Wednesday, June 19, 2019 Last Updated 22 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 01.24 AM

ഇന്നു സര്‍വകക്ഷി സമാധാനയോഗം കേസ്‌ ഡയറി ക്രൈം ബ്രാഞ്ചിന്‌ കൈമാറി; സി.പി.എം. നേതാക്കളിലേക്ക്‌ അന്വേഷണം നീളും

കാസര്‍ഗോഡ്‌: പെരിയ ഇരട്ടക്കൊലയില്‍ ആദ്യ അന്വേഷണ സംഘം അറസ്‌റ്റിലായ പ്രതികളുടെ മൊഴികള്‍ മാത്രം വിശ്വാസത്തിലെടുത്താണ്‌ മുന്നോട്ടു പോയതെങ്കില്‍ ക്രൈം ബ്രാഞ്ച്‌ അന്വേഷണം കൂടുതല്‍ സി.പി.എം. നേതാക്കളിലേക്ക്‌ നീളും. കേസ്‌ സി.ബി.ഐക്ക്‌ വിടണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ടവരുടെ കുടുംബവും പ്രതിപക്ഷവും നിയമ പോരാട്ടം ശക്‌തമാക്കുമ്പോള്‍ ഗൂഢാലോചന ഉള്‍ടെയുള്ള കാര്യങ്ങളിലേക്ക്‌ ക്രൈം ബ്രാഞ്ചിന്‌ നീങ്ങേണ്ടി വരും. സംഭവത്തില്‍ അറസ്‌റ്റിലായവര്‍ കൂടാതെ സി.പി.എം നേതാക്കന്മാര്‍ക്ക്‌ പങ്കുണ്ടെന്ന തരത്തിലുളള സൂചനകളാണ്‌ ഇപ്പോള്‍ പുറത്തു വരുന്നത്‌. പോലീസ്‌ കസ്‌റ്റഡിയിലുള്ള പീതബംരന്‍ ഇന്നലെ കാഞ്ഞങ്ങാട്‌ കോടതിയല്‍ ഹാജരാക്കിയപ്പോള്‍ മുന്‍മൊഴിയില്‍ നിന്ന്‌ മലക്കം മറിഞ്ഞത്‌ ക്രൈംബ്രാഞ്ചിനെ കുഴക്കും.പ്രതികള്‍ നല്‍കിയ മൊഴിമാത്രം അടിസ്‌ഥാനമാക്കിയായിരുന്നു പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം. താനാണ്‌ ശരത്ത്‌ലാലിനെയും കൃപേഷിനെയും കൊന്നതെന്നും മറ്റാര്‍ക്കും കൊലയില്‍ നേരിട്ട്‌ പങ്കില്ലെന്നും ഒന്നാംപ്രതി പീതാംബരന്‍ ആദ്യ ചോദ്യംചെയ്ലില്‍ പയോലീസിനോട്‌ പറഞ്ഞിരുന്നു. എന്നാലിതിപ്പോള്‍ മാറ്റിയിരിക്കുകയാണ്‌. പ്രതികള്‍ പറഞ്ഞ മൊഴിയനുസരിച്ചുള്ള തിരച്ചലില്‍ ആയുധങ്ങള്‍ കിട്ടിയതോടെയാണ്‌ കൃത്യമായ ദിശയിലാണ്‌ അന്വേഷണം മുന്നോട്ടുപോകുന്നതെന്ന്‌ പോലീസ്‌ അവാകാശപ്പെട്ടിരുന്നത്‌. എന്നാല്‍ അക്രമത്തിനുപയോഗിച്ച ആയുധങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്‌. സാഹചര്യത്തെളിവുകളുടെ പശ്‌ചാത്തലത്തില്‍ ഉള്ള മൊഴിയെടുപ്പൊന്നും പോലീസ്‌ നടത്തിയില്ല. എം.എല്‍.എ,മുന്‍ എം.എല്‍.എ എന്നിവരടക്കമുള്ളവരുടെ സാന്നിധ്യം കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ചിലയിടങ്ങളില്‍ നിന്ന്‌ ഉയര്‍ന്നുവന്നിരുന്നു. സി.പി.എം. നേതാവിന്റെ കൊലവിളി പ്രസംഗമടക്കമുള്ള തെളിവുകളിലും വ്യക്‌തത വരുത്തേണ്ടതുണ്ട്‌. ദൃക്‌സാക്ഷിയില്ലാത്ത കേസായതിനാല്‍ ഇത്തരം തെളിവുകളും മൊഴികളും കേസിന്റെ ഭാവിയില്‍ നിര്‍ണായകമാണ്‌. കല്യോട്ട്‌ താനിത്തോട്‌-കൂരാങ്കര റോഡില്‍ കൊലനടന്ന സ്‌ഥലത്തിന്റെ തൊട്ടടുത്തുള്ള ശാസ്‌താ ഗംഗാധരന്റെയോ പ്രതികള്‍ സഞ്ചരിച്ചുവെന്ന്‌ പറയുന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ട ശാസ്‌താ മധുവിന്റെയോ വീട്ടുകാരെ പോലീസ്‌ ചോദ്യംചെയ്‌തിട്ടില്ല. കൊലനടന്ന ദിവസം കല്യോട്ട്‌ ഭഗവതി ക്ഷേത്രകഴകത്തില്‍ പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം നടന്നിരുന്നു. ഇവിടെനിന്ന്‌ ശരത്തും കൃപേഷും ബൈക്കില്‍ പോകുന്നവിവരം അക്രമിസംഘത്തെ അറിയിച്ചതാരാണെന്ന സംശയത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌. അതേ സമയം അറസ്‌്റ്റിലായവരില്‍ നിന്നും ഇയാളെപ്പറ്റി വ്യക്‌തമായ സൂചന ലഭിച്ചിട്ടും പോലീസ്‌ കസ്‌റ്റഡിയിലെടുക്കാന്‍ മടിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്‌. കൂടാതെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതായി സംശയിക്കുന്ന ഒരാള്‍ കൂടിയുണ്ടെന്നതിനും ആദ്യ അന്വേഷണ സംഘത്തിന്‌ തെളിവുകള്‍ ലഭിച്ചിരുന്നു. ഇക്കാര്യത്തിലും അന്വേഷണ സംഘം ബാഹ്യ സമ്മര്‍ദം നേരിട്ടിരുന്നു. പാര്‍ട്ടി അറിവോടെ ഇയാള്‍ക്ക്‌ ഒളിത്താവളമൊരുക്കിയതായാണ്‌ കരുതുന്നത്‌. അന്വേഷണ സംഘം തിരയുന്ന എട്ടാമന്‍, പിടിയിലായവര്‍ ഒളിവില്‍ താമസിച്ചതിനടുത്തുള്ള പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ അഞ്ചു ദിവസവും ഒളിവില്‍ കഴിഞ്ഞിരുന്നതായാണ്‌ വിവരം പുറത്തു വന്നിരിക്കുന്നത്‌. സദാ സമയവും തുറന്നിടുന്ന പാര്‍ട്ടി ഓഫീസ്‌ കഴിഞ്ഞ കുറേ ദിവസങ്ങളായി അടഞ്ഞു കിടന്നതിനു ശേഷം കഴിഞ്ഞ ദിവസം വീണ്ടും തുറന്നു. ഇവിടെ താമസിച്ചിരുന്നയാള്‍ക്ക്‌ ഭക്ഷണം നല്‍കിയത്‌ സമീപത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നാണെന്നാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌. ഞായറാഴ്‌ച മുതല്‍ ഭക്ഷണം കൊണ്ടു പോകുന്നില്ല. ഇതോടെ ഇയാള്‍ മറ്റൊരു ഒളിത്താവളത്തിലേക്ക്‌ മാറിയതായാണ്‌ സംശയിക്കുന്നത്‌. അതേ സമയം ഇരട്ടക്കൊലപാതകത്തിന്‍റെ പശ്‌ചാത്തലത്തില്‍ കാസര്‍കോട്ടെ ക്രമസമാധാനപ്രശ്‌നങ്ങളില്‍ സമവായ ചര്‍ച്ച നടത്താന്‍ ഇന്ന്‌ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്‌. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായ യോഗമാണ്‌ നടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്‌ബ് നടന്ന കാസര്‍കോട്‌ ഇരട്ടക്കൊലപാതകത്തെച്ചൊല്ലി സംസ്‌ഥാനസര്‍ക്കാരും സി.പി.എമ്മും കടുത്ത പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ്‌ സര്‍വകക്ഷിസമാധാന യോഗം വിളിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്‌.
യോഗത്തില്‍ സി.പി.എം പങ്കെടുക്കുമെന്ന്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഡിസിസി നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ നിലപാട്‌ വ്യക്‌തമാക്കിയിട്ടില്ല. കണ്ണൂരില്‍ ഷുഹൈബ്‌ വധത്തെത്തുടര്‍ന്ന്‌ നേരത്തേ നടന്ന സമാധാനയോഗം കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ വാക്കേറ്റത്തിനും നാടകീയ സംഭവങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കേസിലെ പ്രധാനപ്രതികളെ പിടിച്ചില്ല, ഗൂഢാലോചനയിലേക്ക്‌ അന്വേഷണം നീളുന്നില്ല, സിബിഐ അന്വേഷണമില്ലാതെ സത്യം പുറത്തു വരില്ല എന്നീ ആരോപണങ്ങളാണ്‌ കോണ്‍ഗ്രസ്‌ ഉയര്‍ത്തുന്നത്‌.
കൊലപാതകങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി എം സുധീരന്‍ ഇന്ന്‌ സത്യഗ്രഹസമരം തുടങ്ങാനിരിക്കുകയുമാണ്‌. ഇന്നലെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നടത്തിയ എസ്‌.പി ഓഫീസ്‌ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും പോലീസ്‌ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തു. ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തില്‍ കൊല്ലപ്പെടവരുടെ കുടുംബം തൃപ്‌തരല്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കുടുംബങ്ങള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും. അനുകൂലതീരുമാനമുണ്ടായിട്ടില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും കുടുംബം തേടിയിട്ടുണ്ട്‌. കേസില്‍ സിബിഐ അന്വേഷണത്തിന്‌ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന്‌ കോടതിയെ അറിയിക്കാന്‍ വേണ്ടിയാണ്‌ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുന്നത്‌. ആദ്യ അന്വേഷണ സംഘം കേസ്‌ രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച്‌ എസ്‌.പി മുഹമ്മദ്‌ റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‌ കൈമാറി.

Ads by Google
Advertisement
Tuesday 26 Feb 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW