wednesday, June 19, 2019 Last Updated 31 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 01.07 AM

പതിനാലുകാരന്റെ കൈവിരലില്‍ കുടങ്ങിയ മോതിരം അഗ്നിശമന സേന ഊരിയെടുത്തു

കളമശേരി: പതിനാലു വയസുകാരന്റെ കൈവിരലില്‍ കുടങ്ങിയ മോതിരം ഫയര്‍ റെസ്‌ക്യു അധികൃതര്‍ നൂല്‍ ഉപയോഗിച്ച്‌ ഊരിയെടുത്തു. ഇന്നലെ രാവിലെ പത്ത്‌ മണിയോടെയാണ്‌ പിതാവായ മുഹമ്മദ്‌ റാഫിയോടൊപ്പം പതിനാല്‌ കാരാനായ മകന്‍ മുഹമ്മദ്‌ ഫര്‍ഹാന്‍ നിലയത്തിലെത്തിയത്‌.
രാവിലെ വലതു കൈയ്യിലെ ചൂണ്ടുവിരലില്‍ മുഹമ്മദ്‌ ഫര്‍ഹാന്‍മോതിരം ഇട്ടുകയും കുറച്ച്‌ കഴിഞ്ഞ്‌ വിരല്‍ നീരുവന്ന്‌ വീര്‍ക്കുകയുമായിരുന്നു.
തുടര്‍ന്ന്‌ മാതാപിതാക്കള്‍ മോതിരം ഊരി എടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വര്‍ണ പണിക്കാരന്റെ അടുത്ത്‌ ചെന്നെങ്കിലും കുട്ടിയുടെ കൈവിരലില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ മോതിരം ഊരി എടുക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ്‌ ഫയര്‍ ആന്റ്‌ റെസ്‌ക്യൂ അധികൃതരുടെ അടുത്ത്‌ എത്തുകയായിരുന്നു. ഉടന്‍ തന്നെ സേനാംഗങ്ങള്‍ വിരലില്‍ നൂല്‍ പ്രത്യേകരീതിയില്‍ ചുറ്റി മോതിരം ഊരിയെടുത്തു. മോതിരം ഊരി 10.30 ന്‌ നിലയംവിട്ടു.കഴിഞ്ഞ ആഴ്‌ചയിലും ഇതുപോലെ ഒരാള്‍ മോതിരം വിരലില്‍ കുടുങ്ങിയതിനെ തുടര്‍ന്ന്‌ ഏലൂര്‍ഫയര്‍ ആന്റ്‌ റെസ്‌ക്യൂവിനെ സമീപിച്ചിരുന്നു.
മുപ്പത്തടം ഗവ.ഹൈസ്‌ക്കൂളിലെ 9-ാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ ഫര്‍ഹാന്‍.

Ads by Google
Advertisement
Wednesday 27 Mar 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW