Tuesday, June 25, 2019 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 25 Feb 2019 12.12 AM

ആശ്വാസവാക്കുകളുമായി സുരേഷ്‌ ഗോപി

uploads/news/2019/02/290308/k1.jpg

കാസര്‍ഗോഡ്‌: ഇരട്ടക്കൊലപാതകത്തില്‍ മാതാപിതാക്കള്‍ക്ക്‌ ആശ്വാസ വാക്കുകളുമായി സുരേഷ്‌ ഗോപി എം.പി എത്തി. ഈ അവസരത്തില്‍ രാഷ്ര്‌ടീയം പറയാനില്ലെന്ന്‌ വിശദമാക്കിയ എം.പിയ്‌ക്ക് ആ വീടുകളിലെ സങ്കടം കണ്ട്‌ കണ്ണീര്‍ തുടച്ചു. മകന്റെ വേര്‍പാടില്‍ തകര്‍ന്ന കൃപേഷിന്റെ മാതാവിനെ ആശ്വസിപ്പിക്കാന്‍ സുരേഷ്‌ ഗോപി ഏറെ പാടു പെടേണ്ടി വന്നു. പരാതിയുമായി പൊട്ടിക്കരഞ്ഞ വീട്ടുകാരെ സുരേഷ്‌ ഗോപി ആശ്വസിപ്പിച്ചു. ഇരട്ടക്കൊലക്കേസില്‍ സിബിഐ അനേ്വഷണം അനിവാര്യമാണ്‌. കൊലപാതകത്തിലെ സത്യാവസ്‌ഥ പുറത്ത്‌ വരണമെന്നും സുരേഷ്‌ ഗോപി പറഞ്ഞു. ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച്‌ അനേ്വഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്ന ഐ.ജി എസ്‌.ശ്രീജിത്തില്‍ വിശ്വാസമുണ്ടെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞു. ശ്രീജിത്ത്‌ അദ്ദേഹത്തിന്‍റെ ജോലി കൃത്യമായി ചെയ്ാന്‍ അയറിയാകുന്ന ആളാണ്‌. എന്നാല്‍ ശ്രീജിത്തിനെ നിയോഗിച്ചവര്‍ അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുമെന്നതില്‍ സംശയമുണ്ട്‌. കൊലപ്പെട്ട ശരത്‌ ലാലിന്‍റേയും കൃപേഷിന്‍റേയും വീടുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. ശവകുടീരത്തില്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ച്‌ ബന്ധുക്കളെ ആശ്വസിപ്പിച്ചാണ്‌ സുരേഷ്‌ഗോപി മടങ്ങിയത്‌.

Ads by Google
Advertisement
Monday 25 Feb 2019 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW