Tuesday, June 25, 2019 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 12.15 AM

മന്ത്രിയോട്‌ പൊട്ടിത്തെറിച്ച്‌ ശരത്‌ ലാലിന്റെ അച്‌ഛന്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട്‌ കുടുംബങ്ങള്‍

uploads/news/2019/02/289639/k2.jpg

കാസര്‍ഗാഡ്‌: കകൊല്ലപ്പെട്ടവരുടെ വീട്‌ സന്ദര്‍ശിച്ച മന്ത്രി ഇ ചന്ദ്രശേഖരനോട്‌ സങ്കടവും രോഷവും പ്രകടിപ്പിച്ച്‌ കൊല്ലപ്പെട്ട ശരത്‌ ലാലിന്‍റെ അച്‌ഛന്‍ സത്യനാരായണന്‍. ''എന്‍റെ കുഞ്ഞ്‌ എന്ത്‌ തെറ്റ്‌ ചെയ്‌തു. നാടിന്‌ വേണ്ടി പ്രവര്‍ത്തനം നടത്തി എന്നത്‌ തെറ്റാണോ സത്യനാരായണന്‍്‌ മന്ത്രിയോട്‌ ചോദിച്ചു.
സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ്‌ ജീവനെടുത്തത്‌. പാര്‍ട്ടിക്കാരാണ്‌ ഗൂഢാലോചന നടത്തിയത്‌. മനശാന്തി കിട്ടണമെങ്കില്‍ പ്രതികള്‍ക്ക്‌ ശിക്ഷ കിട്ടണം. ഇന്നോ ഇന്നലെയോ തുടങ്ങിയ ഗൂഢാലോചനയല്ല, കുഞ്ഞുങ്ങള്‍ എന്ത്‌ തെറ്റ്‌ ചെയ്‌തു. അവനൊരു ക്രിമനല്‍ ഒന്നും അല്ല. പീതാംബരന്റെ തലയ്‌ക്ക് കുറ്റമിടാനാണ്‌ ശ്രമിക്കുന്നത്‌.സത്യനാരായണന്‍ മന്ത്രിയോട്‌ പൊട്ടിത്തെറിച്ചു.
പോലീസ്‌ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട ശരത്‌ ലാലിന്റെ കുടുംബം മന്ത്രിയെ അറിയിച്ചു.കുടുംബത്തിന്റെ വികാരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന്‌ റവന്യൂമന്ത്രി ഉറപ്പുനല്‍കി. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കൃപേഷിന്റെ പിതാവ്‌ കൃഷ്‌ണനും മന്ത്രിയോട്‌ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു. താന്‍ പ്രതിനിധീകരിക്കുന്ന ജില്ലയില്‍ ദാരുണമായ സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അതിന്റെ ഭാഗമായാണു കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട്‌ സനദര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു.മക്കള്‍ നഷ്‌ടപ്പെട്ട മാതാപിതാക്കള്‍ നിലവിലുള്ളതിനപ്പുറമുള്ള അന്വേഷണം ആവശ്യപ്പെടുന്നത്‌ സ്വാഭാവികമാണ്‌. രക്ഷിതാക്കളുടെ ദുഃഖം സര്‍ക്കാര്‍ മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇരട്ടക്കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കൃപേഷിന്‍റേയും ശരത്‌ ലാലിന്റേയും കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌. കൊലപാതകത്തിന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഗൂഢാലോചനയും ആസൂത്രണവും നടന്നു. സി.പി.എം അനുഭാവികളായ ശാസ്‌താ ഗംഗാധരന്‍, വത്സന്‍ എന്നിവര്‍ കൊലപാതകം നടക്കുമെന്ന്‌ നേരത്തെ അറിഞ്ഞു. കണ്ണൂരിലെ ക്രിമിനലുകളായി പീതാംബരന്‌ അടുത്ത ബന്ധമുണ്ട്‌. ലോക്കല്‍, ഏരിയാ തലത്തില്‍ ഗൂഢാലോചന നടത്തി. സത്യാവസ്‌ഥ പുറത്ത്‌ കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നു ശരത്‌ ലാലിന്റെ പിതാവ്‌ സത്യനാരായണന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിലേ എല്ലാ തെളിവും പുറത്തുവരൂ എന്നും കൃപേഷിന്റെ പിതാവ്‌ പ്രതികരിച്ചു. തന്റെ മകനെ വെട്ടിയ സ്‌ഥലത്ത്‌ അഞ്ചാറ്‌ വീടുണ്ട്‌. വെട്ടിയ സമയത്ത്‌ ആ വീടുകളില്‍ ആരുമുണ്ടായിരുന്നില്ല. ഇവരുടെയെല്ലാം ഒത്താശയിലാണ്‌ കൊല നടന്നതെന്നതിന്റെ തെളിവാണിതെന്നും കൃപേഷിന്റെ പിതാവ്‌ പറഞ്ഞു
കേരളമാകെ അപലപിച്ച കൊടും ക്രൂരതയാണ്‌ നടന്നതെന്നു സന്ദര്‍ശനത്തിനു ശേഷം റവന്യൂ മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു. പ്രതികരണം. ഏത്‌ സാഹചര്യത്തിലാണ്‌ സന്ദര്‍ശനം എന്ന ചോദ്യത്തിന്‌ താന്‍ സി.പി.ഐക്കാരനാണ്‌ കേരള സര്‍ക്കാരിന്റെ ഭാഗമാണ്‌. അത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. തിരിച്ചും മറിച്ചും ചോദിക്കേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി.സംഭവത്തെ രാഷ്ര്‌ടീയ പ്രശ്‌നവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വളരെ ദാരുണമായ സംഭവമാണ്‌ നടന്നത്‌ മന്ത്രി പറഞ്ഞു. സര്‍ക്കാരോ പാര്‍ട്ടിയോ ഇതിനെ ന്യായീകരിച്ചിട്ടില്ലെന്നും ഒരിക്കലും അംഗീകരിക്കാനാവാത്ത കൃത്യമാണ്‌ നടന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. കൊലപാതക സംഭവത്തില്‍ ആദ്യം തന്നെ പ്രതികരിച്ച രാഷ്ര്‌ടീയ നേതാക്കളില്‍ ഒരാളായിരുന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. വകതിരിവില്ലാത്തവര്‍ ചെയ്ുന്നത്‌ തിരയുത്തേണ്ടി വരുമെന്നായിരുന്നു കൊലപാതകത്തെ അപലപിച്ച്‌ അദ്ദേഹത്തിന്റെ പ്രതികരണം.വീടിന്റെ അവസ്‌ഥയെയും വസ്‌തുവിന്റെ പട്ടയത്തേയും സംബന്ധിച്ച കൃപേഷിന്റെ അച്‌ഛന്റെ പരാതി പരിശോധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Ads by Google
Advertisement
Friday 22 Feb 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW