Thursday, June 20, 2019 Last Updated 16 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Mar 2019 12.54 AM

രമ കോണ്‍ഗ്രസ്‌ പിന്‍തുണക്കായി കാത്തിരുന്നത്‌ ചന്ദ്രശേഖരന്റെ ആദര്‍ശ രാഷ്‌ട്രീയം മറന്നുകൊണ്ട്‌

uploads/news/2019/03/295432/c1.jpg

കോഴിക്കോട്‌: വടകര മണ്ഡലത്തില്‍ യു.ഡി.എഫിന്റെ പൊതു സമ്മത സ്‌ഥാനാര്‍ഥിയായി കെ.കെ രമ വരുമെന്ന പ്രതീക്ഷ അസ്‌തമിച്ചപ്പോള്‍ സംരക്ഷിക്കപ്പെട്ടത്‌ രക്‌തസാക്ഷി ടി.പി ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശ രാഷ്ര്‌ടീയം.
സി.പി.എമ്മില്‍ വലതുപക്ഷ വ്യതിയാനം ആരോപിച്ചായിട്ടായിരുന്നു ചന്ദ്രശേഖരന്‍ സി.പി.എമ്മില്‍ നിന്നു പുറത്തായതും ആര്‍.എം.പിക്കു രൂപം നല്‍കിയതും.
ദേശാഭിമാനി വാരിക പത്രാധിപരായിരുന്ന പ്രഫ. എം.എന്‍ വിജയന്‍ സാംസ്‌കാരിക രംഗത്തും വി.എസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടിക്കുള്ളിലും നടത്തിയ വിമര്‍ശനങ്ങളെ പിന്‍പറ്റി ഇടതു സാംസ്‌കാരിക പ്രവര്‍ത്തകര്‍ രൂപം നല്‍കിയ അധിനിവേശ പ്രതിരോധ സമിതിയുടെ നേതാവായി ടി.പി ചന്ദ്രശേഖരന്‍ മാറി. സി.പി.എം വര്‍ഗരാഷ്ര്‌ടീയം കൈയെ്ാെഴിയുന്നു എന്നാരോപിച്ചു രംഗത്തു വന്ന ചന്ദ്രശേഖരന്റെ പാര്‍ട്ടി വര്‍ഗ ശത്രുവായ കോണ്‍ഗ്രസ്സിന്റെ വോട്ടുവാങ്ങി മല്‍സരിക്കുന്ന അവസ്‌ഥയുണ്ടായാല്‍ അതോടെ അസ്‌തമിക്കുമായിരുന്നു ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശ രാഷ്ര്‌ടീയം.
ബാലുശ്ശേരി ഏരിയയിലെ മുതിര്‍ന്ന സി.പി.എം നേതാവായിരുന്ന കെ.കെ. മാധവന്റെ മകളായ കെ.കെ രമ
എസ്‌.എഫ്‌.ഐ.യുടെ സംസ്‌ഥാന വൈസ്‌ പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു. ഡി.വൈ.എഫ്‌.ഐ നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനുമായുള്ള വിവാഹത്തോടെയാണു രമ മുഖ്യധാര രാഷ്ര്‌ടീയത്തില്‍ നിന്ന്‌ മാറിയത്‌. 2012 മെയ്‌ 4ന്‌ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം രമ, ആര്‍.എം.പിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കോണ്‍ഗ്രസ്സിനെ എക്കാലവും വര്‍ഗശത്രുവായി കണ്ടിരുന്ന രാഷ്ര്‌ടീയ പാരമ്പര്യമാണ്‌ കെ.കെ രമക്കും ഉണ്ടായിരുന്നത്‌.
ചന്ദ്രശേഖരന്‍ ആര്‍.എം.പിക്കു രൂപം നല്‍കിയ ശേഷം ഓരോ തിരഞ്ഞെടുപ്പിലും യു.ഡി.എഫ്‌ പിന്‍തുണയുമായി വന്നെങ്കിലും ജീവിച്ചിരിക്കുന്ന കാലത്ത്‌ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ചന്ദ്രശേഖരന്‍ തയ്യാറായില്ല.
2017 മാര്‍ച്ചില്‍ ഡി.സിസി കോഴിക്കോട്‌ സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയില്‍ കെ.കെ രമ പങ്കെടുത്തത്‌ ആര്‍.എം.പിയില്‍ തന്നെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനു മുമ്പു കോണ്‍ഗ്രസ്‌ വടകരയില്‍ സംഘടിപ്പിച്ച ഒരു സെമിനാറിലും രമ സംസാരിച്ചതു വിവാദമായി. അപ്പോഴൊക്കം സാംസ്‌കാരിക പരിപാടി എന്ന നിലയിലാണു സംബന്ധിച്ചതെന്ന വിശദീകരണമാണു രമ നല്‍കിയത്‌.
ഈ തിരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളില്‍ ആര്‍.എം.പി മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണു വടകരയില്‍ കെ.കെ രമയെ നിശ്‌ചയിച്ചത്‌. ജനാധിപത്യ പാര്‍ട്ടികള്‍ പിന്തുണ വാഗ്‌ദാനം ചെയ്‌താല്‍ സ്വീകരിക്കുമെന്നും ആര്‍.എം.പി നേതാക്കള്‍ വ്യക്‌തമാക്കി. യു.ഡി.എഫ്‌ പിന്‍തുണ സ്വീകരിക്കുമെന്നായിരുന്നു ഇതിന്റെ പച്ചയായ അര്‍ഥം.
എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി സി.പി.എം കണ്ണൂര്‍ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ രംഗത്തിറക്കിയോടെ രമ അക്ര രാഷ്ര്‌ടീയത്തിന്റെ ഇര എന്ന നിലയില്‍ പൊതു സമ്മത സ്‌ഥാനാര്‍ഥിയാവണമെന്ന ചര്‍ച്ച യു.ഡി.എഫിലും ചൂടുപിടിച്ചു. മുസ്‌്ലിം ലീഗ്‌ പരസ്യമായി ഈ ആവശ്യം ഉന്നയിക്കുകയും ചെയ്‌തു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഒരു സീറ്റുപോലും വിട്ടു കൊടുത്തുള്ള രാഷ്ര്‌ടീയ അടവുകള്‍ ഇത്തവണ വേണ്ടെന്ന ഹൈക്കമാന്റ്‌ നിര്‍ദ്ദേശം വന്നതോടെ രമയ്‌ക്കു പിന്‍തുണ എന്ന നീക്കം കോണ്‍ഗ്രസ്‌ അവസാനിപ്പിക്കുകയായിരുന്നു.
ഒഞ്ചിയം മേഖലയില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളില്‍ നേരത്തെയും ആര്‍.എം.പി യു.ഡി.എഫ്‌ പിന്‍തുണ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതു ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശ രാഷ്ര്‌ടീയത്തിലെ കളങ്കമായി ആരും വ്യഖ്യാനിക്കാറില്ലായിരുന്നു
2009ല്‍ സി.പി.എം ല്‍ നിന്നു പുറത്തായി പുതിയ പാര്‍ട്ടി രൂപീകരിച്ച ചന്ദ്രശേഖരന്‍ 2009ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. വിമതരുടെ കൂട്ടായ്‌മയായ ഇടതുപക്ഷ ഏകോപന സമിതിയ്‌ക്കുവേണ്ടി സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചു 21,833വോട്ടുകള്‍ അദ്ദേഹം നേടി. അന്നു യു.ഡി.എഫിന്റെ പിന്‍തുണാവാഗ്‌ദാനം ചന്ദ്രശേഖരന്‍ നിഷ്‌കരുണം തള്ളിക്കളയുയായിരുന്നു. അന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ അമ്പതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്‌ ചന്ദ്രശേഖരന്റെ സ്‌ഥാനാര്‍ത്ഥിത്വം മൂലമായിരുന്നു. അന്നു പിന്‍തുണയുമായി വന്ന യു.ഡി.എഫ്‌ ബി.ജെ.പി നേതാക്കളുടെ പിന്‍തുണ സ്വീകരിച്ചിരുന്നുവെങ്കില്‍ ചന്ദ്രശേഖരന്റെ വിധി മറ്റൊന്നാകുമായിരുന്നു.
ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ച ഈ രാഷ്ര്‌ടീയ നിലപാടിനെ പിന്‍തള്ളിയായിരുന്നു, അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ്‌ ഏഴുവര്‍ഷം കഴിയുമ്പോള്‍ കെ.കെ രമ യു.ഡി.എഫ്‌ പിന്‍തുണക്കായി കാത്തിരുന്നത്‌.

എം. ബിജുശങ്കര്‍

Ads by Google
Advertisement
Tuesday 19 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW