Monday, May 20, 2019 Last Updated 18 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.14 AM

തിളയ്‌ക്കുന്ന വെയിലിലും വോട്ടിനായി ഓടി സ്‌ഥാനാര്‍ഥികള്‍

uploads/news/2019/03/294665/1.jpg

കോട്ടയം: തിളയ്‌ക്കുന്ന വെയിലിലും വോട്ടിനായി ഓടി സ്‌ഥാനാര്‍ഥികള്‍. പാഴാക്കാന്‍ ഒരു മിനിറ്റു പോലുമില്ലെന്ന തിരിച്ചറിവില്‍ കത്തിക്കാളുന്ന വെയിലിനെതിരേ പോരാടി വിയര്‍ക്കുകയാണ്‌ സ്‌ഥാനാര്‍ഥികള്‍. പരമാവധി വേഗം കൂടുതല്‍ വോട്ടര്‍മാരെ നേരില്‍ക്കാണണം, വോട്ട്‌ ഉറപ്പിക്കണം എന്നതാണു സ്‌ഥാനാര്‍ഥികളുടെ ലക്ഷ്യം. മണ്ഡലത്തില്‍ എവിടെ നടക്കുന്ന പൊതുപരിപാടിയിലും സാന്നിധ്യം അറിയിക്കാനും സ്‌ഥാനാര്‍ഥികള്‍ ശ്രമിക്കുന്നുണ്ട്‌.
കോട്ടയം മണ്ഡലത്തില്‍െ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി തോമസ്‌ ചാഴികാടന്‍ഇ ഇന്നലെ പിറവം നിയോജക മണ്ഡലത്തിലാണു വോട്ട്‌ അഭ്യര്‍ഥനയ്‌ക്കായെത്തിയത്‌. രാവിലെ പിറവം എം.എല്‍.എ അനൂപ്‌ ജേക്കബിനൊപ്പം പ്രധാന വ്യക്‌തികളെ കണ്ട്‌ വോട്ടര്‍ഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന്‌ കൂത്താട്ടുകുളം, ഇലഞ്ഞി, മണീട്‌, പിറവം തുടങ്ങിയ മണ്ഡലങ്ങള്‍ സന്ദര്‍ശനം നടത്തി വോട്ട്‌ തേടി.പിറവത്തെ നിരവധി സ്‌ഥാനങ്ങളും സന്ദര്‍ശിച്ചു.
തുടര്‍ന്ന്‌ എത്തിയതു ജന്മനാട്‌ കൂടി ഉള്‍പ്പെടുന്ന കടുത്തുരുത്തി നിയോജകമണ്ഡലത്തിലേക്കായിരുന്നു. കടുത്തുരുത്തി ആയാംകുടിയില്‍ നിരവധി സ്‌ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ വോട്ടര്‍ഭ്യര്‍ഥിച്ചു.
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി വി.എന്‍.വാസവന്‍ ഇന്നലെ കടുത്തുരുത്തി മണ്ഡലത്തിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്‌. മണ്ഡലത്തിലെ പ്രമുഖരെയും വൈദികരെയും കണ്ടു വോട്ട്‌ അഭ്യര്‍ഥിച്ചു. എല്‍.ഡി.എഫിന്റെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം എത്തിയ സ്‌ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വിവിധ സ്‌ഥങ്ങളില്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടി. പരമാവധിയാളുടെ നേരില്‍ കണ്ടു സൗഹൃദം പുതുക്കാനും വാസവന്‍ ശ്രമിച്ചു.
എന്‍.ഡി.എ സ്‌ഥാനാര്‍ഥി പി.സി തോമസ്‌ ഇന്നലെ കൂത്താട്ടുകുളം, കടുത്തുരുത്തി, കോട്ടയം, ചിങ്ങവനം, ചങ്ങനാശേരി മേഖലകളില്‍ പ്രചാരണം നടത്തി. ഉച്ചയ്‌ക്ക്‌ കോട്ടയത്ത്‌ എന്‍.ഡി.എ യോഗത്തി പങ്കെടുത്തു.
അതിനു ശേഷം പി.സി തോമസ്‌ പരിവര്‍ത്തിത ക്രൈസ്‌തവ സഭാ വിഭാഗം യോഗത്തില്‍ സംബന്ധിച്ച്‌ അവരുടെ ആവലാതികകള്‍ കേട്ടു.തുടര്‍ന്ന്‌ കൂത്താട്ടുകുളം, പുതുവേലി മേഖലകളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം വൈകിട്ട്‌ ചിങ്ങവനത്തും എത്തിയിരുന്നു.

Ads by Google
Advertisement
Friday 15 Mar 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW