Wednesday, June 19, 2019 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 12.15 AM

പീതാംബരന്റെ കുടുംബത്തെ കണ്ടു; പണം വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്ന്‌ മുന്‍ എം.എല്‍.എ. കെ.വി കുഞ്ഞിരാമന്‍ ഏതന്വേഷണവും നേരിടുമെന്ന്‌ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.

കാസര്‍കോട്‌: പീതാംബരന്റെ കുടുംബത്തെ കണ്ട കാര്യം സ്‌ഥിരീകരിച്ച്‌ സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍. ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്‌ണന്‍, പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ ശാരദ എന്നിവര്‍ക്ക്‌ ഒപ്പമാണ്‌ പീതാംബരന്റെ കുടുംബത്തെ കാണാന്‍ പോയത്‌. കുടുംബത്തിന്‌ പണം വാഗ്‌ദാനം ചെയ്‌തിട്ടില്ല. തെറ്റു ചെയ്യാത്ത കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാനാണ്‌ പോയതെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി ഉദുമ എം.എല്‍.എ: കെ.കുഞ്ഞിരാമനും രംഗത്തെത്തി. എന്ത്‌ അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും പീതാംബരന്‍ കൊലപാതകം നടത്തിയത്‌ പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കുടുംബം തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്‌ എന്തു കൊണ്ടാണെന്ന്‌ അറിയില്ലെന്ന പറഞ്ഞ കുഞ്ഞിരാമന്‍.
വി.പി.പി മുസ്‌തഫയുടെ കൊലവിളി പ്രസംഗം പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും വ്യക്‌തമാക്കി. എം.എല്‍.എ തെളിവ്‌ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ആദ്യ ഘട്ടം മുതല്‍ ഉയര്‍ന്നിരുന്നു. പ്രദേശത്ത്‌ സി.പി.എം ഓഫീസിന്‌ കല്ലേറുണ്ടായപ്പോള്‍ സ്‌ഥലത്തെത്തിയ എം.എല്‍.എ കൊലവിളിനടത്തിയതായി ശരത്‌ ലാലിന്‍റെ അച്‌ഛന്‍ സത്യനാരായണന്‍ കുറ്റപ്പെടുത്തി. എം.എല്‍.എയുടെ പ്രചോദനമില്ലാതെ പീതാംബരന്‌ കൊലപാതകം നടത്താനാകില്ലെന്നാണ്‌ കുടുംബം ആവര്‍ത്തിക്കുന്നത്‌.അതേസമയം, പെരിയ ഇരട്ടക്കൊലയില്‍ പീതാംബരന്‍ കുറ്റക്കാരനെന്ന്‌ സിപിഎം. പാര്‍ട്ടി അന്വേഷണത്തില്‍ ഇത്‌ ബോധ്യപ്പെട്ടുവെന്ന്‌ കുഞ്ഞിരാമന്‍ എം.എല്‍.എ. പ്രതികരിച്ചു. കൊലപാതകം കരുതിക്കൂട്ടി ചെയ്‌തതാണ്‌. പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ പൊലീസ്‌ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Friday 22 Feb 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW