Friday, July 19, 2019 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Mar 2019 02.07 AM

മഞ്ചേശ്വരം അനാഥം

uploads/news/2019/03/293893/k5.jpg

കാസര്‍ഗോഡ്‌: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളില്‍ സംസ്‌ഥാനം കൊടുമ്പിരി കൊള്ളുമ്പോള്‍ അനാഥമായി മഞ്ചേശ്വരം നിയമസഭാ മണ്ഡലം. എം.എല്‍.എ. ആയിരുന്ന പി.ബി. അബ്‌ദുള്‍ റസാഖിന്റെ നിര്യാണത്തിനു ശേഷം നാഥനില്ലാതായ മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പില്ല. ബി.ജെ.പി. നേതാവ്‌ കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ്‌ കേസ്‌ പിന്‍വലിച്ചിട്ടും മഞ്ചേശ്വരത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാത്തത്‌ മണ്ഡലത്തിലെ ജനങ്ങളെ നിരാശരാക്കിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ ഹര്‍ജി പിന്‍വലിക്കുകയാണെന്ന്‌ അറിയിച്ച്‌ കെ.സുരേന്ദ്രന്‍ കേരള ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഹര്‍ജി തീര്‍പ്പാക്കിയതായുള്ള ഹൈക്കോടതി വിജ്‌ഞാപനം വരാത്തതാണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ തടസ്സമായത്‌.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ്‌ മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗിലെ പി.ബി അബ്‌ദുള്‍ റസാഖ്‌ വിജയിച്ചത്‌. തെരഞ്ഞെടുപ്പിന്‌ പിന്നാലെ ലീഗ്‌ സ്‌ഥാനാര്‍ത്ഥിയുടെ വിജയം കള്ളവോട്ടിലൂടെയാണെന്നാരോപിച്ച്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ വാദം തുടരുന്നതിനിടെ ഒകേ്‌ടാബര്‍ 20 ന്‌ അബ്‌ദുള്‍ റസാഖ്‌ മരിച്ചു.
ഇതോടെ കേസ്‌ ഇനിയും തുടരാന്‍ താത്‌പര്യമുണ്ടോയെന്ന്‌ കേരള ഹൈക്കോടതി സുരേന്ദ്രനോട്‌ ചോദിച്ചു. എന്നാല്‍ കേസില്‍ താന്‍ ജയിക്കുമെന്നും അതിനാല്‍ പിന്മാറുന്നില്ലെന്നുമായിരുന്നു സുരേന്ദ്രന്‍റെ മറുപടി. എന്നാല്‍ കഴിഞ്ഞ ആഴ്‌ച്ച ഹര്‍ജി പിന്‍വലിക്കാനായി സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും എന്നായിരുന്നു പാര്‍ട്ടികളുടെ പ്രതീക്ഷ . മാര്‍ച്ച്‌ 20-ന്‌ പിബി അബ്‌ദുള്‍ റസാഖ്‌ അന്തരിച്ചിട്ട്‌ അഞ്ച്‌ മാസം പൂര്‍ത്തിയാവും. ചട്ടം അനുസരിച്ച്‌ ഒരു സീറ്റില്‍ ഒഴിവ്‌ വന്നാല്‍ അവിടെ ആറ്‌ മാസത്തിനകം ഉപതെരഞ്ഞെടുപ്പ്‌ നടത്തി അടുത്ത ജനപ്രതിനിധിയെ തെരഞ്ഞെടുക്കണം. എന്നാല്‍ ലോക്‌സഭാ വോട്ടെടുപ്പും ഫലപ്രഖ്യാപനവും സത്യപ്രതിജ്‌ഞയുമൊക്കെയായി ജൂണ്‍ ആദ്യവാരം വരെ തിരിക്കലാകുന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുതിയ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ തയാറാകില്ലെന്നാണ്‌ ലഭ്യമാകുന്ന വിവരം.

Ads by Google
Advertisement
Tuesday 12 Mar 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW