Monday, May 20, 2019 Last Updated 22 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 02 Mar 2019 12.41 AM

കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം: ദു:ഖത്തില്‍ പങ്കുചേര്‍ന്ന്‌ രാഹുല്‍ ഗാന്ധിയുടെ കത്ത്‌

കാസര്‍ഗോഡ്‌: കല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷ്‌, ശരത്ത്‌ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരു കുടംബങ്ങളുടെയും ദു:ഖത്തില്‍ പങ്കുചേര്‍ന്ന്‌ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കത്ത്‌. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടതായും രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചു.
നിയമവാഴ്‌ചയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സംഭവിക്കാന്‍ പാടില്ലെന്നും രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ട കൃപേഷിന്റെ അച്‌ഛന്‍ കൃഷ്‌ണന്‍, ശരത്‌ലാലിന്റെ അച്‌ഛന്‍ സത്യനാരായണന്‍ എന്നിവര്‍ക്ക്‌ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

Ads by Google
Advertisement
Saturday 02 Mar 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW