Thursday, June 20, 2019 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 12.16 AM

പീതാംബരന്റെ കുടുംബം അക്രമിക്കപ്പെടാന്‍ സാധ്യത: സുധാകരന്‍

കാസര്‍ഗോഡ്‌: പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ. സുധാകരന്‍. അന്വേഷണം ഗതിമാറിയാണ്‌ ഒഴുകുന്നതെന്നും പോലീസ്‌ പലരേയും ചോദ്യം ചെയ്യാന്‍ തയാറായിട്ടില്ലെന്നും കെ. സുധാകരന്‍ വിമര്‍ശിച്ചു. കൊലപാതകം നടക്കുന്നതിന്‌ രണ്ടുദിവസം മുമ്പ്‌ വരെ ശാസ്‌താ ഗംഗാധരന്റെ വീട്‌ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുന്‍ കൂട്ടി വീടുപൂട്ടി സ്‌ഥലംവിട്ട ആളോട്‌ പ്രാഥമികമായി ഒരു ചോദ്യം പോലും ചോദിക്കാന്‍ പോലീസിന്‌ സാധിച്ചില്ലെങ്കില്‍ ഈ പണിനിര്‍ത്തി പോലീസ്‌ പോകണമെന്നും അദ്ദേഹം പ്രതികരിച്ചു.നഷ്‌ടപ്പെട്ടത്‌ ഞങ്ങളുടെ രണ്ട്‌ ചെറുപ്പക്കാരാണ്‌. ഇങ്ങനെ നിസംഗമായി അന്വേഷിക്കാന്‍ പോലീസിനെ ഞങ്ങള്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്‌തമാക്കി. നിരവധി ആളുകളെ ചോദ്യം ചെയ്യാനുണ്ടായിട്ടും ഇവരോടൊന്നും പോലീസ്‌ ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. ഇതിലൊക്കെ ഗൂഢാലോചനയുണ്ട്‌. പലരുടെയും വാക്കുകളും പ്രസ്‌താവനകളും ഉണ്ടായി. ആ പ്രസ്‌താവനകള്‍ നടത്തിയ ആരെയെങ്കിലും പിടിച്ചോയെന്നും അദ്ദേഹം ചോദിച്ചു.ഫെയ്‌സ്സ്‌ ബുക്കില്‍ പോസ്‌റ്റിട്ട ആരെയെങ്കിലും ചോദ്യം ചെയ്‌തോ മുസ്‌തഫയെ ചോദ്യം ചെയ്‌തോ, കൈവെട്ടണമെന്ന്‌ പറഞ്ഞ കുഞ്ഞിരാമനെ ചോദ്യം ചെയ്‌തോ?
ഇപ്പോള്‍ പിടിയിലായ ഒരാള്‍ പോലും നേരിട്ട്‌ കൊലപാതകത്തില്‍ പങ്കെടുത്തുവെന്ന്‌ വിശ്വസിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ശുഹൈബ്‌ വധക്കേസിലെ പ്രതികള്‍ ഇരട്ടക്കൊലപാതകത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്‌. കേസിലെ മുഖ്യപ്രതി പീതാംബരന്റെ വീടിന്‌ സംരക്ഷണം നല്‍കണം. വീട്ടുകാരെ സിപിഎം ആക്രമിച്ചേക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 24 Feb 2019 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW