Monday, May 20, 2019 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 12.46 AM

പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച്‌ സംഘം കല്യോട്ടെത്തി

കാസര്‍ഗോഡ്‌: പെരിയ കല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷ്‌, ശരത്ത്‌ എന്നിവരെ കൊലപ്പെടുത്തിയ കേസ്‌ ഏറ്റെടുത്ത ശേഷം ക്രൈബ്രാഞ്ച്‌ സംഘം സംഭവം നടന്ന പെരിയ കല്യോട്ടെത്തി. ക്രൈംബ്രാഞ്ച്‌ ഡി വൈ എസ്‌ പി പ്രദീപിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച്‌ സംഘമാണ്‌ കല്യോട്ടെത്തിയിരിക്കുന്നത്‌. ശരത്ത്‌ വെട്ടേറ്റ്‌ വീണ സ്‌ഥലവും കൃപേഷ്‌ വെട്ടേറ്റ്‌ വീണു കിടന്ന സ്‌ഥലവും തമ്മിലുള്ള അകലവും മറ്റും ക്രൈംബ്രാഞ്ച്‌ പരിശോധിച്ചു. വെട്ടേറ്റ സ്‌ഥലത്തു നിന്നും 50 മീറ്റര്‍ അകലെ വെച്ചാണ്‌ കൃപേഷിന്റെ പഴ്‌സ് കണ്ടെത്തിയത്‌. അവിടെ നിന്നും 150 മീറ്റര്‍ അകലെയാണ്‌ യുവാവ്‌ വെട്ടേറ്റ്‌ വീണു കിടന്നത്‌.വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റുണ്ടാകുമെന്ന സൂചനയാണ്‌ ക്രൈംബ്രാഞ്ച്‌ സംഘം നല്‍കുന്നത്‌. രണ്ടു ദിവസം മുന്‍പ്‌ തന്നെ ക്രൈംബ്രാഞ്ച്‌ സംഘം കാസര്‍ഗോട്ടെത്തി കേസ്‌ ഡയറികളും മറ്റും പരിശോധിച്ചിരുന്നു. ചൊവ്വാഴ്‌ചയാണ്‌ ഔദ്യോഗികമായി കേസ്‌ അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തത്‌. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ക്രൈംബ്രാഞ്ച്‌ ഐ.ജി ശ്രീജിത്തും കാസര്‍ഗോട്ടെത്തി കൊല്ലപ്പെട്ടവരുടെ വീട്‌ സന്ദര്‍ശിക്കുകയും ബന്ധുക്കളുടെ പരാതി കേള്‍ക്കുകയും ചെയ്ുമെന്നാണ്‌ സയൂചന.

Ads by Google
Advertisement
Wednesday 27 Feb 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW