Tuesday, June 25, 2019 Last Updated 14 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 12.15 AM

ഗൂഢാലോചനയുടെ ഫലമാണെന്ന്‌ തെളിഞ്ഞിരിക്കുന്നു: യു.ഡി.എഫ്‌

കാസര്‍ഗോഡ്‌: പെരിയ കല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷ്‌, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ അറസ്‌റ്റ് ചെയ്‌തതോടെ സി പി എമ്മിന്റെ പങ്ക്‌ വ്യക്‌തമായിരിക്കുകയാണെന്നും പാര്‍ട്ടി അറിയാതെ കൊല നടക്കില്ലെന്ന അറസ്‌റ്റ് ചെയ്യപ്പെട്ട സി പി എം നേതാവിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഇരട്ട കൊലപാതകം പാര്‍ട്ടി തലത്തില്‍ നടന്നിട്ടുള്ള ഉന്നതതല ഗൂഢാലോചനയുടെ ഫലമാണെന്ന്‌ തെളിഞ്ഞിരിക്കുകയാണെന്നും യു ഡി എഫ്‌ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കൊലപാതകങ്ങള്‍ക്ക്‌ സര്‍വ്വ സഹായവും നല്‍കിയ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേസന്വേഷണം അട്ടിമറിക്കുമെന്നും അതുകൊണ്ട്‌ തന്നെ ഇരട്ട കൊലപാതക കേസ്‌ സി ബി ഐ അന്വേഷിക്കണമെന്നും മുഴുവന്‍ പ്രതികളെയും, ഗൂഢാലോചന നടത്തിയ വരെയും നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സി ബി ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ എസ്‌ പി ഓഫീസ്‌ മാര്‍ച്ച്‌ അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്താനും തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. കൊലപാതകങ്ങള്‍ക്ക്‌ ഭരണത്തിന്റെ പരിരക്ഷ നല്‍കി നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന ഇടതു സര്‍ക്കാറിന്റെ ആക്രമരാഷ്ര്‌ടീയ നിലപാടില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ യു ഡി എഫ്‌ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡി സി സി പ്രസിഡണ്ട്‌ ഹക്കീം കുന്നില്‍ സംബന്ധിച്ചു.

Ads by Google
Advertisement
Friday 22 Feb 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW