Monday, May 20, 2019 Last Updated 31 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.07 AM

കനാലില്‍ വെള്ളമെത്തുന്നില്ല; വരള്‍ച്ചയുടെ പിടിയില്‍ നാട്‌

uploads/news/2019/03/294587/1.jpg

കോലഞ്ചേരി: പെരിയാര്‍വാലി ഹൈലെവല്‍ കനാലില്‍ വെള്ളം തുറന്നു വിടാത്തതിനെതിരേ പ്രതിഷേധം ശക്‌തമാകുന്നു. മൂന്നാഴ്‌ചയിലേറെയായിട്ടും വെള്ളമെത്താത്തിനെ തുടര്‍ന്ന്‌ നാട്‌ വരള്‍ച്ചയുടെ പിടിയിലായിരിക്കുകയാണ്‌.
ചുട്ടുപൊള്ളുന്ന ചൂടില്‍ കുടിവെള്ള സ്രോതസുകളെല്ലാം വറ്റിവരണ്ടിരിക്കുകയാണ്‌. പെരിയാര്‍വാലിയുടെ ഹൈലെവല്‍ ആരംഭിക്കുന്ന വലമ്പൂരില്‍ നിന്നും കടയിരുപ്പ്‌, കൂരാച്ചി, പാങ്കോട്‌, പുതുപ്പനം എന്നീ പ്രദേശങ്ങളിലേക്കുള്ള കനാലിലാണ്‌ വെള്ളം തുറന്നു വിടാതെ പെരിയാര്‍വാലി അധികൃതര്‍ അലംഭാവം കാണിക്കുന്നത്‌.
വെള്ളം എത്താതായതോടെ ഉണങ്ങി വരണ്ട ഹൈലവല്‍ കനാല്‍ ഇപ്പോള്‍ കുട്ടികളുടെ കളി സ്‌ഥലമാണ്‌. ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ മറ്റ്‌ സ്‌ഥലങ്ങളിലേക്ക്‌ വെള്ളം വഴി തിരിച്ചു വിടുന്നതാണ്‌ ഹൈലെവല്‍ കനാലിലൂടെ വെള്ളമെത്താത്തതിനു കാരണമെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
രണ്ടാഴ്‌ചക്കുള്ളില്‍ കനാലില്‍ വെള്ളമെത്താറുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന്‌ നാലു ദിവസം വെള്ളം ഒഴുക്കാറുണ്ട്‌. ഇതിനുശേഷവും കനാല്‍ വെള്ളം നിലനിര്‍ത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ മൂന്ന്‌ ആഴ്‌ചയായി കനാലിലേക്ക്‌ വെള്ളം തുറന്നു വിടാത്തതാണ്‌ ഐക്കരനാട്‌, പൂത്തൃക്ക പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമാക്കിയത്‌.
നാട്ടുകാര്‍ പെരിയാര്‍വാലി അധികൃതരെ ബന്ധപ്പെടാറുണ്ടെങ്കിലും അടുത്ത ദിവസം വെള്ളം തുറന്ന്‌ വിടുമെന്ന്‌ പറയുന്നതല്ലാതെ വെള്ളം നാളിതുവരെയായിട്ടും എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

Ads by Google
Advertisement
Friday 15 Mar 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW