Wednesday, July 17, 2019 Last Updated 37 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 11.20 AM

ഗ്രാമ പഞ്ചായത്ത് ഇടപ്പെട്ട് നല്‍കിയ ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല,

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഇടപ്പെട്ട് വാങ്ങി നല്‍കിയ ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ലൈഫ് പദ്ധതി ഭവന നിര്‍മാണം നിലച്ചു. ഗുണഭോക്താക്കള്‍ പരാതിയുമായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നിലെത്തി. ഏകദേശം മൂന്നര വര്‍ഷം മുമ്പാണ് ഗ്രാമ പഞ്ചായത്ത് പത്ത് വിധവകള്‍ ഉള്‍പ്പെടെ 32 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം മുപ്പത്തിരണ്ട് ലക്ഷം രൂപ അനുവദിച്ചത്.

ഭൂമി ഗ്രാമപഞ്ചായത്തിലെ ചില വാര്‍ഡ് അംഗങ്ങള്‍ മുന്‍കൈ എടുത്ത് പത്തൊമ്പതാം വാര്‍ഡിലെ തോട്ടേക്കാട് കോഴിശ്ശേരി കുന്നില്‍ സ്ഥലം കണ്ടെത്തുകയും പഞ്ചായത്ത് ഹാളില്‍ പ്ര
ത്യേക യോഗം ചേര്‍ന്ന് ഗുണഭോക്താക്കളായ 32 പേരോടും ഭൂമി വാങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഭൂമിയില്‍ ഗ്രാമപഞ്ചായത്ത് വീട് നിര്‍മിച്ച് നല്‍കുമെന്നും കുടിവെള്ള പദ്ധതി നട
പ്പിലാക്കുമെന്നും, വൈദ്യുതി എത്തിക്കുമെന്നും ഉറപ്പ് നല്‍കിയാണ് വാര്‍ഡ് അംഗങ്ങള്‍ ഗുണഭോക്താക്കളെ ഭൂമി വാങ്ങാന്‍ പ്രേരിപ്പിച്ചത്. ഭൂമിയിലേക്ക് ഉള്ള വഴി എന്ന പേരില്‍ സ്ഥല
ത്തോട് ചേര്‍ന്ന് പത്ത് അടിവഴിയും ഇവര്‍ കാണിച്ചിരുന്നു.

എന്നാല്‍ ആ പത്തടി വഴിയില്‍ ഇപ്പോള്‍ സ്വകാര്യ വ്യക്തി റബ്ബര്‍ വെച്ച് പിടിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഭൂമിയിലേക്കുള്ളത് മൂന്നടി വഴിമാത്രം. മൂന്ന് സെന്റ് സ്ഥലമാണ് ഓരോ കുടുംബത്തിനും നല്‍കിയത്. എന്നാല്‍ ഭൂമി ലഭിച്ചപ്പോള്‍ രണ്ടര മുതല്‍ രണ്ടേമുക്കാല്‍ സെന്റ് സ്ഥലം മാത്രമാണ് ഒരോ കുടുംബത്തിനും ലഭിച്ചുള്ളൂ. ബാക്കി സ്ഥലം വഴിക്കായി വിട്ട് നല്‍കേണ്ടതായും വന്നു. ലഭിച്ച സ്ഥലമാകട്ടെ ത്രികോണാകൃതിയിലുമാണ്. ഭൂമി ലഭിച്ച കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മാണത്തിന് ഫണ്ട് ലഭിക്കുകയും ഭവന നിര്‍മാണം ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ ലഭിച്ച ഭൂമിയിലേക്ക് വഴി ,വെള്ളം, വൈദ്യുതി എന്നി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഭവന നിര്‍മാണം തറ നിര്‍മാണം മാത്രമായി നില്‍ക്കുന്ന സ്ഥിതിയിലാണ്. ഭവന നിര്‍മാണത്തിനുള്ള രണ്ടാം ഘഡു ലഭിച്ചെങ്കിലും വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാല്‍ വീട് നിര്‍മാണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇതോടെയാണ് ഗുണഭോക്താക്കള്‍ പഞ്ചായത്ത് സെക്രട്ടറി ശിവദാസന്‍ നായരുടെ മുന്നില്‍ പരാതിയുമായി എത്തിയത്.

അമരമ്പലം ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഭൂമി കച്ചവടക്കാരും ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഭൂമി തന്ന് പറ്റിക്കുകയായിരുന്നു എന്നും ഭൂമിയില്‍ ഉണ്ടായിരുന്ന റബ്ബര്‍ മരങ്ങള്‍ മുറിച്ച് വിറ്റതിന് പുറമെ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയുടെ രജിസ്‌ട്രേഷനായി ഭൂമി വാങ്ങി നല്‍കാന്‍ മുന്‍കൈ എടുത്ത വാര്‍ഡ് അംഗം ഓരോ ഗുണഭോക്താക്കളില്‍ നിന്നും 15000 രൂപ മുതല്‍ 20000 രൂപ വരെ വാങ്ങിയിട്ടുണ്ടെന്നും ഗുണഭോക്താക്കള്‍ പരാതിപ്പെട്ടു. ഭൂമിയില്‍ വീട് നിര്‍മിച്ച് നല്‍കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും എന്നു പറഞ്ഞാണ് തങ്ങളെ ഭൂമി വാങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

മൂന്നടി വഴിമാത്രമുള്ള സ്ഥലത്ത് ആദ്യം സ്ഥലം ലഭിച്ച ഗുണഭോക്താവ് ഭവന നിര്‍മാണം നടത്തിയാല്‍ മറ്റു വീടുകളുടെ നിര്‍മാണ സാമഗ്രിക്കള്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവിടെ ഭൂമി ലഭിച്ച പലരും ഭൂമി വേണ്ടന്ന് വെച്ച് മറ്റു സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയതായും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ വിധവകള്‍ ഉള്‍പ്പെടെയുള്ള വരെ ദുരിതത്തിലാക്കുന്ന സ്ഥിതിയാണ് ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്നതെന്നും ഗുണഭോക്താക്കള്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.

കാതിലെ കമ്മലും കടം വാങ്ങിയ പണവും മറ്റും നല്‍കിയാണ് ഭൂമിക്കായുള്ള രജിസ്‌ട്രേഷന് എന്ന രൂപേണെ വാര്‍ഡ് അംഗം കൈപറ്റിയ തുക നല്‍കിയതെന്നും ഇവര്‍ പറയുന്നു. പഞ്ചായത്ത് മുന്‍കൈ എടുത്ത് വാങ്ങി നല്‍കിയ ഭൂമി പഞ്ചായത്ത് രേഖകളില്‍ സ്വന്തമായി ഗുണഭോക്താക്കള്‍ വാങ്ങിയത് എന്ന രേഖയാണുള്ളതെന്നും പറയപ്പെടുന്നു. എന്ത് തന്നെയായാലും ഇനിയെങ്കിലും തങ്ങള്‍ക്ക് ലഭിച്ചഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഭവന നിര്‍മാണം ആരംഭിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നാണ് ഇവരുടെ ആവശ്യം.

Ads by Google
Advertisement
Friday 12 Oct 2018 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW