Tuesday, June 25, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 23 Feb 2019 12.43 AM

പോലീസ്‌ ഉദ്യോഗസ്‌ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

കാസര്‍ഗോഡ്‌: പെരിയയില്‍ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ ഉയര്‍ന്ന പോലീസുദ്യോഗസ്‌ഥരുമായി ചര്‍ച്ച നടത്തി. ജില്ലാ പൊലീസ്‌ ചീഫ്‌ ജയിംസ്‌ ജോസഫ്‌, കണ്ണൂര്‍ എസ്‌.പി എസ്‌. ശിവവിക്രം, ഡി.വൈ.എസ്‌.പിമാര്‍ തുടങ്ങിയവരുമായാണ്‌ ഇന്നലെ രാവിലെ പുലിക്കുന്നിലെ ഗവ. റസ്‌റ്റ് ഹൗസില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്‌. സി.പി.എം ജില്ലാ നേതാക്കളുമായും അടച്ചിട്ട മുറിയില്‍ മുഖ്യമന്ത്രി ഒരു മണിക്കൂറോളം സംസാരിച്ചു. പി. കരുണാകരന്‍ എം.പി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്‌ണന്‍, ഇടതുമുന്നണി കണ്‍വീനര്‍ കെ.പി സതീഷ്‌ ചന്ദ്രന്‍, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം അഡ്വ. വി.പി.പി മുസ്‌തഫ എന്നിവരുമായായിരുന്നു അടച്ചിട്ട മുറിയില്‍ ചര്‍ച്ച.
രാവിലെ 9.30ഓടെയാണ്‌ കണ്ണൂരില്‍ നിന്ന്‌ കാര്‍ മാര്‍ഗം മുഖ്യമന്ത്രി എത്തിയത്‌. നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഗസ്‌റ്റ് ഹൗസ്‌ അടച്ചിട്ടിരിക്കുകയാണ്‌. മുഖ്യമന്ത്രി റസ്‌റ്റ് ഹൗസില്‍ എത്തുന്നത്‌ സംബന്ധിച്ച്‌് രാവിലെയാണ്‌ അറിയിപ്പ്‌ ലഭിച്ചത്‌.

Ads by Google
Advertisement
Saturday 23 Feb 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW