Monday, May 20, 2019 Last Updated 41 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 01.37 AM

കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകം സി.ബി.ഐക്ക്‌ വിടണം: ഒരു ലക്ഷം അമ്മമാരുടെ ഒപ്പു ശേഖരിക്കും

uploads/news/2019/03/294135/k1.jpg

കാസര്‍ഗോഡ്‌: കല്യോട്ടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതക കേസ്‌ സി.ബി.ഐ. അനേ്വഷിക്കണമെന്നാവശ്യപ്പെട്ട്‌ ഒരുലക്ഷം അമ്മമാരുടെ ഒപ്പു ശേഖരിക്കാന്‍ തീരുമാനം. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു ശേഖരിക്കുന്ന ഒപ്പുകള്‍ രാഷ്ര്‌ടപതിക്ക്‌ സമര്‍പ്പിക്കാന്‍ മഹിളാ കോണ്‍ഗ്രസ്‌ കല്യോട്ട്‌ സംഘടിപ്പിച്ച അമ്മമാരുടെ പ്രതിഷേധ സദസ്സ്‌ തീരുമാനിച്ചു.
കോണ്‍ഗ്രസ്‌ ഉദുമ ബ്ലോക്ക്‌ കമ്മിറ്റി ഇന്ന്‌ നടത്തുന്ന സി.ഐ. ഓഫീസ്‌ മാര്‍ച്ചില്‍ 300 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. മഹിളാ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സിന്ധു പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ശാന്തമ്മ ഫിലിപ്പ്‌, ഗീത കൃഷ്‌ണന്‍, ശ്രീകല പുല്ലൂര്‍, ഗീത നാരായണന്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 13 Mar 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW