Saturday, December 15, 2018 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.04 AM

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ഇനി തിയറ്ററും മിക്‌സിങ്‌ ലാബും

uploads/news/2018/10/256042/2.jpg

കോട്ടയം: തെക്കുംതലയിലെ കെ.ആര്‍.നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്‌റ്റിട്ട്യൂട്ടില്‍ ഇനി തിയറ്ററും മിക്‌സിങ്‌ ലാബും ഉയരും. എട്ടുകോടി രൂപ മുടക്കി ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. പദ്ധതിക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.
തെക്കുംതലയില്‍ പതിനൊന്നേക്കറില്‍ സ്‌ഥിതി ചെയ്യുന്ന കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ വിഷ്വല്‍ സയന്‍സ്‌ ആര്‍ട്‌സിന്റെ ഷൂട്ടി ഫ്‌ളോറിനു സമീപമാണ്‌ തിയറ്ററും മിക്‌സിങ്‌ ലാബും നിര്‍മിക്കുക. കെട്ടിടനിര്‍മാണം നേരത്തെതന്നെ പൂര്‍ത്തിയായിരുന്നെങ്കിലും ഭരണാനുമതി ലഭിക്കാന്‍ വൈകിയതാണു തടസമായത്‌.
നിലവില്‍ ആറുഡിപ്പാര്‍ട്ടുമെന്റുകളിലുമായി 40 പേര്‍ക്ക്‌ ഇരിക്കാവുന്ന ക്‌ളാസ്‌ റൂം തിയറ്റര്‍ മാത്രമാണുള്ളത്‌. ഒരു കെട്ടിടത്തിലേയ്‌ക്ക്‌ തിയറ്റര്‍ ലാബ്‌ എത്തുന്നതോടെ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ മുഴുവന്‍ വിഭാഗങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരുമിച്ചിരുന്നു പ്രിവ്യൂ നടത്താം. ആഴ്‌ചയിലൊരിക്കല്‍ നാട്ടുകാര്‍ക്കായും തിയറ്റര്‍ തുറന്നു കൊടുക്കും. ഷൂട്ടിങ്ങിനു ശേഷമുള്ള ജോലികള്‍ക്കായാണു മിക്‌സിങ്‌ ലാബ്‌. എഡിറ്റിങ്‌, കളര്‍ മിക്‌സിങ്‌, മ്യൂസിക്‌ സ്‌റ്റുഡിയോ തുടങ്ങി എല്ലാ വര്‍ക്കുകളും ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇവിടെ സാങ്കേതിക ഉപകരണങ്ങളുണ്ടെങ്കിലും ലാബില്ലാത്തതിനാല്‍ ചിത്രാഞ്‌ജലി സ്‌റ്റുഡിയോയെയാണ്‌ ആശ്രയിക്കുന്നത്‌. തിയറ്ററിനോട്‌ ചേര്‍ന്ന്‌ മിക്‌സിങ്‌ ലാബുകൂടി വരുന്നതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും

200 പേര്‍ക്ക്‌ ഇരിക്കാം

200 പേര്‍ക്ക്‌ ഇരിക്കാവുന്ന അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ തിയേറ്ററാണ്‌ നിര്‍മിക്കുക. വിദ്യാര്‍ഥികള്‍ തയാറാക്കുന്ന ചിത്രങ്ങളുടെ പ്രിവ്യൂ, സ്‌ക്രീനിങ്‌ ടെസ്‌റ്റ്‌ എന്നിവ നടത്തുകയാണു തിയേറ്ററിന്റെ ലക്ഷ്യം.ആധുനിക ശബ്‌ദ സംവിധാനവും ദൃശ്യഭംഗിയുമാണു മികവ്‌.
സമ്മേളനങ്ങളും മറ്റും ചേരാന്‍ സൗകര്യമുള്ള ഓഡിറ്റോറിയം പോലെ വിവിധോദ്ദേശ്യത്തിലാവും തിയേറ്റര്‍ ഒരുക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ രാജ്യത്തെ മാതൃകാ സ്‌ഥാപനമായി കെ.ആര്‍.എന്‍. ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിനെ ഉയര്‍ത്തുകയാണ്‌ ലക്ഷ്യമെന്ന്‌ ഉന്നത വിദ്യാഭ്യാസതദ്ദേശസ്വയംഭരണ വക മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
കെ.ആര്‍. എന്‍. എന്‍.ഐ.വി.എസ്‌.എയില്‍ പി.പത്മരാജന്‍ ലൈബ്രറി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലത്തിനുള്ളില്‍ കഴിവും പ്രാപ്‌തിയും നല്‍കി മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഈ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ കഴിയും. 11 ഏക്കറില്‍ സ്‌ഥിതി ചെയ്യുന്ന ഈ സ്‌ഥാപനത്തില്‍ ഇതിനുവേണ്ട എല്ലാ അടിസ്‌ഥാന സൗകര്യങ്ങളുമുണ്ട്‌. പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടി നോട്‌ കിടപിടിക്കത്തക്ക രീതിയില്‍ കെ.ആര്‍.എന്‍. ഇന്‍സ്‌റ്റിറ്റ്യൂട്ടിനെ മാറ്റി എടുക്കുക എന്നതാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി അധ്യക്ഷത വഹിച്ചു. പത്മരാജന്റെ പത്‌നി രാധാലക്ഷ്‌മി മുഖ്യാതിഥിയായിരുന്നു.

Ads by Google
Advertisement
Friday 12 Oct 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW