Tuesday, June 25, 2019 Last Updated 15 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 12.16 AM

പോലീസും കോണ്‍ഗ്രസും മുഖ്യമന്ത്രിയെ രക്ഷിച്ചത്‌ വലിയ നാണക്കേടില്‍ നിന്ന്‌

കാസര്‍ഗോഡ്‌: പെരിയയിലെ കൊലക്കത്തിക്ക്‌ ഇരയായവരുടെ വിടുകള്‍ സന്ദര്‍ശിക്കുവാനുള്ള മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന്‌ കിടഞ്ഞാണിട്ട പോലീസും, ജില്ലാ കോണ്‍ഗ്രസ്സ്‌ നേതൃത്വവും സി.പിഎമ്മിനെ രക്ഷിച്ചത്‌ വലിയ നാണക്കേടില്‍ നിന്ന്‌.
റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട്‌ എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.എന്നാല്‍ കുടുബാംഗങ്ങളുടെ ദുഖം അണി പൊട്ടിയ പൊട്ടികരിച്ചില്‍ മാത്രമാണ്‌ വീടുകളില്‍ കണ്ടത്‌.
എന്നാല്‍ മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കുവാന്‍ എത്തിയിരുന്നുവെങ്കില്‍ ദുഖത്തിന്‌ പകരം കടുത്ത പ്രതിഷേധവും, സംഘടിച്ചുള്ള അക്രമങ്ങളും ചിലപ്പോള്‍ ഉണ്ടായേനെ.
അതിന്റെ നേര്‍ക്കാഴ്‌ചയായിരുന്നു ഇന്നലെ സി.പി.എം ജില്ലാ നേതാക്കള്‍ക്ക്‌ നേരെ പെരിയയില്‍ ഉണ്ടായത്‌.കൊന്നിട്ടും കൊലവിളിച്ചുമല്ല പാര്‍ട്ടി വളര്‍ത്തേണ്ടതെന്ന അന്മമാരുടെ നിലവിളിക്കു മുമ്പിലും
ഞങ്ങളുടെ മക്കളെ കൊല്ലാന്‍ വീണ്ടും വരുന്നതെന്ന ആക്രോശത്തോടെ അമ്മമാരും കൂട്ടികളും അലമുറയിട്ട്‌ തൊണ്ട പൊട്ടിച്ച്‌ അലറിയപ്പോള്‍ സി.പി.എമ്മിന്റ കേന്ദ്ര നേതാവിന്‌ പോലും ഉത്തരം മുട്ടി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിടുകള്‍ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഇതിനെക്കാള്‍ വലിയ പ്രതിഷേധം കോണ്‍ഗ്രസ്സ്‌ നേതൃത്വം ആഹ്വാനം ചെയ്യാതെ തന്നെ ഉണ്ടാകുമായിരുന്നു.
പാര്‍ട്ടിക്ക്‌ വലിയ നാണക്കേടും പിന്നിട്‌ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന സംഭവമായി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മാറുമായിരുന്നു.

Ads by Google
Advertisement
Sunday 24 Feb 2019 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW