Monday, March 25, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.12 AM

തെരഞ്ഞെടുപ്പു പ്രചാരണം ആവേശകരം

uploads/news/2019/03/294654/2.jpg

കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്‌ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്റെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ചടയമംഗലത്ത്‌ എത്തിയ സ്‌ഥാനാര്‍ഥിയെ തൊഴിലാളികളും പൊതുസമൂഹവും ആവേശകരമായി സ്വീകരിച്ചു. ചടയമംഗലം നിയോജകമണ്ഡലത്തിലെ കടയ്‌ക്കല്‍ രക്‌തസാക്ഷി മണ്ഡപത്തിലും ഇന്ദിരാഗാന്ധി സ്‌മൃതി മണ്ഡപത്തിലും പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണു സ്‌ഥാനാര്‍ഥിയും സംഘവും പ്രചരണത്തിനും ഇറങ്ങിയത്‌. കടയ്‌ക്കല്‍ ടൗണ്‍, മാര്‍ക്കറ്റ്‌, നിലമേല്‍, ചടയമംഗലം, പോരേടം, റോഡുവിള, കരിങ്ങന്നൂര്‍, ഓയൂര്‍, അമ്പലംകുന്ന്‌ പ്രദേശങ്ങളില്‍ പ്രചരണത്തിന്റെ ഭാഗമായി സമ്മതിദായകരെയും പൊതുജനങ്ങളെയും അദ്ദേഹം നേരില്‍ കണ്ടു. ജനങ്ങളുടെ പരാതികളും ആവലാതികളും സ്വീകരിച്ച പ്രേമചന്ദ്രന്‍ തെരഞ്ഞെടുപ്പിനു ശേഷം ചെയ്യാവുന്ന എല്ലാ സഹായങ്ങളും തന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാകുമെന്ന്‌ ഉറപ്പു നല്‍കി. അഞ്ചല്‍, ഏരൂര്‍, കുളത്തുപ്പുഴ എന്നിവിടങ്ങളും സന്ദര്‍ശിച്ചു.
യു.ഡി.എഫ്‌. നേതാക്കളായ ഭാരതീപുരം ശശി, പുനലൂര്‍ മധു, കരിക്കേത്തില്‍ പ്രസേനന്‍, ഏരൂര്‍ സുബാഷ്‌ തുടങ്ങിയവരും സ്‌ഥാനാര്‍ഥിയെ അനുഗമിച്ചു. ഇന്ന്‌ രാവിലെ ഒന്‍പത്‌ മുതല്‍ ഉച്ചയ്‌ക്ക് 12 വരെ ചവറയില്‍ പര്യടനം നടത്തും. മുന്‍ മന്ത്രിയും പാര്‍ട്ടി നേതാവുമായ ഷിബുബേബി ജോണിന്റെ നേതൃത്വത്തിലുളള യു.ഡി.എഫ്‌. പ്രതിനിധി സംഘവും സ്‌ഥാനാര്‍ഥിയോടൊപ്പം ഉണ്ടാവും.

Ads by Google
Advertisement
Friday 15 Mar 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW