Wednesday, June 19, 2019 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 23 Feb 2019 12.43 AM

ഇരട്ടക്കൊലപാതകക്കേസ്‌ പ്രതികളുടെ വാട്‌സാപ്പ്‌ സ്‌റ്റാറ്റസ്‌ 'വടിവാള്‍ ഷോ'

കാസര്‍ഗോഡ്‌: പെരിയ ഇരട്ടക്കൊലക്കേസ്‌ പ്രതികളുടെ വടിവാള്‍ ഷോ വീഡിയോ ക്ലിപ്പ്‌ പുറത്ത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷ്‌, ശരത്‌ ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ സി.ജെ സജി, ജി.ഗിജിന്‍ എന്നിവരുടെ വാട്‌സാപ്പ്‌ വീഡിയോ ആണ്‌ പുറത്തുവന്നിരിക്കുന്നത്‌.
കടമുറിയില്‍ നിന്ന്‌ വടിവാളുമായി ഇറങ്ങിവരുന്ന സജി ആയുധം ഗിജിന്‌ എറിഞ്ഞു കൊടുക്കുന്നതും ഇരുവരും കാറില്‍ കയറുന്നതുമാണ്‌ വീഡിയോയില്‍ ഉള്ളത്‌. കബഡി കബഡി എന്ന്‌ പശ്‌ചാത്തലസംഗീതം ചേര്‍ത്താണ്‌ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്‌.എച്ചിലടുക്കത്തുള്ള സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്‌ സമീപം സജിയ്‌ക്ക് കടയുണ്ട്‌. ഈ കടയില്‍ നിന്നാണ്‌ സജി വടിവാളുമായി ഇറങ്ങിവരുന്നത്‌. സജിയുടെ കടയുടെ സമീപത്തുനിന്ന്‌ വടിവാള്‍ പിടിച്ചെടുത്തിരുന്നെന്നും കേസ്‌ ഒതുക്കിത്തീര്‍ത്തെന്നും ആരോപണങ്ങളുണ്ട്‌.

Ads by Google
Advertisement
Saturday 23 Feb 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW