Thursday, June 20, 2019 Last Updated 43 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 23 Feb 2019 12.43 AM

ഡിവൈ.എസ്‌.പി. ഓഫീസ്‌ മാര്‍ച്ചില്‍ കോണ്‍ഗ്രസ്‌ പ്രതിഷേധമിരമ്പി പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന്‌ കെ.മുരളീധരന്‍

കാസര്‍ഗോഡ്‌:പെരിയ ഇരട്ടക്കൊലയില്‍ പോലീസ്‌ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ കെ.പി.സി.സി. പ്രചരണ വിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍. ഷുഹൈബ്‌ വധത്തിലേതുപോലെയാണ്‌ പോക്കെങ്കില്‍ നിയമം കയ്ിലെയടുക്കേണ്ടിവരും. വേണ്ടിവന്നാല്‍ ആയുധമെടുക്കാമെന്ന്‌ സുഭാഷ്‌ ചന്ദ്രബോസ്‌ പറഞ്ഞത്‌ ഓര്‍ക്കണം. ഈ യാഥാര്‍ഥ്യം പിണറായിയും കോടിയേരിയും മറക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വീട്‌ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുരളീധരന്‍.കല്ല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്‌ ഡി.വൈ.എസ്‌.പി ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത് സി.പി.എം,. നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ്‌ മുരളീധരന്‍ ഉയര്‍ത്തിയത്‌. കണ്ണൂര്‍ ജില്ലയില്‍ മാത്രമുള്ള സി.പി.എം ക്വട്ടേഷന്‍ സംഘം മറ്റ്‌ ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ തെളിവാണ്‌ കല്ല്യോട്ടെ ഇരട്ടക്കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചെങ്കിലും ഇതിനെ നിയന്ത്രിക്കുന്നതും പിണറായി വിജയന്‍ തന്നെയാണെന്നും മുരളീധരന്‍ പരിഹസിച്ചു. നോര്‍ത്ത്‌ കോട്ടച്ചേരിയില്‍ നിന്ന്‌ ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകരാണ്‌ അണിനിരന്നത്‌. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്‌ഠന്‍, എം. അസിനാര്‍ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡണ്ട്‌ ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Saturday 23 Feb 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW