Monday, March 25, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.18 AM

കളം നിറഞ്ഞ്‌ ഇന്നസെന്റ്‌, നറുക്ക്‌ വീഴുന്നതും കാത്ത്‌ പ്രതിപക്ഷം

uploads/news/2019/03/294691/1.jpg

കയ്‌പമംഗലം: കൊടുങ്ങല്ലൂര്‍ താലൂക്കിലെ പ്രമുഖരെയും സ്‌ഥാപനങ്ങളും സന്ദര്‍ശിച്ച്‌ ഇന്നസെന്റ്‌ പ്രചരണത്തില്‍ മുന്നേറി.
കുടുംബയോഗങ്ങളും, കണ്‍വന്‍ഷനുകളും മണ്ഡലാടിസ്‌ഥാനത്തില്‍ പര്യവസാനിക്കുമ്പോള്‍ തന്നെ ഇന്നസെന്റിലെ രാഷ്‌ട്രീയക്കാരന്‍ രംഗത്ത്‌ വന്നു. ആളുകളുമൊത്ത്‌ സെല്‍ഫിയെടുത്തും കുശലം പറഞ്ഞും മുന്നേറുന്ന ഇന്നസെന്റ്‌ വളരെ മാറിയിരിക്കുന്നു. രാഷ്ര്‌ടീയക്കാരനിലേക്കുള്ള മാറ്റം. സ്വതന്ത്ര പരിവേഷത്തില്‍ മത്സരിച്ച ഇന്നസെന്റ്‌ പാര്‍ട്ടി ചിന്നത്തില്‍ മത്സരിക്കുന്നതിലുള്ള മാറ്റത്തിന്റെ സൂചനയാണ്‌ പ്രവര്‍ത്തനം കാട്ടുന്നത്‌. കൊടുങ്ങല്ലൂര്‍, കയ്‌പമംഗലം നിയോജകമണ്ഡലങ്ങളിലെ ഒരു വിധം പ്രദേശങ്ങളിലെല്ലാം എത്തിക്കഴിഞ്ഞു. എല്ലാവരും കൈവിട്ടപ്പോള്‍ കയ്‌പമംഗലമാണ്‌ കഴിഞ്ഞ തവണ തുണച്ചത്‌.
നവ മാധ്യമങ്ങളിലാകട്ടെ ഇന്നസെന്റ്‌ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുറന്ന്‌ കാട്ടുകയാണ്‌ സെബര്‍ പോരാളികള്‍. മരണ വീടും കല്യാണ വീടും സന്ദര്‍ശനമല്ല വികസനമാണ്‌ നടത്തിയതെന്ന്‌ അടിവരയിടുന്നു. നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയതും നിര്‍മാണം പുരോഗമിക്കുന്നതിന്റെയും കണക്കുകള്‍ അക്കമിട്ട്‌ നിരത്തിയാണ്‌ സെബര്‍ പോരാളികള്‍ പോരാട്ടം നടത്തുന്നത്‌. എതിര്‍ സ്‌ഥാനാര്‍ത്ഥി ആരാണെന്നറിയാത്തതുകൊണ്ട്‌ വജ്രായുധമായ സരിതയുടെ കത്ത്‌ എത്തിയിട്ടില്ല.
സരിതയുടെ കത്തിലുള്ള ആരെങ്കിലും എതിരാളിയായി വന്നാല്‍ സരിതയുടെ കത്തും താരമാകും.ഇതെല്ലാം കണ്ടും കേട്ടും സഹിക്കുകയാണ്‌ പ്രതിപക്ഷം.സ്‌ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞാല്‍ ഇന്നസെന്റിന്റെ അവകാശവാദങ്ങള്‍ക്ക്‌ മറുപടി കിട്ടുമെന്നതില്‍ സംശയമില്ല. ടി.എന്‍.പ്രതാപന്‍, കെ.പി.ധനപാലന്‍, ബെന്നി ബഹനാന്‍, എം.പി.ജാക്‌സണ്‍ എന്നിവരില്‍ ആര്‍ക്കും നറുക്ക്‌ വീഴാം. നാട്ടികയില്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ്‌ സംഘടിപ്പിച്ച പ്രതാന്‍ തൃശൂരില്‍ സ്‌ഥാനാര്‍ത്ഥിയാകുമെന്നാണ്‌ സൂചന. അങ്ങനെയെങ്കില്‍ ബെന്നി ബഹ്നാന്‍, എം.പി. ജാക്‌സണ്‍ എന്നിവരില്‍ ഒരാള്‍ ചാലക്കുടിയില്‍ സ്‌ഥാനാര്‍ത്ഥിയാകാം.
രാഹുല്‍ഗാന്ധി രാമനിലയത്തില്‍ എത്തിയപ്പോള്‍ സാധാ പ്രവര്‍ത്തകരുടെ പാസും വാങ്ങി ആര്‍ച്ച്‌ ബിഷപ്പ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌ സന്ദര്‍ശനം നടത്തിയതും പല ഊഹാപോഹങ്ങള്‍ക്കും വഴിവച്ചു. തൃശൂരില്‍ ക്രിസ്‌ത്യന്‍ സ്‌ഥാനാര്‍ത്ഥി വന്നാല്‍ ചാലക്കുടിയില്‍ ഹിന്ദുസ്‌ഥാനാര്‍ത്ഥി വന്നേക്കും. മാര്‍പാപ്പയെ അംഗീകരിക്കുന്നവരെ സ്‌ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമുന്നയിക്കാനാണ്‌ പിതാവ്‌ വന്നതെന്നാണ്‌ അടക്കം പറച്ചില്‍.
എന്‍.ഡി.എ.സ്‌ഥാനാര്‍ത്ഥിയായി എ.എന്‍.രാധാകൃഷ്‌ണന്‌ നറുക്ക്‌ വീഴാനാണ്‌ സാധ്യത.

Ads by Google
Advertisement
Friday 15 Mar 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW