Tuesday, June 25, 2019 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 23 Feb 2019 12.43 AM

മുഖ്യമന്ത്രിക്കു നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ കരിെങ്കാടി നടന്നത്‌ വീണ്ടു വിചാരമില്ലാത്ത പ്രവൃത്തി ജനങ്ങള്‍ക്കു മുന്‍പില്‍ തലകുനിയാനിടയാക്കിയെന്ന്‌ പിണറായി

uploads/news/2019/02/289857/k2.jpg

കാസര്‍ഗോഡ്‌:പെരിയയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു പാര്‍ട്ടിയെയും സര്‍ക്കാറിനെയും അവഹേളിക്കുന്നതിന്‌ ഇടയാക്കിയെന്നും പിണറായി പറഞ്ഞു. കാസര്‍ഗോഡ്‌ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന്‌ തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊലപാതകം ഹീനമാണ്‌. തെറ്റായ സംഭവത്തെ പാര്‍ട്ടി ഏറ്റെടുക്കില്ല. ഇത്തരമൊരു ഹീനകൃത്യം നടന്നതില്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ തലകുനിക്കുന്നു. പ്രതികള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന്‌ പോലീസിനോട്‌ നിര്‍ദേശിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.ഒരവസരം കിട്ടയപ്പോള്‍ ഒരവസരം കിട്ടിയപ്പോള്‍ ഇപ്പോള്‍ ശരിയാക്കിത്തരാം എന്നു പറയുന്നവരോടു ഒന്നേ പറയാനുള്ളു, ഇതുകൊണ്ടൊന്നും തകരുന്നതല്ല ഈ പ്രസ്‌ഥാനം. വിമര്‍ശിക്കുന്നവരുടെ പേനത്തുമ്പിലോ നാക്കിന്‍ തുമ്പിലോ അല്ല ഈ നിലനില്‍ക്കുന്നത്‌?. എന്നാല്‍ അതിനൊരു അവസരം ഉണ്ടാക്കിയത്‌ വീണ്ടു വിചാരമില്ലാതെ ചിലര്‍ നടത്തിയ പ്രവൃത്തികളാണെന്നും പിണറായി പറഞ്ഞു.പെരിയ കൊലപാതകത്തിനു ശേഷം നടന്ന മിന്നല്‍ ഹര്‍ത്താല്‍ അക്രമത്തിനുള്ള ലൈസന്‍സാണ്‌ എന്നു കരുതി കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ അഴിഞ്ഞാടി. അതിനെതിരെ ആരും പ്രതികരിക്കുന്നത്‌ കണ്ടില്ലെന്നും ഇവര്‍ക്കെതിരെയും ശക്‌തമായ നടപടികള്‍ ഉണ്ടാകുമെന്നും പിണറായി വ്യക്‌തമാക്കി. കോണ്‍ഗ്രസ്‌ സഹായം കൊണ്ട്‌ ശക്‌തിപ്പെട്ട ബി.ജെ.പിയാണ്‌ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്‌. ഇടതുപക്ഷത്തെ നിഷ്‌കാസനം ചെയ്ുക യഎന്നതാണ്‌ ഇരുകൂട്ടരുടെയും ലക്ഷ്യം. ത്രിപുരയില്‍ എത്രയോ പേരെ കൊന്നുതള്ളി, വീടുകള്‍ നശിപ്പിച്ചു, പാര്‍ട്ടി ഓഫീസുകള്‍ അടക്കമുള്ളവ നശിപ്പിച്ചു. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ്‌ത്രീകളെ ബലാത്സംഗം ചെയ്‌തു. പടിഞ്ഞാറന്‍ ബംഗാളില്‍ എത്രയോ സഖാക്കള്‍ കൊലചെയ്യപ്പെട്ടു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇടതുപക്ഷത്തെ ആക്രമിക്കുന്നത്‌ ഹരമാണെന്നും ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത്‌ ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു തറക്കല്ലിട്ട ശേഷം കാഞ്ഞങ്ങാടേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കു നേരെ പൊയിനാച്ചിയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ കരിങ്കൊടി കാട്ടി. ഇവരെ പൊലീസ്‌ അറസ്‌റ്റു ചെയ്‌തു നീക്കി.

Ads by Google
Advertisement
Saturday 23 Feb 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW