Sunday, August 18, 2019 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 12.15 AM

പ്രധാന ആയുധം കാണാമറയത്ത്‌ അന്വേഷണം ചെന്നുമുട്ടുന്നിടത്തെല്ലാം പാര്‍ട്ടിയും നേതാക്കളും കുരുക്ക്‌ അഴിക്കാനാകാതെ സി.പി.എം.

കാസര്‍ഗോഡ്‌: പിതാംബരനില്‍ കുറ്റം ചാരി വ്യക്‌തി വൈരാഗ്യമെന്ന നിലയില്‍ കേസിനെയും ആരോപണങ്ങളെയും ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴും അന്വേഷണ വഴികളിലെല്ലാം പാര്‍ട്ടിയുടെയും നേതാക്കളുടെയും സാന്നിധ്യം. കൊലയ്‌ക്ക് ശേഷം പ്രതികള്‍ എത്തിയത്‌ പാര്‍ട്ടി ഓഫീസില്‍ എന്നതടക്കം പാര്‍ട്ടി ബന്ധം ഓരോ ഘട്ടത്തിലും മറനീക്കി വരികയാണ്‌. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ്‌ അന്വേഷണം ഊര്‍ജ്‌ജിതമാക്കിയിരിക്കുകയാണ്‌. പ്രധാന ആയുധം കണ്ടെടുക്കാനാകാത്തതും അത്‌ ഒളിപ്പിച്ചതിലും പാര്‍ട്ടിയുടെ ഇടപെലുള്ളതായാണ്‌ അന്വേഷണ സംഘം കണക്കാക്കുന്നത്‌. കൊലപാതകവുമായി ബന്ധപ്പെട്ട്‌ കൂൂടുതല്‍ പേരെ കസ്‌റ്റഡിയിലിടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ്‌ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്‌ നീണ്ടത്‌. യുഡിഎഫ്‌ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ്‌ ക്രൈം ബ്രാഞ്ചിന്‌ കൈമാറുന്നത്‌. കൊലപാതകത്തിനു ശേഷം ഒരു രാത്രി മുഴുവന്‍ മുഖ്യപ്രതികള്‍ അറസ്‌റ്റിലായ മുഖ്യപ്രതികള്‍ ചട്ടം ചാലിലെ പാര്‍ട്ടി ഓഫീസിലാണ്‌ കഴിഞ്ഞതെന്ന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഇവിടെ നിന്നു പിന്നീട്‌ രഹസ്യകേന്ദ്രത്തിലേക്കു മാറുന്നതിനും പാര്‍ട്ടി സഹായമുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ഒളിയിടം ഒരുക്കന്നതിന്‌ ലഭിച്ചിരുന്നെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്‌. പാര്‍ട്ടിയുടെ സ്വാധീനമേഖലയിലായിരുന്നു പ്രതികള്‍ക്ക്‌ ഒളിത്താവളമൊരുക്കിയത്‌.ഇതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍പ്പേരെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്ാനും അനയ്വേഷണസംഘത്തിനു പദ്ധതിയുണ്ട്‌. ഈ ഒളിയിടത്തില്‍ വച്ചാണ്‌ പ്രതികള്‍ക്ക്‌ നിയമോപദേശം ലഭിച്ചത്‌. പ്രതികള്‍ മൊഴികളില്‍ ഉറച്ചു നില്‍ക്കുന്നത്‌ അന്വഷണം വഴിമുട്ടിക്കുന്നുണ്ട്‌. ഒളിയിടത്തില്‍ സുരക്ഷിതമാക്കി പോലീസിനു മുന്‍പില്‍ ഹാജരാക്കും മുന്‍പ്‌ തന്നെ പീതാംബരിനിലേക്ക്‌ കുറ്റം ചാരാന്‍ സി.പി.എം. നേതൃത്വം പദ്ധതി തയാറാക്കിയിരുന്നു. അതിനനുസരിച്ച്‌ മൊഴി നല്‍കാനുള്ള നിയമോപദേശമാണ്‌ പ്രതികള്‍ക്ക്‌ നല്‍കിയത്‌.
പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്‌റ്റിലായ മുഖ്യപ്രതി പീതാംബരനെ പോലീസിനും മുന്നേ പ്രതിയാണെന്നു പ്രഖ്യാപിച്ചതും പാര്‍ട്ടി തന്നെയാണ്‌. സംഭവത്തില്‍ പീതാംബരനു മേല്‍ ആരോപണം ഉയര്‍ന്ന സമയത്ത്‌ തന്നെ സി പി എം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എ. പീതാംബരന്റെ അറസ്‌റ്റ് പൊലീസ്‌ രേഖപ്പെടുത്തിയതു വൈകിട്ട്‌ ആറോടെ. എന്നാല്‍ ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയില്‍ എടുത്തതിനു പിന്നാലെ പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.പി.എം അറിയിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളമായി പെരിയയിലെ ഗ്രാമങ്ങളില്‍ സി.പി.എം കോണ്‍ഗ്രസ്‌ സംഘര്‍ഷം തുടരുന്നുണ്ട്‌. ജില്ലാ നേതാവിന്റെ കൊലവിളി പ്രസംഗമടക്കം തിരിച്ചടിക്ക്‌ പാര്‍ട്ടി നേതൃത്വം തയാറായിരുന്നു എന്നതിന്റെ സൂചനകളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്‌. പോലീസ്‌ ആദ്യഘട്ടത്തില്‍ പ്രെഫഷണല്‍ സംഘമായിരിക്കാം കൊലപാതകം നടത്തിയത്‌ എന്നു വ്യക്‌തമാക്കിയിരുന്നു. കര്‍ണാകടയിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട്‌ പ്രാദേശിക ക്വട്ടേഷന്‍ എന്ന നിലയിലേക്ക്‌ കേസ്‌ ഒതുക്കാന്‍ പോലീസിനു മേല്‍ ശക്‌തമായ സമ്മര്‍ദമുണ്ടായിട്ടുണ്ട്‌.

Ads by Google
Advertisement
Friday 22 Feb 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW