Monday, May 20, 2019 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Mar 2019 01.03 AM

കോണ്‍ക്രീറ്റ്‌ പൈപ്പിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൃദ്ധ ദമ്പതികളുടെ മൃതദേഹം സംസ്‌ക്കരിച്ചു

കാസര്‍ഗോഡ്‌: പള്ളഞ്ചി വെള്ളരിക്കയം പാലത്തിന്‌ അടിയിലെ കോണ്‍ക്രീറ്റ്‌
പൈപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധ ദമ്പതികളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം പടുപ്പ്‌ സെന്റ്‌ ജോര്‍ജ്‌ജ് പള്ളിയില്‍ സംസ്‌കരിച്ചു. ഇടുക്കി തൊടുപുഴ
സ്വദേശികളും കുറ്റിക്കോല്‍ ചായിത്തടുക്കം പുതിയ പറമ്പില്‍ താമസക്കാരുമായ
വടക്കേടത്ത്‌ ജോര്‍ജ്‌ (76), ഭാര്യ ഏലിക്കുട്ടി (73) എന്നിവരാണ്‌ മരിച്ചത്‌.
ഇരുവരും വര്‍ഷങ്ങളായി മകള്‍ ഡെയ്‌സിയുടെ വീട്ടിലായിരുന്നു
താമസിച്ചിരുന്നത്‌. ഡെയ്‌സിയുടെ ഭര്‍ത്താവ്‌ അഗസ്‌റ്റിന്‍ അസുഖബാധിതനാണ്‌.
അതിനാല്‍ ജോലിക്ക്‌ പോകാനാകുന്നില്ല. നേരത്തെ ടാപ്പിംഗ്‌ ജോലി ചെയ്‌തിരുന്ന
ജോര്‍ജിനും ഏലിക്കുട്ടിക്കും വാര്‍ധക്യസഹജമായ അസുഖം മൂലം ജോലിക്ക്‌
പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക
പ്രതിസന്ധിയിലായിരുന്നതായി പറയുന്നു. ഇതുമൂലമാണ്‌ വിഷം കഴിച്ച്‌
ആത്മഹത്യചെയ്‌തതെന്ന്‌ സംശയിക്കുന്നു.

Ads by Google
Advertisement
Tuesday 05 Mar 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW