Tuesday, June 25, 2019 Last Updated 15 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 12.16 AM

ആദ്യ അന്വേഷണത്തില്‍ ഏറെ പഴുതുകള്‍ കൊലക്ക്‌ പിന്നില്‍ പത്തുപേരെന്ന്‌ സൂചന; ഏട്ടില്‍ ഒതുക്കാന്‍ നീക്കം

കാസര്‍ഗോഡ്‌: പെരിയ കല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആകെ പത്തു പ്രതികളുണ്ടെന്ന്‌ ആദ്യ അന്വേഷണ സംഘം സൂചന നല്‍കുമ്പോഴും എട്ട്‌ പ്രതികളില്‍ അറസ്‌ററ്‌് ഒതുക്കാനുള്ള ശ്രമവും നടക്കുന്നു. കേസില്‍ ഇത്‌ വരെ ഏഴ്‌ പ്രതികളാണ്‌ അറസ്‌റ്റിലായത്‌. അതേ സമയം കണ്ണൂരിലെ രാഷ്ര്‌ടീയ കൊലപാതകക്കേസിലെ രണ്ടു പ്രതികളുടെ സാന്നിധ്യം സംഭവിച്ച്‌ വ്യക്‌തയുണ്ടെങ്കിലും പ്രാദേശിക ക്വട്ടേഷന്‍, വ്യക്‌തി വൈരാഗ്യം എന്ന നിലയില്‍ മാത്രം അന്വേഷണത്തെ വട്ടം കറക്കുകയാണ്‌ പോലീസ്‌. സംഭവദിവസം പെരിയ മേഖലയില്‍ എത്തിയതായി കരുതുന്ന കണ്ണൂര്‍ ടീമിനെ പിന്നീട്‌ ഇതുവരെ കാണാനില്ലെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കണ്ണൂര്‍ ക്വട്ടേഷന്‍ സാന്നിധ്യം സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തു വരുന്നത്‌. കൊല്ലപ്പെട്ട ഇരുവരുടേയും ശരീരത്തിലേറ്റ മുറിവുകളുടെ സ്വഭാവമാണ്‌ കൃത്യത്തിന്‌ പിന്നില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സാന്നിധ്യം നിഷേധിക്കാനാകാത്ത വസ്‌തുതയായി നിലനിര്‍ത്തുന്നത്‌. വാളുകളും ഇരുമ്പ്‌ ദണ്ഡുകളുമാണ്‌ അക്രമത്തിന്‌ ഉപയോഗിച്ചതെന്ന്‌ പറയുന്നുണ്ടെങ്കിലും മഴുപോലുള്ള ആയുധവും ഉപയോഗിച്ചിട്ടുണ്ടെന്ന്‌ പരുക്കുകള്‍ സൂചിപ്പിക്കുന്നു. പ്രദേശത്ത്‌ കണ്ണൂര്‍ റജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കൂടിയുണ്ടായിരുന്നു എന്ന സൂചന പോലീസിന്റെ ശ്രദ്ധ ആദ്യം കണ്ണൂരിലേയ്‌ക്ക് തിരിച്ചു. ഈ അന്വേഷണത്തിലാണ്‌ രാഷ്ര്‌ടീയ കൊലപാതകത്തില്‍ പ്രതികളായ രണ്ടു പേരുടെ തിരോധാനം ശ്രദ്ധയില്‍പ്പെടുന്നത്‌. എന്നാല്‍ ആ വഴിക്കുള്ള അന്വേഷണത്തിന്‌ ബാഹ്യസമ്മര്‍ദം കടിഞ്ഞാണിടുന്നുണ്ട്‌. സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം അറസ്‌റ്റിലായവര്‍ നിഷേധിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘം ഇത്‌ പൂര്‍ണമായി വിശ്വസിക്കുന്നില്ല.
അതിനിടെ കേസിന്‍റെ അനേ്വഷണം ഇന്നലെ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. ഇന്നലെ കാസര്‍ഗോട്ടെത്തിയ അനേ്വഷണം സംഘം കേസ്‌ ഡയറിയും ഫയലുകളും പരിശോധിച്ചു. അടുത്ത ആഴ്‌ച ഡിജിപി സംഭവ സ്‌ഥലത്തെത്തുന്നുണ്ട്‌.ഇന്നലെ പുലര്‍ച്ചെയോടെ കാസര്‍കോട്ടെത്തിയ മലപ്പുറം ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി സിഎം പ്രദീപും മറ്റ്‌ അംഗങ്ങളുമാണ്‌ കേസ്‌ രേഖകളും ഫയലുകളും പരിശോധിച്ചത്‌. ഉച്ചയോടെ അനേ്വഷണം നേരത്തെ രൂപീകരിച്ച പ്രത്യേക സംഘം ക്രൈം ബ്രാഞ്ചിന്‌ കൈമാറി. മറ്റു ഉദ്യോഗസ്‌ഥരെല്ലാം എത്തി തിങ്കളാഴ്‌ചമുതല്‍ ഔദ്യോഗികമായി അനേ്വഷണം ആരംഭിക്കാനാണ്‌ നീക്കം. അടുത്ത ആഴ്‌ച ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റയും സംഭവസ്‌ഥലത്ത്‌ എത്തുന്നുണ്ട്‌.
മുഴുവന്‍ പ്രതിക്കളയും ഒരുമിച്ച്‌ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട്‌ തിങ്കളാഴ്‌ഞ ക്രൈംബ്രാഞ്ച്‌ സംഘം അപേക്ഷ സമര്‍പ്പിക്കും, കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷിനും ശരത്‌ലാലിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന കൊലവിളിയുടെ പശ്‌ചാത്തലത്തില്‍ ദിവസങ്ങള്‍ക്കു മുന്‍ന്ന കൊലയ്‌ക്കായുള്ള ആസൂത്രണം തടന്നുവെന്ന്‌ വ്യക്‌തമാണ്‌. അങ്ങിനെയെങ്കില്‍ പാര്‍ട്ടി നേതൃത്വം അറിയാതെ ഒന്നും നടക്കില്ലെന്നുറപ്പാണ്‌. കൊലപാതകം നടന്ന ഉടന്‍ ഈ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍ പിന്‍വലിക്കപ്പെട്ടിരുന്നു. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം എന്ന ആവശ്യം ശക്‌തമായ സാഹചര്യത്തിലാണ്‌ കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറിയത്‌.പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു. എന്നാല്‍ പിന്നീട്‌ പെട്ടന്ന്‌ പ്രാദേശിക ക്വട്ടേഷന്‍ എന്ന നിലയിലേക്ക്‌ അന്വേഷണം ഒതുക്കപ്പെടുകയായിരുന്നു. ഇതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്‌. ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ളവരെ ഉന്നതനേതാക്കള്‍ ഇടപെട്ടു ഹാജരാക്കിയതോടെ അന്വേഷണത്തിന്റെ ഗതിമാറുകയായിരുന്നുവെന്നാണ്‌ ആക്ഷേപം. ആദ്യം പ്രധാന പ്രതി ചൂണ്ടിക്കാട്ടിയ ആയുധങ്ങളില്‍ കണ്ടെത്തിയ തുരുമ്പിച്ച വാള്‍ അല്ല ആക്രമണത്തിന്‌ ഉപയോഗിച്ചതെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ്‌ മറ്റ്‌ ആയുധങ്ങളിലേക്കും അന്വേഷണ സംഘത്തിന്‌ തിരിയേണ്ടി വന്നത്‌. പീതാംബരനുമായി അടുത്ത ബന്ധമുള്ള ശാസ്‌താ ഗംഗാധരന്റെ റബ്ബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ വച്ചാണ്‌ ആദ്യത്തെ ആയുധം കണ്ടെത്തിയത്‌. ഇതും ദുരൂഹമാണ്‌. പ്രതികള്‍ കാട്ടിക്കൊടുത്ത ആയുധങ്ങള്‍ തന്നെയാണോ കുറ്റ കൃത്യത്തിന്‌ ഉപയോഗിച്ചിട്ടുള്ളതെന്ന്‌ വ്യക്‌തമാകാന്‍ ഫോറന്‍സിക്‌ ഫലം വരേണ്ടതുണ്ട്‌.

Ads by Google
Advertisement
Sunday 24 Feb 2019 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW