Tuesday, June 25, 2019 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 23 Feb 2019 12.43 AM

മുഖ്യമന്ത്രി എത്തുമെന്ന്‌ കരുതിയെന്ന്‌ കൃപേഷിന്റെ പിതാവ്‌ ; മകനെ അപമാനിക്കുന്നത്‌ നിര്‍ത്തണമെന്ന്‌ മുന്‍ എം.എല്‍.എയോട്‌ ശരത്തിന്റെ പിതാവ്‌

കാസര്‍ഗോഡ്‌: കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എത്താത്തത്‌ വേദനാജനകമെന്ന്‌ കൃപേഷിന്‍റെ അച്‌ഛന്‍ കൃഷ്‌ണന്‍. പാര്‍ട്ടിക്ക്‌ പങ്കുള്ളതുകൊണ്ടാണ്‌ എത്താത്തതെന്നാണ്‌ സംശയിക്കുന്നതെന്നും കൃഷ്‌ണന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഞങ്ങളുടെ കണ്ണീര്‌ കാണാന്‍ വരുമെന്ന്‌ പ്രതീക്ഷിച്ചു. മുഖ്യമന്ത്രി എത്തിയിരുന്നെങ്കില്‍ നേരിട്ട്‌ സി.ബി.ഐ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടേനെ- കൃഷ്‌ണന്‍ പറഞ്ഞു. കോണ്‍ഗ്രസ്‌ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ആളായിരുന്നു ശരത്ത്‌ ലാലെന്ന മുന്‍ എംഎല്‍എ കെ.വികുഞ്ഞിരാമന്‍റെ ആരോപണത്തിന്‌ മറുപടിയുമായി ശരത്തിന്‍റെ അച്‌ഛന്‍ രംഗത്ത്‌. കൊല്ലപ്പെട്ട മകനെ അധിക്ഷേപിക്കുന്നത്‌ കൂടുതല്‍ വേദന ഉണ്ടാക്കുന്നു എന്ന്‌ സത്യനാരായണന്‍ പറഞ്ഞു.
ജനസേവകനായ മുന്‍ എംഎല്‍എ കൊലക്കേസ്‌ മുഖ്യപ്രതിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ്‌ പോയത്‌. ആദ്യം എവിടെയായിരുന്നു മുന്‍ എം.എല്‍.എ പോകേണ്ടിയിരുന്നത്‌ എന്ന്‌ ആളുകള്‍ മനസിലാക്കട്ടെ എന്നും ശരത്തിന്‍റെ അച്‌ഛന്‍ പ്രതികരിച്ചു. കള്ളത്തരങ്ങള്‍ പറഞ്ഞ്‌ സിപിഎമ്മിനെ രക്ഷിച്ചെടുക്കാനാണ്‌ കെവി കുഞ്ഞിരാമന്‍റെ ശ്രമമെന്നും അച്‌ഛന്‍ സത്യനാരായണന്‍
പറഞ്ഞു.ക്രിമിനല്‍ മനോഭാവമുള്ള കോണ്‍ഗ്രസുകാര്‍ താമസിക്കുന്ന പ്രദേശമാണ്‌ കല്ല്യോട്ടെന്നും അവിടെ കോണ്‍ഗ്രസുകാര്‍ മറ്റ്‌ സംഘടനാ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാറില്ലെന്നും കുഞ്ഞിരാമന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു
പീതാംബരന്‌ എതിരെ നടന്ന ആക്രമണത്തിലെ പ്രതിയായ ശരത്‌ ലാല്‍ നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു.സിപിഎമ്മിന്‍റെ പ്രചരണ ബോഡുകള്‍ പരസ്യമായി നശിപ്പിച്ച ആളാണ്‌ ശരത്തെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു.

Ads by Google
Advertisement
Saturday 23 Feb 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW