Thursday, July 18, 2019 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 01.03 AM

കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം: കൃപേഷിന്റെ വീട്‌ നിര്‍മ്മാണം നാളെ തുടങ്ങും

uploads/news/2019/03/291276/1.jpg

കാസര്‍ഗോഡ്‌: കല്ല്യോട്ട്‌ കൊല ചെയ്യപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന്‌ വീട്‌ നിര്‍മ്മിക്കാന്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. മാര്‍ച്ച്‌ 2 ന്‌ നിര്‍മ്മാണം തുടങ്ങും. 40 ദിവസം കൊണ്ട്‌ വീട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശ്യം.
ഹൈബി ഈഡന്‍ എം.എല്‍.എയുടെ ഓഫീസ്‌ സ്‌റ്റാഫിന്റെ നേതൃത്വത്തില്‍ ആര്‍കിടെക്‌റ്റ് കല്ല്യോട്ടെത്തി പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്‌.
ഓലക്കുടിലിലായിരുന്നു കൃപേഷിന്റെയും മാതാപിതാക്കളുടെയും സഹോദരിയുടെയും ജീവിതം. എസ്‌.എഫ്‌. ഐ ഭീഷണിയെതുടര്‍ന്ന്‌ പാതിവഴിയില്‍ പഠനം നിര്‍ത്തിയ കൃപേഷ്‌ ജോലിതേടി ഗള്‍ഫിലേക്ക്‌ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണ്‌ വധിക്കപ്പെടുന്നത്‌.
അതേസമയം കുടുംബസഹായ ഫണ്ട്‌ സമാഹരിക്കന്‍ ദേശീയ നേതാക്കളടക്കമുള്ള സംസ്‌ഥാന യു.ഡി.എഫ്‌ നേതാക്കള്‍ കൂട്ടത്തോടെ മാര്‍ച്ച്‌ 2 ന്‌ ജില്ലയിലെത്തം. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നും ഫണ്ട്‌ സമാഹരിക്കും. ഇതിന്‌ ദേശീയ സംസ്‌ഥാന നേതാക്കള്‍ നേതൃത്വം നല്‍കും.
കാഞ്ഞങ്ങാട്‌ മുനിസിപ്പാലിറ്റിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഫണ്ട്‌ പിരിവിന്‌ നേതൃത്വം നല്‍കുമ്പോള്‍ കാസര്‍കോട്‌ മുനിസിപ്പാലിറ്റിയില്‍ മുസ്ലീം ലീഗ്‌ ദേശീയ നേതാവ്‌ പി.കെ.കുഞ്ഞാലിക്കുട്ടി യും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും നേതൃത്വം നല്‍കും. നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ കെ.പി.സി.സി പ്രസിഡണ്ടും മുന്‍ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനും വലിയപറമ്പ്‌ പഞ്ചായത്തില്‍ മുന്‍ മന്ത്രി മഞ്ഞളാംകുഴി അലിയും അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊടിക്കുന്നില്‍ സുരേഷും, കിനാനൂര്‍കരിന്തളം പഞ്ചായത്തില്‍ പി.ടി.തോമസും ഉദുമ പഞ്ചായത്തില്‍ യു.ഡി.എഫ്‌ കണ്‍വീനര്‍ ബെന്നി ബെഹന്നാനും പിലിക്കോട്‌ പഞ്ചായത്തില്‍ മുന്‍ മന്ത്രി അനൂപ്‌ ജേക്കബ്ബും ഈസ്‌റ്റ് എളേരി പഞ്ചായത്തില്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും വെസ്‌റ്റ് എളേരിയില്‍ അഡ്വ.എം.ലിജുവും എന്‍മകജെയില്‍ മുന്‍ മന്ത്രി വി.എസ്‌.ശിവകുമാറും പൈവളിഗെയില്‍ അന്‍വര്‍ സാദത്ത്‌ എം.എല്‍.എയും കള്ളാറില്‍ മുന്‍ മന്ത്രി കെ.സി.ജോസഫും ബളാലില്‍ സി.എം.പി നേതാവും സി.പി.ജോണും പനത്തടിയില്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയും തൃക്കരിപ്പൂരില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയും പടന്നയില്‍ കെ.എം.ഷാജി എം.എല്‍.എയും മംഗല്‍പാടിയില്‍ മുന്‍ മന്ത്രി കെ.മുരളീധരനും കുമ്പളയില്‍ മുസ്ലീം ലീഗ്‌ നേതാവ്‌ കെ.പി.എ.മജീദും ചെങ്കളയില്‍ എം.എം.ഹസ്സനും ബദിയടുക്കയില്‍ വി.ടി.ബല്‍റാം എം.എല്‍.എയും കോടോംബേളൂരില്‍ ബിന്ദു കൃഷ്‌ണയും പള്ളിക്കരയില്‍ എം.കെ.രാഘവനും ബേഡടുക്കയില്‍ കെ.ശബരിനാഥും നേതൃത്വം നല്‍കുമ്പോള്‍ പുല്ലൂര്‍പെരിയ പഞ്ചായത്തില്‍ കെ.സുധാകരനാണ്‌ ഫണ്ട്‌ സമാഹരണത്തിന്റെ ചുമതല.
ഷുഹൈബ്‌ മോഡലിലുള്ള ഫണ്ട്‌ ശേഖരണമാണ്‌ യു.ഡി.എഫ്‌ ലക്ഷൃമിടുന്നത്‌. ഷുഹൈബ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ സംസ്‌ഥാന കോണ്‍ഗ്രസ്‌ നേതൃത്വവും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വവും ഫണ്ട്‌ ശേഖരിച്ചിരുന്നു. 1 കോടി 20 ലക്ഷം രൂപ ഷുഹൈബിന്റെ കുടുംബത്തിന്‌ നല്‍കിയിരുന്നു.

Ads by Google
Advertisement
Friday 01 Mar 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW