Wednesday, July 17, 2019 Last Updated 27 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jan 2019 10.56 PM

സി.പി.എം, ബി.ജെ.പി. നേതാക്കളുടെ വീടുകള്‍ക്കുനേരേ ബോംബേറ്‌

uploads/news/2019/01/279057/1.jpg

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബോംബാക്രമണം തുടരുന്നു. ഇന്നലെ പുലര്‍ച്ചെ സി.പി.എം.നേതാവും നഗരസഭാ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനുമായ കെ. ഷിജു, ബി.ജെ.പി. മണ്ഡലം സെക്രട്ടറി വി.കെ. മുകുന്ദന്‍ എന്നിവരുടെ കുറുവങ്ങാടുള്ള വീടുകള്‍ക്കുനേരേ സ്‌ഫോടകവസ്‌തുക്കള്‍ എറിഞ്ഞു.പുലര്‍ച്ചെ മൂന്നരയോടെയാണു ഷിജുവിന്റെ വീട്‌ ആക്രമിച്ചത്‌. ജനല്‍ തകര്‍ന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ്‌ ബോംബെറിഞ്ഞതെന്നാണു നിഗമനം. ഈ അക്രമത്തിനു തിരിച്ചടിയെന്നോണം പുലര്‍ച്ചെ അഞ്ചിനാണു ബി.ജെ.പി. മണ്ഡലം സെക്രട്ടറി വി.കെ. മുകുന്ദന്റ വീട്‌ അക്രമിക്കപ്പെട്ടത്‌. വീടിന്റെ ചില ഭാഗങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചനിലയിലാണ്‌. സമീപത്തെ ഇടവഴിയില്‍നിന്ന്‌ എറിഞ്ഞ സ്‌ഫോടകവസ്‌തു മുകളില്‍ തട്ടിയശേഷം പൊട്ടിച്ചിതറുകയായിരുന്നു. തിങ്കളാഴ്‌ച പുലര്‍ച്ചെ കൊല്ലം വിയ്ൂയരില്‍ ബി.ജെ.പി. പ്രവര്‍ത്തകനായ കൊയിലേരി അതുലിന്റെ വീടിനു നേരേ ബോംബെറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ ഇന്നലത്തെ അക്രമണങ്ങള്‍. അക്രമം നടന്ന വീടുകള്‍ എം.എല്‍.എ.കെ.ദാസന്‍, നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുകക്ഷികളുടേയും നേതാക്കള്‍ സന്ദര്‍ശിച്ചു. അനുരഞ്‌ജന ശ്രമങ്ങള്‍ തുടരുന്നു.

Ads by Google
Advertisement
Tuesday 08 Jan 2019 10.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW