Friday, July 19, 2019 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Mar 2019 01.55 AM

കാസര്‍ഗോഡ്‌ ഡി.സി.സി പ്രസിഡണ്ടിനെതിരെ ഉണ്ണിത്താന്റെ രൂക്ഷവിമര്‍ശനം

uploads/news/2019/03/295740/k1.jpg

കാസര്‍ഗോഡ്‌: തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഒരുക്കങ്ങള്‍ നടത്താത്തതിലും ഭക്ഷണം പോലും നല്‍കാന്‍ കൂട്ടാക്കാത്തതുമായ ജില്ലാ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ടിന്റെ നടപടിക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പൊട്ടിതെറിച്ചു. ഒടുവില്‍ ഡി.സി.സി. യോഗത്തില്‍ നിന്ന്‌ ഇറങ്ങി പോയതായാണ്‌ വിവരം. ഡി സി സി പ്രസിഡണ്ടിനെതിരെ യു ഡി എഫ്‌ യോഗത്തില്‍ സ്‌ഥാനാര്‍ത്ഥി ഉണ്ണിത്താന്റെ രൂക്ഷവിമര്‍ശനമുന്നയിച്ചു. തനിക്കു വേണ്ടുന്ന സൗകര്യങ്ങളൊന്നും തന്നെ ഡി സി സി പ്രസിഡണ്ട്‌ ഒരുക്കിയിട്ടില്ലെന്നാണ്‌ സ്‌ഥാനാര്‍ത്ഥിയുടെ പ്രധാന ആരോപണം. തിങ്കളാഴ്‌ച കാസര്‍ഗോട്ടെത്തിയ തനിക്ക്‌ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞത്‌ വൈകിട്ട്‌ നാലു മണിക്കാണെന്നാണ്‌ ഉണ്ണിത്താന്റെ പരാതി. ഒരു സൗകര്യവും പ്രസിഡണ്ട്‌ ഒരുക്കിയിട്ടില്ല. ചൊവ്വാഴ്‌ചത്തെ തെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികളുടെ ഒരുക്കങ്ങളും മുന്‍കൂട്ടി നടത്തിയില്ല. കൃത്യമായ പ്രചരണ ഷെഡ്യൂള്‍ ഉണ്ടാക്കുന്നതിലും വീഴ്‌ച സംഭവിച്ചു തുടങ്ങിയ ആരോപണങ്ങളാണ്‌ ഉണ്ണിത്താന്‍ ഉന്നയിച്ചത്‌. ഇക്കാര്യം കെ പി സി സി നേതൃത്വത്തെ അറിയിക്കുമെന്ന്‌ ഉണ്ണിത്താന്‍ പറഞ്ഞെന്നാണ്‌ വിവരം. തനിക്കു വേണ്ടുന്ന സൗകര്യം ഒരുക്കിയിട്ടില്ലെന്ന കാര്യം ഉണ്ണിത്താന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സൂചിപ്പിച്ചിരുന്നു.

Ads by Google
Advertisement
Wednesday 20 Mar 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW