Saturday, July 20, 2019 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 11.25 AM

93.2 ശതമാനം, ഫലപ്രഖ്യാപനം ഇന്ന്: മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ്

uploads/news/2018/10/256188/Cltnsw121018b.jpg

ബത്തേരി: ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ്. 93.2 ശതമാനം പോളിംഗ്. ഫലപ്രഖ്യാപനം ഇന്ന് നടക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10.2ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 83 ശതമാനമായിരുന്നു പോളിംഗ്. ബീനാച്ചി ഗവ.ഹൈസ്‌ക്കൂളിലെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ടിംഗ് ആരംഭിച്ച ഏഴുമണിമുതല്‍ ബൂത്തിനുമുന്നില്‍ നീണ്ട നിര കാണാമായിരുന്നു.

ആദ്യ ഒരു മണിക്കൂറില്‍ 8.9ശതമാനമായിരുന്നു പോളിംഗ്. 9മണിയായപ്പോള്‍ പോളിംഗ് 20.19ശതമാനമായി ഉയര്‍ന്നു. പിന്നീട് ഓരോ മണിക്കൂറും പത്ത്ശതമാനത്തലേറെ വര്‍ദ്ധനവാണ് രേഖപെടുത്തിയത്. പത്ത്മണിയോടെ 31.59 ശതമാനമായ പോളിംഗ് 12മണിയോടെ 57.11ലെത്തി. പിന്നീട് ഒരുമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും 14ശതമാനത്തോളം ഉയര്‍ന്ന് പോളിംഗ് 70.29ലെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ അത് 80ശതമാനവും അഞ്ച് മണിയോടെ 93.2 ശതമാനവുമായി.

ഡിവിഷനില്‍ ആകെയുള്ള 956 വോട്ടര്‍മാരില്‍ 891 പേര്‍ വോട്ട് രേഖപെടുത്തി. ഇതില്‍ 443 പുരുഷന്‍മാരും 448 സ്ത്രീകളുമാണ് വോട്ട്‌ചെയ്തത്. തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കനത്തപോലീസ് സന്നാഹം പോളിംഗ് സ്‌റ്റേഷനുസമീപം നിലയുറപ്പിച്ചിരുന്നു. ഇന്ന് രാവിലെ 10മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 10.15 ഓടെ ഫലം പുറത്തുവരും.

Ads by Google
Advertisement
Friday 12 Oct 2018 11.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW