Thursday, June 20, 2019 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 01.24 AM

കാസര്‍കോട്‌ ഇരട്ടക്കൊലപാതകം: പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു

കാസര്‍ഗോഡ്‌: പെരിയ ഇരട്ടകൊലപാതകത്തില്‍ കുറ്റം നിഷേധിച്ചു മുഖ്യപ്രതി പീതാംബരന്‍. മര്‍ദിച്ചാണു കുറ്റം സമ്മതിപ്പിച്ചതെന്ന്‌ പീതാംബരന്‍ കോടതിയില്‍ ബോധിപ്പിച്ചു.കസ്‌റ്റഡി അവസാനിച്ച ഒന്നാം പ്രതി പീതാംബരനെ ഹോസ്‌ദുര്‍ഗ്‌ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു. ഒന്നാം പ്രതി പീതാംബരന്‍ , രണ്ടാം പ്രതി സജി ജോര്‍ജ്‌ എന്നിവരെയാണ്‌ ഹോസ്‌ദുര്‍ഗ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കസറ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്‌ ഇന്നലെ ഹാജരാക്കിയത്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഭീഷണിപ്പെടുത്തി. പൊലീസുകാര്‍ പീഡിപ്പിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നാണ്‌ പീതാംബരന്റെ വാദം. സംഘര്‍ഷം നിലനില്‍ക്കുന്ന കല്യാട്ട്‌ മേഖലയില്‍ അതിന്‌ നേതൃത്വം നല്‍കുന്ന യുവാക്കളെ തല്ലിത്തീര്‍ക്കാനാണു പോയതെന്നും കൂടെയുള്ളവരില്‍ ചിലര്‍ പെട്ടെന്നു കൊല ചെയ്യുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം പീതാംബരന്‍ കസ്‌റ്റഡിയിലും പറഞ്ഞിരുന്നു. കഞ്ചാവു ലഹരിയിലാണു കൊലപാതകം നടത്തിയതെന്നായിരുന്നു പീതാംബരന്റെ ആദ്യമൊഴി. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരന്‍ കഞ്ചാവുലഹരിയില്‍ കൊല്ലുമെന്നു കരുതുന്നില്ലെന്ന്‌ വീട്ടുകാര്‍ അഭിപ്രായപ്പെട്ടത്‌ ചര്‍ച്ചയായിരുന്നു.
കസ്‌റ്റഡിയില്‍ എടുത്തതിനു പിന്നാലെതന്നെ മുഴുവന്‍ കുറ്റവും സി.പി.എം. നേതൃത്വവും പീതാംബരനില്‍ ചാര്‍ത്തിയിരുന്നു. അറസ്‌റ്റിലായതിനു പിന്നാലെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്‌തു. അതേ സമയം ഇന്നലെ നടന്ന പീതാംബരന്റെ മൊഴിമാറ്റവും നിയമോപദേശത്തിന്റെ തുടര്‍ച്ചയാണെന്ന്‌ സംശയിക്കപ്പെടുന്നുണ്ട്‌. പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ക്ക്‌ ആവശ്യമായ നിയമസഹായം സി.പി.എം. ജില്ലാ നേതൃത്വം രഹസ്യമായി ഏര്‍പ്പാടാക്കിയിരുന്നു. മുഖ്യപ്രതി പീതാംബരന്റെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട്‌ പാര്‍ട്ടി പൂര്‍ണ പിന്തുണ അറിയിച്ച ശേഷമായിരുന്നു ഈ നീക്കം.

Ads by Google
Advertisement
Tuesday 26 Feb 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW