Wednesday, July 17, 2019 Last Updated 20 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 01.45 AM

ധനകാര്യസ്‌ഥാപനത്തിലെ കവര്‍ച്ച : കുറ്റം സമ്മതിക്കാന്‍ പോലീസ്‌ മര്‍ദിച്ചെന്ന്‌ പരാതി , യുവാവ്‌ ആശുപത്രിയില്‍

uploads/news/2019/01/280818/c6.jpg

കോഴിക്കോട്‌: കവര്‍ച്ച നടന്ന സ്വകാര്യ ധനകാര്യസ്‌ഥാപനത്തിലെ പിരിവുകാരനെ കുറ്റം സമ്മതിക്കാനായി പോലീസ്‌ മര്‍ദിച്ചെന്നു ആരോപണം. ഉണ്ണികുളം സ്വദേശി അനന്തു പ്രകാശി(20)നെ ഫറോക്‌ പോലീസ്‌ സ്‌റ്റേഷനില്‍ വച്ചു മര്‍ദിച്ചെന്നാണു ആരോപണം. അനന്തു മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കു പരാതി നല്‍കുമെന്ന്‌ അനന്തുവിന്റെ പിതാവ്‌ പ്രകാശന്‍ പറഞ്ഞു.
ചെറുകിട വനിതാ സംഘങ്ങള്‍ക്കു ലോണ്‍ കൊടുക്കുന്ന ഭാരത്‌ ഫിനാന്‍സ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡ്‌ എന്ന സ്‌ഥാപനത്തില്‍ പിരിവുകാരനാണ്‌ അനന്തു. ഡിസംബര്‍ 31 നു രാമനാട്ടുകര ബസ്‌ സ്‌റ്റാന്‍ഡിനു സമീപത്തുള്ള ഇടുങ്ങിയ റോഡില്‍ വച്ച്‌ മൂന്നംഗ സംഘം ആക്രമിച്ചു 65,000 രൂപ അടങ്ങിയ ബാഗ്‌ കവര്‍ന്നതായി അനന്തു ഫറോക്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബൈക്കില്‍ പോവുകയായിരുന്ന അനന്തുവിന്റെ കണ്ണില്‍ മുളകുപൊടി വിതറി മര്‍ദിച്ചവശനാക്കിയശേഷമായിരുന്നു കവര്‍ച്ചയെന്നും അക്രമികള്‍ മൂന്നു പേരും മുഖം മറച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍, അനന്തുവിനെ പ്രതിയാക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്‌ എന്നാണു പ്രകാശന്റെ ആരോപണം. അനന്തുവിന്റെ മൊഴി രേഖപ്പെടുത്തുമ്പോള്‍ കുറ്റവാളിയോടെന്ന പോലെയാണു പോലീസ്‌ പെരുമാറിയത്‌. അനന്തുവിന്റെ ഫോണും ബൈക്കും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിരുന്നു. മൂന്നു ദിവസം സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി. തിങ്കളാഴ്‌ച വീണ്ടും ഹാജരായപ്പോള്‍ അടിവസ്‌ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചുവെന്നാണു പ്രകാശന്‍ പറയുന്നത്‌. കുറച്ചു കഴിഞ്ഞു പുറത്തു വന്ന ഒരു പോലീസുകാരന്‍ അനന്തു കുറ്റം സമ്മതിച്ചതായി തന്നോടു പറഞ്ഞതായും പ്രകാശന്‍ പറയുന്നു. ചോദ്യംചെയ്ുയമ്പോള്‍ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട അനന്തുവിനെ പോലീസുകാരാണു ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും ഇക്കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും പ്രകാശന്‍ പറയുന്നു.
അനന്തു പ്രകാശ്‌ കവര്‍ച്ച സ്വയം ആസൂത്രണം ചെയ്‌തതാണെന്നു ചോദ്യംചെയ്യലില്‍ ബോധ്യപ്പെട്ടതായി ഫറോക്ക്‌ എസ്‌.ഐ മംഗളത്തോടു പറഞ്ഞു.ഇയാള്‍ മുളകുപൊടി വാങ്ങിയതായി കണ്ടെത്തി. പിരിവു പണത്തില്‍ തിരിമറി നടത്തിയതായി സ്‌ഥാപനം നേരത്തേ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്‌പരവിരുദ്ധമായി മൊഴി നല്‍കിയ അനന്തു തെളിവെടുപ്പിനായി കൊണ്ടുപോവുകയാണെന്നു പറഞ്ഞപ്പോള്‍ അപസ്‌മാര ബാധ അഭിനയിക്കുകയായിരുന്നു. ഉടനെ താലൂക്ക്‌ ആശുപത്രിയില്‍ കൊണ്ടുപോയി. ഒരു കുഴപ്പവുമില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. പോലീസ്‌ മര്‍ദിച്ചതായി പറഞ്ഞതിനെത്തുടര്‍ന്നു ഡോക്‌ടര്‍ മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നു പിതാവിനൊപ്പം മെഡിക്കല്‍ കോളജിലേക്കു വിട്ടതായും എസ്‌.ഐ. പറഞ്ഞു.

Ads by Google
Advertisement
Wednesday 16 Jan 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW