Friday, July 19, 2019 Last Updated 21 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 15 Dec 2018 01.56 AM

പോലീസ്‌ സ്‌റ്റേഷന്‍ വളപ്പില്‍ സ്‌ഫോടനം; വീടുകളുടെ ജനാലച്ചില്ലും തകര്‍ന്നു

uploads/news/2018/12/272552/c5.jpg

വടകര: ചോമ്പാല്‍ പോലീസ്‌ സ്‌റ്റേഷന്‍ വളപ്പില്‍ ഉഗ്രസ്‌ഫോടനം. സ്‌ഫോടനത്തെത്തുടര്‍ന്ന്‌ അടുത്തുള്ള കൃഷിഭവന്റെ ജനലിനും സമീപത്തെ വീടുകള്‍ക്കും കേടുപാടു പറ്റി. പൈപ്പ്‌ ബോംബാണ്‌ പൊട്ടിയതെന്നാണ്‌ അനുമാനം. ഇതെങ്ങനെ മാലിന്യക്കൂമ്പാരത്തിലെത്തിയെന്ന്‌ വ്യക്‌തമല്ല. സ്‌േറ്റഷന്‌ സമീപത്തെ ശൗചാലയത്തിനടുത്ത്‌ മാലിന്യം കൊണ്ടിട്ട സ്‌ഥലത്താണ്‌ ഇന്നലെ രാവിലെ പത്തേമുക്കാലോടെ സ്‌ഫോടനം നടന്നത്‌. സ്‌ഫോടനത്തെത്തുടര്‍ന്ന്‌ തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറിക്കടുത്ത്‌ വലിയ കുഴി രൂപപ്പെട്ടു. മുറിയുടെ മേല്‍ ഭാഗത്തെ കോണ്‍ക്രീറ്റ്‌ ബീം അപകടാവസ്‌ഥയിലായി. ഗ്രില്ലും തകര്‍ന്ന നിലയിലാണ്‌. പിന്‍ഭാഗത്ത്‌ കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചിട്ടുണ്ട്‌. പോലീസുകാരുടെ വിശ്രമമുറി ഇതിനടുത്താണ്‌. സ്‌ഫോടന സമയത്ത്‌ ഇവിടെ ആരുമില്ലാഞ്ഞതിനാല്‍ വന്‍ ദുരന്തമൊഴിവായി.
സ്‌റ്റേഷന്‍ കെട്ടിടത്തിനു താഴത്തെ നിലയിലുള്ള അഴിയൂര്‍ കൃഷിഭവന്റെ ജനല്‍ചില്ലുകളും സമീപത്തെ സുറാത്ത്‌ ഹൗസില്‍ ജാഫര്‍, അര്‍ഫാത്തില്‍ ഹസന്‍കുട്ടി, നാസ്‌ ഹൗസില്‍ ഇഖ്‌ബാല്‍ എന്നിവരുടെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും നാശനഷ്‌ടമുണ്ടായി.

Ads by Google
Advertisement
Saturday 15 Dec 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW