Friday, July 19, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 03.09 AM

കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി

uploads/news/2019/03/291833/k2.jpg

കാസര്‍ഗോഡ്‌: കല്ല്യോട്ട്‌ കൊലചെയ്യപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെ സഹായിക്കാന്‍ സംസ്‌ഥാനത്തെ യു.ഡി.എഫ്‌ നേതാക്കളും എം.പിമാരും എം.എല്‍.എമാരും ഒന്നടങ്കം ജില്ലയിലെ തെരുവുകളില്‍ പിരിവിന്‌ ഇറങ്ങി കാഞ്ഞങ്ങാട്‌ നഗരസഭാ പരിധിയില്‍ സഹായം തേടി എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ ആദ്യസഹായം ഹോസ്‌ദുര്‍ഗ്‌ സഹകരണ പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന്‌ ഒരുലക്ഷം രൂപയായിരുന്നു.
നീലേശ്വരം നഗരത്തില്‍ കെ.പി. സി. സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫണ്ട്‌ സമാഹരണത്തിന്‌ നേതൃത്വം നല്‍കി. കാസര്‍ഗോഡ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും മുസ്ലീം ലീഗ്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെയും നേതൃത്വത്തിലാണ്‌ ഫണ്ട്‌ സമാഹരണം നടന്നത്‌. പുല്ലൂര്‍ പെരിയയില്‍ കെ.പി.സി. സി വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ കെ. സുധാകരന്റെ നേതൃത്വത്തില്‍ ഫണ്ട്‌ പിരിച്ചു. അജാനൂരില്‍ കെ.പി.സി. സി വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ കൊടിക്കുന്നില്‍ സുരേഷ്‌, മംഗല്‍പാടിയില്‍ മുന്‍ മന്ത്രി കെ. മുരളീധരന്‍, മഞ്ചേശ്വരത്ത്‌ മുസ്ലീം ലീഗ്‌ സംസ്‌ഥാന സെക്രട്ടറി എം.കെ മുനീര്‍, കുമ്പളയില്‍ മുസ്ലീം ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌, ഉദുമയില്‍ യുഡിഎഫ്‌ കണ്‍വീനര്‍ ബെന്നി ബെഹനാന്‍, ചെമ്മനാട്‌ ഷാനിമോള്‍ ഉസ്‌മാന്‍, വലിയ പറമ്പില്‍ മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി , കിനാനൂര്‍ കരിന്തളത്ത്‌ പി.ടി തോമസ്‌ എംഎല്‍എ , പിലിക്കോട്‌ അനൂപ്‌ ജേക്കബ്‌ എംഎല്‍എ. ഈസ്‌റ്റ് ഏളേരിയില്‍ മുന്‍ ആഭ്യന്തരവകപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ, വെസ്‌റ്റ് ഏളേരിയില്‍ അഡ്വ.എം.ലിജു, എന്‍മകജെയില്‍ മുന്‍ മന്ത്രി വി.എസ്‌ സുനില്‍കുമാര്‍, പെവളിഗെയില്‍ അന്‍വര്‍ സാദത്ത്‌ എംഎല്‍എ, കള്ളാറില്‍ മുന്‍ മന്ത്രി കെ.സി ജോസഫ്‌, ബളാലില്‍ സി.എം.പി നേതാവ്‌ സി.പി ജോണ്‍, പനത്തടിയില്‍ മോന്‍സ്‌ ജോസഫ്‌ എംഎല്‍എ, തൃക്കരിപ്പൂരില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, പടന്നയില്‍ കെ.എം ഷാജി എംഎല്‍എ, ചെങ്കളയില്‍ എം.എം ഹസന്‍, ബദിയടുക്കയില്‍ ബി.ടി ബല്‍റാം, കോടോം ബേളൂരില്‍ ബിന്ദു കൃഷ്‌ണ, പള്ളിക്കരയില്‍ എം.കെ രാഘവന്‍ എം.പി, ബേഡടുക്കയില്‍ കെ ശബരീനാഥ്‌ എംഎല്‍എ, ചെറുവത്തൂരില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, കാറഡുക്കയില്‍ ആന്റോ ആന്റണി എം.പി, മൊഗ്രാല്‍ പുത്തൂരില്‍ മുന്‍ മന്ത്രി അടൂര്‍ പ്രകാശ്‌, മധൂരില്‍ ലതിക സുഭാഷ്‌, മൂളിയാറില്‍ വി.ടി.സതീശന്‍ എംഎല്‍എ, കുറ്റിക്കോലില്‍ സണ്ണി ജോസഫ്‌ എംഎല്‍എ, ദേലംപാടിയില്‍ ഐ.സി ബാലകഷ്‌ണന്‍ എംഎല്‍എ, ചീമേനിയില്‍ ജയരാജ്‌ എംഎല്‍എ എന്നിവരുടെ നേതത്വത്തില്‍ ജനങ്ങളില്‍ നിന്നും നേരിട്ട്‌ ഫണ്ട്‌ പിരിവ്‌ നടത്തി. ഫണ്ട്‌ പിരിവ്‌ സമാപിച്ച ശേഷം ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പെരിയയില്‍ പ്രതിഷേധ സംഗമവും നടന്നു. കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി , യുഡിഎഫ്‌ കണ്‍വീനര്‍ ബെന്നി ബഹനാന്‍, കെ.പി.സി.സി വര്‍ക്കിംഗ്‌ പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്‌, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ജോസ്‌ കെ മാണി എം.പി, സി.പി.ജോണ്‍, അനൂപ്‌ ജേക്കബ്‌, പി ദേവരാജന്‍ തുടങ്ങിയ നേതാക്കളും യുഡിഎഫ്‌ എംപിമാരും എംഎല്‍.എമാരും സംഗമത്തില്‍ സംബന്ധിച്ചു.

Ads by Google
Advertisement
Sunday 03 Mar 2019 03.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW