Saturday, July 20, 2019 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 29 Oct 2018 02.43 AM

ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ: ബി.ജെ.പി

uploads/news/2018/10/260545/k2.jpg

കോഴിക്കോട്‌: ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്‌ഥയാണു നിലനല്‍ക്കുന്നതെന്ന്‌ ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍. സംസ്‌ഥാനസര്‍ക്കാര്‍ ശബരിമലയില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
സന്നിധാനത്ത്‌ നിന്ന്‌ മാധ്യമപ്രവര്‍ത്തകരെ മാറ്റിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നു അദ്ദേഹം ആരോപിച്ചു. സംസ്‌ഥാന ഇന്റലിജന്‍സ്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ മാധ്യമപ്രവര്‍ത്തകരെ മാറ്റിയതെന്നാണ്‌ പറയുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയനു കീഴിലാണ്‌ ഇന്റലിജന്‍സ്‌ വിഭാഗം. ഇതേ മുഖ്യമന്ത്രിക്ക്‌ കീഴില്‍ തന്നെയാണ്‌ പോലീസുമുള്ളത്‌. സന്നിധാനത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സുരക്ഷയൊരുക്കാന്‍ പോലിസിന്‌ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ്‌ ഒഴിയുകയാണ്‌ വേണ്ടത്‌. മഫ്‌തി പോലീസുകാരെ വിന്യസിച്ചു അരാജകത്വം സൃഷ്‌ടിക്കാനാണ്‌ ശ്രമം. തീക്കൊള്ളി കൊണ്ടാണ്‌ സര്‍ക്കാര്‍ തലചൊറിയുന്നതെന്ന്‌ ഓര്‍ക്കണം.

Ads by Google
Advertisement
Monday 29 Oct 2018 02.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW