Tuesday, June 25, 2019 Last Updated 16 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 12.16 AM

ഞങ്ങടെ ബാക്കിയുള്ള കുഞ്ഞ്യളെ കൂടി കൊല്ലാനോ? കുഴിമാടം മാന്താനോ? ;സ്‌ത്രീകളും പെണ്‍കുട്ടികളും നേതാക്കളെ തടയാനെത്തി പെരിയയില്‍ സി.പി.എം. നേരിട്ടത്‌ സമാനതകളില്ലാത്ത പ്രതിഷേധം

uploads/news/2019/02/290111/k1.jpg

കാസര്‍കോട്‌: ''കൊന്നിട്ടല്ല പാര്‍ട്ടിയുണ്ടാക്കേണ്ടത്‌'' ഇരട്ടക്കൊല കേസില്‍ പ്രതിസ്‌ഥാനത്തു നില്‍ക്കുന്ന സി.പി.എം. കാസര്‍ഗോട്ട്‌ നേരിട്ടത്‌. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ശകാരം. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വീടിനടുത്ത്‌ എത്തിയ സിപിഎം നേതാക്കള്‍ക്ക്‌ നേരെ സ്‌ത്രീകളും പെണ്‍കുട്ടികളും അടങ്ങിയ പ്രദേശവാസികളുടെ രോഷപ്രകടനം. ഇരട്ടക്കൊലപാതകത്തിനു ശേഷം അക്രമങ്ങള്‍ അരങ്ങേറിയ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ്‌ സി.പി.എം. കേന്ദ്രകമ്മറ്റി അംഗം പി.കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ പെരിയയില്‍ എത്തിയത്‌.
എന്തിനാണ്‌ ഇപ്പോ ഇവര്‌ ഇങ്ങോട്ട്‌ വന്നത്‌? കുഴിമാടം മാന്താനോ? ഞങ്ങടെ ഇവിടെ ബാക്കിയുള്ള കുഞ്ഞ്യളെ കൂടി കൊല്ലാനോ? ഞങ്ങടെ കുഞ്ഞ്യളെ ഇനി ഞങ്ങക്ക്‌ തിരിച്ച്‌ കിട്ട്വോ? പിന്നെന്തിന്‌ ഇങ്ങോട്ട്‌ വന്നു? സമാധാനം പറയാനാണെങ്കി ഇപ്പഴാണോ വരണ്ടത്‌? ഇതിന്‌ മുന്‍പ്‌ സമയമില്ലേ? സി.പി.എം നേതാക്കളുടെ സന്ദര്‍ശനവിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ സ്‌ത്രീകള്‍ ചോദിച്ചു.
രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ കല്യോട്‌ ജംഗ്‌ഷനില്‍ സി.പി.എം നേതാക്കള്‍ എത്തിയത്‌. പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ആരും ഇങ്ങോട്ട്‌ വരേണ്ടെന്ന്‌ പറഞ്ഞാണ്‌ സി.പി.എം നേതാക്കളെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടഞ്ഞത്‌. തുടര്‍ന്ന്‌ പ്രതിഷേധക്കാരെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രദേശത്ത്‌ വന്‍ പോലീസ്‌ സന്നാഹത്തെ വിന്യസിച്ചിരുന്നു.പ്രതിഷേധവുമായി റോഡിന്‌ കുറുകെ കിടന്നവരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. സി.പി.എം നേതാക്കളെ ചിലര്‍ അസഭ്യം പറയുകയും ചെയ്‌തു. സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥലത്ത്‌ ഉണ്ടായിരുന്നു. അതിനിടെ സിപിഎം നേതാക്കള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.
കെ.കുഞ്ഞിരാമന്‍ എംഎല്‍എ, മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ , സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്‌ണന്‍ , സെക്രട്ടേറിയറ്റ്‌ അംഗം വി.പി.പി. മുസ്‌തഫ എന്നിവര്‍ സി.പി.എം. സംഘത്തിലുണ്ടായിരുന്നു. കരുണാകരന്‍ എം.പിയെ കൈയേ്േറ്റം ചെയ്യാനും ശ്രമമുണ്ടായി. എം.പിയുടെ നേര്‍ക്കു കുതിച്ചുചാടിയ പ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞു. അതേസമയം, പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്‌ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി അടക്കമുളളവരുടെ താല്‍പര്യം കോണ്‍ഗ്രസ്‌ കാസര്‍കോട്‌ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നതായി പി.കരുണാകരന്‍ എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ്‌ പ്രതിപക്ഷനേതാവിനോട്‌ ചോദിച്ചിട്ട്‌ പറയാമെന്ന്‌ പറഞ്ഞെങ്കിലും പിന്നീട്‌ പ്രതികരിച്ചില്ല.
പ്രതിഷേധക്കാരോട്‌ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവള്‍ര്‍ പോലീസിനെതിരേയും തിരിഞ്ഞു. വഴിമാറെടാ..നിങ്ങളൊക്കെ അങ്ങോട്ട്‌ മാറി നില്‍ക്കെടാ.. എന്നു പറഞ്ഞാണ്‌ ഒരു പെണ്‍കുട്ടി പോലീന്‌ നേരെ രോഷാകുലയായത്‌. രോഷം അണപൊട്ടിയ രംഗം കണ്ട്‌ സി.പി.എം. നേതാക്കള്‍ ആദ്യം അമ്പരന്നു. പ്രതിഷേധിച്ചവരെ കസ്‌റ്റഡിയിലെടുത്ത്‌ നീക്കിയശേഷമാണ്‌ സി.പി.എം സംഘത്തിന്‌ സന്ദര്‍ശനം നടത്താനായത്‌. കേസിലെ മുഖ്യപ്രതിയായ പീതാംബരന്റെ വീടും പീതാംബരന്‌ സഹായമെത്തിച്ചതായി ആരോപണമുളള ശാസ്‌ത്ര ഗംഗാധരന്റെ വീടും സി.പി.എം സംഘം സന്ദര്‍ശിച്ചു. രണ്ടുപേരുടെയും വീടുകള്‍ക്ക്‌ നേരെയും ആക്രമണമുണ്ടായിരുന്നു.ആക്രമണത്തിനിരയായ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട്‌ നേതാക്കള്‍ സന്ദര്‍ശിക്കുമെന്നറിഞ്ഞത്‌ മുതല്‍ പ്രദേശത്ത്‌ പ്രതിഷേധം ആരംഭിച്ചിരുന്നു. സി.പി.ഐ.എം നേതാക്കളാരും ഇങ്ങോട്ട്‌ വരണ്ട എന്ന്‌ പറഞ്ഞായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.രണ്ട്‌ ഡിവൈ.എസ്‌.പിമാരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ നേതാക്കള്‍ക്ക്‌ വഴിയൊരുക്കിയത്‌. കൊല്ലപ്പെട്ട കൃപേഷിന്റെ വീടും ഇരുവരെയും സംസ്‌കരിച്ച സ്‌ഥലവും കടന്നാണ്‌ സി.പി.എം. നേതാക്കള്‍ പീതാംബരന്റെ വീട്ടിലെത്തിയത്‌. പീതാബരന്റെ ഭാര്യയും മക്കളും അടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണുള്ളത്‌. മുഖ്യപ്രതിയുടെ വീട്‌ സന്ദര്‍ശിച്ചതില്‍ അപാകതയില്ലെന്ന്‌ എംപി. പിരുണാകരന്‍ പറഞ്ഞു. സിപിഎം സംഘത്തിന്‌ നേരെ ചാണകവെള്ളം തളിക്കാനടക്കം കോണ്‍ഗ്രസുകാര്‍ ശ്രമിച്ചെന്ന്‌ എം.പി ആരോപിച്ചു. ശാസ്‌താ ഗംഗാധരന്റെ വീട്‌ പൂര്‍ണമായും അഗ്നിക്കിരയാക്കിയിട്ടുണ്ട്‌. ശാസ്‌താ ഗംഗാധരനെ പോലീസിന്‌ ഇതുവരെ അറസ്‌റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഗംഗാധരന്‍ ഒളിവിലാണെന്നാണ്‌ നിഗമനം. നേരത്തേ പ്രതി പീതാംബരനെ കല്യാട്ട്‌ തെളിവെടുപ്പിനെത്തിച്ചപ്പോഴും സ്‌ത്രീകള്‍ ചൂലുമായി വഴിയില്‍ തമ്പടിച്ചിരുന്നു.

Ads by Google
Advertisement
Sunday 24 Feb 2019 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW