Monday, May 20, 2019 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 02.43 AM

രാഷ്ര്‌ടീയ ചര്‍ച്ചകളില്‍ ചൂട്‌ പിടിക്കാതെ മഞ്ചേശ്വരം

uploads/news/2019/03/293465/k5.jpg

കാസര്‍ഗോഡ്‌: തെരഞ്ഞെടുപ്പ്‌ കേസില്‍ നിന്നും പിന്‍മാറാന്‍ ബി.ജെ.പി.നേതാവ്‌ കെ.സുരേന്ദ്രന്‍ തീരുമാനിച്ചുവെങ്കിലും മഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ര്‌ടീയ ചര്‍ച്ചകള്‍ ഇനിയും ചൂട്‌ പിടിക്കുന്നില്ല. മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പാണിത്‌, ചെറിയൊരു വീഴ്‌ച്ച സംഭവിച്ചാല്‍ മഞ്ചേശ്വരത്ത്‌ നിന്നും ബിജെപി അംഗം നിയമസഭയിലെത്തും. എന്നാല്‍ അതിനെ എന്ത്‌ വില കൊടുത്തും ഇല്ലാതാക്കൂകയെന്നതാണ്‌ ലീഗിന്റെ ലക്ഷ്യം. പി.ബി.അബ്‌ദുള്‍ റസാഖ്‌ മരിച്ച്‌ മാസങ്ങള്‍ കഴിഞ്ഞതിനാല്‍ സഹതാപ വോട്ടുകള്‍ കൂടുതലായി പ്രതീക്ഷിക്കുവാന്‍ കഴിയില്ലെന്ന നിലപാടാണ്‌ ലീഗിന്‌.
എന്നാല്‍ ബി.ജെ.പിക്ക്‌ ഒരുപാട്‌ അനുകൂല ഘടകങ്ങള്‍ നിലവിലുണ്ട്‌. ഭരണമുണ്ടായിരുന്ന ആദ്യ അഞ്ച്‌ വര്‍ഷക്കാലം ചെയ്‌തുതു പോലുള്ള വികസന കാര്യങ്ങള്‍ അന്തരിച്ച എം.എല്‍.എ.പി.ബി.അബ്‌ദുള്‍ റസാഖിന്‌ കാഴ്‌ചവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത്‌ ബി.ജെ.പി ആയുധമാക്കുന്നുണ്ട്‌. കൂടാതെ ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ ഒരു പാട്‌ ഇടതുപക്ഷ വോട്ടുകള്‍ ഭിന്നിച്ച്‌ ബി.ജെ.പിയിലേക്ക്‌ എത്തുമെന്നാണ്‌ ബി.ജെ.പി കണക്കുകൂട്ടുന്നത്‌. ഏറ്റവും പെട്ടെന്ന്‌ കയറി പറ്റുവാന്‍ കഴിയുന്ന രാഷ്ര്‌ടീയ സാഹചര്യമാണ്‌ മഞ്ചേശ്വരത്ത്‌ നിലവിലുള്ളതെന്ന ഉറച്ച വിശ്വാസമാണ്‌ ബി.ജെ.പിക്ക്‌ .അത്‌കൊണ്ട്‌ തന്നെ വളരെ ശ്രദ്ധാപ്പൂര്‍വ്വമാണ്‌ ലീഗ്‌ കാര്യങ്ങള്‍ കൈകാര്യം ചെയ്ുയന്നത്‌.
മുസ്ലിം ലീഗിന്റെ സ്‌ഥാനാര്‍ത്ഥിയായി കല്ലട്ര മാഹിന്‍ ഹാജി, എ കെ.എം.അഷറഫ്‌, എം സി കമറുദ്ദീന്‍ എന്നിവരുടെ പേരാണ്‌ പറഞ്ഞ്‌ കേള്‍ക്കുന്നത്‌. മുനവ്വറലി തങ്ങളെയോ, പികെ ഫിറോസിനെയോ മത്സരിപ്പിക്കാനും ജില്ലാ കമ്മിറ്റിക്കും താല്‌പര്യമുണ്ട്‌. ജില്ലക്ക്‌ പുറത്തുനിന്നുള്ളവരെ വേണ്ട എന്ന നിലപാടിലാണ്‌ മഞ്ചേശ്വരം മുസ്ലിം ലീഗ്‌ മണ്ഡലം കമ്മിറ്റിക്ക്‌. ഒരു വേള എം.സി.ഖമറുദ്ദീന്‍ സ്‌ഥാനാര്‍ത്ഥി പട്ടികയിലേക്ക്‌ കടക്കുകയാണെങ്കില്‍ ജില്ലാ മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ സ്‌ഥാനത്തേക്ക്‌ കല്ലട്ര മാഹിന്‍ ഹാജി എത്തപ്പെടുന്ന രീതിയിലാണ്‌ ഉന്നതങ്ങളില്‍ കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും പറയപ്പെടുന്നു. എം.സി.ഖമറുദ്ദീന്‍ പ്രസിഡണ്ട്‌ സ്‌ഥാനം ഒഴിയാന്‍ താല്‍പര്യമില്ലെങ്കില്‍ കല്ലട്ര മാഹിന്‍ ഹാജി തന്നെ ജനവിധി തേടാന്‍ സാദ്ധ്യതയെന്നും പറയപ്പെടുന്നു. എന്നാല്‍ മണ്ഡലത്തില്‍ പൊതുവെ സ്വീകാര്യനായ ഒരാളെയാണ്‌ ബി.ജെ.പി അന്വേഷിക്കുന്നത്‌. കെ.സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്ന്‌ ആദ്യം തന്നെ വ്യക്‌തമാക്കിയിരുന്നു. ജില്ലയിലുള്ളവര്‍ക്ക്‌ അവസരം നല്‍കണമെന്ന ആവശ്യവും ഒരു വിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. അങ്ങനെയാണെങ്കില്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബാലകൃഷ്‌ണ ഷെട്ടിക്ക്‌ അവസരം ലഭിക്കും.അല്ലാത്ത പക്ഷം സ്‌ഥിരം കേള്‍ക്കുന്ന പേരുകള്‍ അതായത്‌ സി.കെ.പി, എം.ടി.രമേശ്‌, പി.കെ. കൃഷ്‌ണദാസ്‌ എന്നിവരെയായും പരിഗണിക്കുക.
എന്നാല്‍ മണ്ഡലത്തില്‍ മൂന്നാം സ്‌ഥാനത്തുള്ള സി.പി.എമ്മിന്‌ കഴിഞ്ഞ തവണ മത്സരിച്ച അഡ്വ.സി.എച്ച്‌. കുഞ്ഞമ്പു തന്നെയായിരിക്കും സ്‌ഥാനാര്‍ത്ഥി.

Ads by Google
Advertisement
Sunday 10 Mar 2019 02.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW