Tuesday, June 25, 2019 Last Updated 10 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 12.15 AM

നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്‌; പീതാംബരനെ തള്ളിപ്പറഞ്ഞ്‌ ന്യായീകരണവുമായി വി.പി.പി. മുസ്‌തഫ

uploads/news/2019/02/289638/k1.jpg

കാസര്‍ഗോഡ്‌: ''പെറുക്കിയെടുത്ത്‌ ചിതയില്‍ വയ്‌ക്കാന്‍ ബാക്കിയില്ലാത്ത വിധത്തില്‍ ചിതറിപ്പോകും ''എന്ന്‌ പെരിയയില്‍ യൂത്ത്‌ കോണ്‍ഗ്രസുകാരെ കൊല്ലുന്നതിന്‌ ഒരുമാസം മുന്‍പ്‌ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം വി.പി.പി.മുസ്‌തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്‌. ജനുവരി ഏഴിന്‌ കല്യാട്ടെ സിപിഎം പരിപാടിയിലായിരുന്നു കൊലവിളിപ്രസംഗം. പ്രസംഗത്തിന്റെ വിഡിയോ സിപിഎം അനുഭാവികളുടെ ഫെയ്‌സ് ബുക്ക്‌ പേജില്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുകാരെ വച്ചേക്കില്ലെന്ന്‌ വി.പി.പി.മുസ്‌തഫ പറയുന്നതാണു വിഡിയോയില്‍. ക്ഷമ നശിച്ചാല്‍ സിപിഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന്‌ അറിയാമല്ലോയെന്നും മുസ്‌തഫ പറയുന്നു. പെരിയ ഇരട്ടക്കൊല പ്രാദേശിക നേതൃത്വത്തില്‍ ഒതുക്കാന്‍ സി.പി.എം ശ്രമിക്കുന്നതിനിടെയാണ്‌ കൊലവിളി പ്രസംഗം പുറത്തുവന്നിരിക്കുന്നത്‌.
തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്താണ്‌ വിവാദമുണ്ടാക്കുന്നതെന്ന്‌ മുസ്‌തഫ പ്രതികരിച്ചു. . ക്ഷമിക്കാനാണ്‌ അണികളോട്‌ ആവശ്യപ്പെട്ടത്‌. രാഷ്ര്‌ടീയമായ പ്രശ്‌നം പീതാംബരനും കൂട്ടരും വ്യക്‌തിപരമായി എടുത്തതിന്‍റെ ഫലമായുണ്ടായ ദുരന്തമാണ്‌ കൊലപാതകമെന്നും മുസ്‌തഫ പറഞ്ഞു. പ്രസംഗം കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്ക്‌ സമാധാന യോഗം സംഘടിപ്പിച്ച്‌ ബേക്കല്‍ എസ്‌?.?െഎ താന്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണമെന്നും മുസ്‌തഫ പ്രസംഗത്തില്‍ നിര്‍ദേശിക്കുന്നുണ്ട്‌?. തങ്ങള്‍ ഗാന്ധിയന്‍മാരല്ലെന്നും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും സി.പി.എമ്മിന്റ സ്വഭാവവും രീതികളുമൊക്കെ പോലീസിന്‌? അറിയാമല്ലൊ എന്നും അദ്ദേഹം പറയുന്നുണ്ട്‌.

Ads by Google
Advertisement
Friday 22 Feb 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW