Wednesday, May 22, 2019 Last Updated 55 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 07 Mar 2019 02.15 AM

ആശുപത്രിയില്‍ സേവനം ചെയ്യണമെന്ന വ്യവസ്‌ഥയില്‍ നായാട്ടു സംഘത്തിന്‌ കോടതി ജാമ്യം അനുവദിച്ചു

uploads/news/2019/03/292701/k1.jpg

കാസര്‍ഗോഡ്‌: ആശുപത്രിയില്‍ സേവനം ചെയ്യണമെന്ന വ്യവസ്‌ഥയില്‍ നായാട്ടു സംഘത്തിന്‌ കോടതി ജാമ്യം അനുവദിച്ചു. കാറഡുക്ക വനത്തിന്‌ സമീപത്തെ പയര്‍ള്ളത്തു നിന്ന്‌ തോക്കുകളുമായി പിടിയിലായ അഞ്ചംഗ നായാട്ടു സംഘത്തിനാണ്‌ കാസര്‍ഗോഡ്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ത്രേട്ട്‌ രാജന്‍ തട്ടില്‍ ഇങ്ങനെയൊരു ഉപാധിയോടെ ജാമ്യമനുവദിച്ചത്‌. ദിവസം ഒരു മണിക്കൂര്‍ വീതം ഒരു മാസത്തേക്ക്‌ സര്‍ക്കാര്‍ ആസ്‌പത്രിയില്‍ സേവനം ചെയ്യണമെന്നായിരുന്നു ജാമ്യവ്യവസ്‌ഥ. ഇന്നലെയാണ്‌ പ്രതികള്‍ക്ക്‌ ജാമ്യം നല്‍കിയത്‌.
ഫെബ്രുവരി 28 നാണ്‌ നാടന്‍ തോക്കുകളുമായി നായാട്ട്‌ സംഘത്തെ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്‌. പ്രതികളെ കോടതി റിമാണ്ട്‌ ചെയ്യുകയായിരുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരത്തിന്റെ ഭാഗമായാണ്‌ നായാട്ട്‌ നടത്താനിറങ്ങിയതെന്ന്‌ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ ദേവസ്‌ഥാനത്തിന്റെ ചുമതലക്കാരോടും പ്രതികളുടെ മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും കോടതിയിലെത്താന്‍ മജിസ്‌ത്രേട്ട്‌ നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന്‌ മുപ്പതോളം പേര്‍ കോടതിയിലെത്തി. കേസ്‌ പരിഗണിച്ചപ്പോള്‍ മുന്നോട്ട്‌ വരാന്‍ മജിസ്‌ത്രേട്ട്‌ നിര്‍ദ്ദേശിക്കുകയും മൃഗവേട്ടക്കെതിരെ കര്‍ശന നിയമം നിലവിലുള്ള കാര്യം ബോധ്യപ്പെടുത്തുകയും ചെയ്‌തു.
ആചാരത്തിന്റെ ഭാഗമായി പണ്ട്‌ മൃഗവേട്ട നടന്നിരുന്നുവെങ്കിലും ഇപ്പോഴത്‌ നിയമ വിരുദ്ധമാണെന്നും കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ വേട്ടയാടുന്ന പാരമ്പര്യവുമായി ആചാരത്തിന്‌ ബന്ധമുണ്ടാകാമെങ്കിലും ഈ കാലത്ത്‌ നിയമം അംഗീകരിക്കാത്തതിനാല്‍ മൃഗവേട്ടക്ക്‌ പകരം ചടങ്ങിന്‌ വേറെ മാര്‍ഗം കണ്ടെത്തണമെന്നും മജിസ്‌ത്രേട്ട്‌ വ്യക്‌തമാക്കി. ഓണത്തിന്‌ തൃശൂരില്‍ നടത്തുന്ന പുലിക്കളിയില്‍ പുലിയും നായാട്ടുകാരും മനുഷ്യര്‍ വേഷം മാറി വരുന്നതാണെന്നും ആ മാതൃകയില്‍ പ്രതീകാത്മകമായി ആചാരം പാലിക്കുന്നതാണ്‌ കാലഘട്ടത്തിന്‌ അനുയോജ്യമെന്നും മജിസ്‌ത്രേട്ട്‌ വിശദീകരിച്ചു. ക്ഷേത്രക്കമ്മിറ്റി കൂടി ഇക്കാര്യം തീരുമാനിച്ച്‌ അറിയിക്കാനും മജിസ്‌ത്രേട്ട്‌ ആവശ്യപ്പെട്ടു. മജിസ്‌ത്രേട്ടിന്റെ നിര്‍ദ്ദേശം എല്ലാവരും സമ്മതിച്ചു. തുടര്‍ന്നാണ്‌ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ചു കൊണ്ട്‌ കോടതി ഉത്തരവായത്‌. ദിവസം ഒരു മണിക്കൂര്‍ വീതം ഒരു മാസത്തേക്ക്‌ സര്‍ക്കാര്‍ ആസ്‌പത്രിയില്‍ സേവനം ചെയ്യണമെന്നാണ്‌ വ്യവസ്‌ഥ.

Ads by Google
Advertisement
Thursday 07 Mar 2019 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW